ഒരൊറ്റ റോക്കറ്റില്‍ 83 ഉപഗ്രഹങ്ങള്‍; റെക്കോഡ് ലക്ഷ്യമിട്ട് ഐ.എസ്.ആര്‍.ഒ

ഒരൊറ്റ റോക്കറ്റില്‍ 83 ഉപഗ്രഹങ്ങളെ ഭ്രമണപഥത്തിലെത്തിച്ച് റെക്കോഡ് സൃഷ് ടിക്കാന്‍ ഐ.എസ്.ആര്‍.ഒ. തയാറെടുക്കുന്നു. ഐ.എസ്.ആര്‍.ഒ.യുടെ വാണിജ്യവിഭാഗമായ ആന്‍ട്രിക്സ് കോര്‍പറേഷനാണ് പദ്ധതിയെ കുറിച്ചുള്ള വിവരം പുറത്തുവിട്ടത്.
81 വിദേശ ഉപഗ്രഹങ്ങളും രണ്ട് ഇന്ത്യന്‍ ഉപഗ്രഹങ്ങളും ഒന്നിച്ച് വിക്ഷേപിക്കാനാണ് ലക്ഷ്യമിടുന്നത്. 2017 ആദ്യമായിരിക്കും വിക്ഷേപണം. ഇവയില്‍ ഭൂരിപക്ഷവും വലിപ്പം കുറഞ്ഞ നാനോ ഉപഗ്രഹങ്ങളായിരിക്കുമെന്നും ആന്‍ട്രിക്സ് കോര്‍പറേഷന്റെ ചെയര്‍മാനും എം.ഡിയുമായ രാകേഷ് ശശിഭൂഷണ്‍ അറിയിച്ചു.
ഐ.എസ്.ആര്‍.ഒയുടെ പോളാര്‍ സാറ്റലൈറ്റ് ലോഞ്ച് വെഹിക്കിള്‍ എക്സ് എല്‍- ആണ് വിക്ഷേപണത്തിന് ഉപയോഗിക്കുക. 500 കോടിയുടെ ഉപഗ്രഹവിക്ഷേപണ കരാര്‍ ഇതിനോടകം ലഭിച്ചതായും രാകേഷ് അറിയിച്ചു.
https://www.facebook.com/Malayalivartha