അഞ്ഞൂറുമുതല്‍ 1000 കിലോഗ്രാംവരെ ഭാരം വഹിക്കാന്‍ ശേഷിയുള്ള പുതിയ ഹ്രസ്വദൂര മിസൈല്‍ വിജയകരമായി പരീക്ഷിച്ച് ഇന്ത്യ....

അഞ്ഞൂറുമുതല്‍ 1000 കിലോഗ്രാംവരെ ഭാരം വഹിക്കാന്‍ ശേഷിയുള്ള പുതിയ ഹ്രസ്വദൂര മിസൈല്‍ വിജയകരമായി പരീക്ഷിച്ച് ഇന്ത്യ. പ്രതിരോധ ഗവേഷണ-വികസന കേന്ദ്രമാണ് (ഡിആര്‍ഡിഒ) 'പ്രളയ്' ഭൂതല മിസൈല്‍ വികസിപ്പിച്ചെടുത്തത്.
എതിരാളികളുടെ ആക്രമണത്തെ ചെറുക്കാനുള്ള പൃഥ്വി മിസൈലിന്റെയും ആക്രമണത്തിന് ഉപയോഗിക്കുന്ന പ്രഹറിന്റെയും ഗുണങ്ങള്‍ സമന്വയിപ്പിച്ച മിസൈലാണിത്. 150 മുതല്‍ 500 കിലോമീറ്റര്‍വരെ ദൂരത്തിലുള്ള ലക്ഷ്യത്തിലേക്ക് മിസൈല്‍ കൃത്യമായി തൊടുക്കാന്‍ കഴിയും.
ഒഡിഷയിലെ ബാലസോറില്‍ എ.പി.ജെ. അബ്ദുള്‍കലാമിന്റെ പേരിലുള്ള കേന്ദ്രത്തില്‍നിന്ന് രണ്ടുതവണ പരീക്ഷണ വിക്ഷേപണം നടത്തി. രണ്ടു പരീക്ഷണവും പൂര്‍ണവിജയമായിരുന്നെന്നും ഇത് ഇന്ത്യന്‍ പ്രതിരോധരംഗത്തിന് കരുത്തേകുമെന്നും പ്രതിരോധമന്ത്രി രാജ്നാഥ് സിങ് പറഞ്ഞു.
പേലോഡ് : 350 മുതല്‍ 700 കിലോഗ്രാം വരെ ഭാരമുള്ള സ്ഫോടക വസ്തുക്കള്‍ വഹിക്കാന്‍ ശേഷിയുണ്ട്. കമാന്‍ഡ് സെന്ററുകള്‍, ലോജിസ്റ്റിക്കല്‍ ബേസുകള്‍, എയര്‍ബേസുകള്‍ തുടങ്ങിയ തന്ത്രപ്രധാന ഇടങ്ങളെ കൃത്യമായി ലക്ഷ്യമിടാന്‍ ഇതിന് കഴിയും.
പ്രൊപ്പല്‍ഷന്‍, ഗതിനിര്‍ണയം : ഖര ഇന്ധന റോക്കറ്റ് മോട്ടോര്‍ ഉപയോഗിച്ച് പ്രവര്‍ത്തിക്കുന്ന ഈ മിസൈല്‍ അതിവേഗ വിക്ഷേപണ ശേഷിയുള്ളതാണ്. ഓണ്‍ബോര്‍ഡ് അഡ്വാന്‍സ്ഡ് നാവിഗേഷനും ഏവിയോണിക്സും ഉപയോഗിച്ച്, പറക്കുന്നതിനിടെ സഞ്ചാരപഥത്തില്‍ മാറ്റങ്ങള്‍ വരുത്താവുന്നതാണ്.
https://www.facebook.com/Malayalivartha