Widgets Magazine
14
Dec / 2025
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


തിരുവനന്തപുരത്തെ എൻഡിഎയുടെ വിജയം മതനിരപേക്ഷതയിൽ വിശ്വസിക്കുന്നവരെ ആശങ്കപ്പെടുത്തുന്നത്: വർഗീയ ശക്തികളുടെ ദുഷ്പ്രചാരണങ്ങളിലും, കുടിലതന്ത്രങ്ങളിലും ജനങ്ങൾ അകപ്പെട്ട് പോകാതിരിക്കാനുള്ള ജാഗ്രത ശക്തമാക്കേണ്ടതുണ്ട് എന്ന മുന്നറിയിപ്പാണ് ഈ തെരഞ്ഞെടുപ്പ് ഫലം നൽകുന്നത്; കനത്ത തിരിച്ചടിയിൽ പ്രതികരിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ...


ക്ഷേമപ്രവര്‍ത്തനങ്ങള്‍, റോഡ്, പാലം, വികസന പ്രവര്‍ത്തനങ്ങള്‍, ജനക്ഷേമ പരിപാടികള്‍ ഇതുപോലെ കേരളത്തിന്‍റെ ചരിത്രത്തിൽ നടന്നിട്ടുണ്ടോ? ഇല്ലല്ലോ? വോട്ടര്‍മാര്‍ നന്ദികേട് കാണിച്ചു; “പെൻഷൻ ഉൾപ്പെടെയുള്ള ആനുകൂല്യങ്ങൾ കൈപ്പറ്റി ശാപ്പാട് കഴിച്ചവര്‍ നല്ല ഭംഗിയായി നമുക്കിട്ട് വെച്ചു; എം.എം. മണിയെ പച്ചയ്ക്ക് പറഞ്ഞ് ജനം...


പ്രവർത്തകരുടെ അദ്ധ്വാന വിജയം: ചെറിയാൻ ഫിലിപ്പ്...


ജനം പ്രബുദ്ധരാണ്.. എത്ര ബഹളം വെച്ചാലും, അവർ കേൾക്കേണ്ടത് കേൾക്കും, എത്ര മറച്ചാലും അവർ കാണേണ്ടത് കാണും: തദ്ദേശ തിരഞ്ഞെടുപ്പില്‍ തിളക്കമാര്‍ന്ന കുതിപ്പിന് പിന്നാലെ മുഖ്യനെ പരിഹസിച്ച് പാലക്കാട് എംഎല്‍എ രാഹുല്‍ മാങ്കൂട്ടത്തില്‍...


തിരുവനന്തപുരം കോർപറേഷനിൽ ഇഞ്ചോടിഞ്ച് പോരാട്ടം... ഇടത് കോട്ടയായ മുട്ടട ഡിവിഷനിൽ കോൺഗ്രസ് സ്ഥാനാർത്ഥി വൈഷ്‌ണ സുരേഷ് വിജയിച്ചു

ജനിതക വിപ്ലവം ക്രിസ്പർ സാങ്കേതികവിദ്യയിലൂടെ

05 MAY 2018 03:10 PM IST
മലയാളി വാര്‍ത്ത

നമ്മുടെ സ്വഭാവം, ഘടന എന്തിനു നമ്മുടെ ജീവന്റെ അല്ലെങ്കിൽ നിലനിൽപ്പിന്റെ തന്നെ അടിസ്ഥാനം ജീനുകളാണ് എന്ന് നമുക്കറിയാം. കാരണം ജനിതകഘടന അഥവാ ഡിഎൻഎയിലെ ആയിരക്കണക്കിനു ജീനുകളുടെ പ്രവർത്തനമാണ് നമ്മെ നിയന്ത്രിക്കുന്നത്. ഒരാളെ ആരോഗ്യവാക്കാനും രോഗിയാക്കുവാനുമെല്ലാം കഴിവുള്ളവയാണ് ജീനുകൾ. പാരമ്പര്യ വാഹകരാണ് ജീനുകൾ. ഡിഎൻഎ യിൽ വരുന്ന മാറ്റങ്ങളാണു കാൻസർ ഉൾപ്പെടെ പല അസുഖങ്ങൾക്കും കാരണമാകുന്നത്.

ജീനുകളിൽ ചിലത് അമിതമായി പ്രവർത്തിക്കുന്നവയായിരിക്കും മറ്റു ചിലത് മൃത കോശങ്ങൾ ആയിരിക്കും എന്നാൽ ചിലത് വൈകല്യങ്ങൾ സൃഷ്ടിക്കുന്നവ ആയിരിക്കും. ഇവയെ കണ്ടെത്തി നിയന്ത്രിക്കാനായാൽ നമ്മുടെ ആരോഗ്യ പ്രശ്നങ്ങൾക്ക് പരിഹാരമാകും. പക്ഷേ, ജനിതകഘടനയിൽനിന്നു കൃത്യമായി ഒരു ജീനിനെ പിടികൂടുകയെന്നതു വളരെ ദുഷ്കരമായ ദൗത്യമാണ്. എന്നാൽ മോളിക്യുലർ ഗവേഷണം ഇത് സാധ്യമാക്കുന്നുണ്ട്.

‘ക്രിസ്പർ’ (CRISPR– Clustered Regularly Inter spaced Short Palindromic Repeats) എന്ന പുതിയ ജീനോമിക്സ് സാങ്കേതികവിദ്യയിലൂടെ ജീനുകളെ കൃത്യമായി വിലയിരുത്താനും നിയന്ത്രിക്കാനും കഴിയും.

എന്താണ് ക്രിസ്പർ ടെക്നോളജി ?‌

പേരുപോലെതന്നെ ക്രിസ്പിയാണീ സാങ്കേതിക വിദ്യയും. ബാക്ടീരിയകൾക്കു വൈറസ് ബാധയേൽക്കുമ്പോൾ അവയെ പ്രതിരോധിക്കാൻ ഉപയോഗിക്കുന്ന വിദ്യയെ ചെറിയ മാറ്റങ്ങളോടെ ആവിഷ്കരിക്കുന്ന രീതിയാണ് ക്രിസ്‌പർ. ഈ സാങ്കേതികവിദ്യയുടെ മുഴുവൻ പേര് CRISPR cas9 എന്നാണ്. കാസ്-9 (Cas9) എന്ന എൻസൈം കൃത്യതയോടെ ഡിഎൻഎയെ മുറിച്ചു മാറ്റാൻ കഴിവുള്ളവയാണ്. ഏത് ജീൻ ആണോ നമ്മൾ വേർപെടുത്താൻ ഉദ്ദേശിക്കുന്നത് ആ ഭാഗത്തിന്റെ പകർപ്പ് (ആർഎൻഎ) കൂടെ ചേർത്താൽ മാത്രം മതി. കൃത്യതയോടെ നിർവഹിക്കും. ബീറ്റതലാസ്സീമിയപോലുള്ള പല പാരമ്പര്യരോഗങ്ങളും ഭ്രൂണാവസ്ഥയില്‍തന്നെ കൃത്യമായി എഡിറ്റിങ് നടത്തി അവയിലെ തകരാറുകള്‍ പരിഹരിക്കാന്‍ കഴിയുമെന്നാണ് ഗവേഷകര്‍ അവകാശപ്പെടുന്നത്.

വന്‍ സാധ്യതകള്‍ക്കൊപ്പം വിവാദങ്ങള്‍ക്കും വഴിയൊരുക്കുന്ന ഈ പരീക്ഷണം നടത്തിയത് പോര്‍ട്ട്ലാന്‍ഡിലെ ഓറിഗണ്‍ ഹെല്‍ത്ത് ആന്‍ഡ് സയന്‍സ് യൂണിവേഴ്സിറ്റിയില്‍ ഷൂഖ്റത് മിതാലിപോവിന്റെ നേതൃത്വത്തിലുള്ള ഗവേഷകരാണ്. എന്നാൽ ഈ സാങ്കേതികവിദ്യ ദുരുപയോഗം ചെയ്യപ്പെടാനുള്ള സാധ്യതയേറെയാണ്. അതിനാൽ ഇത്തരം പരീക്ഷണങ്ങൾ പല രാജ്യങ്ങളിലും നിരോധിച്ചിട്ടുണ്ട്. ഈ സാങ്കേതിക വിദ്യ വിജയകരമായി നടപ്പാക്കാനായാൽ ആരോഗ്യമേഖലയിൽ ഇതൊരു വൻ വിപ്ലവം തന്നെ സൃഷ്ടിച്ചേക്കാം.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

പരസ്യമായി മീശവടിച്ച് നേതാവ്  (17 minutes ago)

അർജുൻ രാംപാലിന്റെ വിവാഹനിശ്ചയം  (34 minutes ago)

ചിലന്തി പോലുള്ള പോറൽ വിശദീകരിച്ച് ശാസ്ത്രജ്ഞർ  (51 minutes ago)

സംസ്ഥാന സർക്കാരിനെതിരെ രൂക്ഷമായ വിമർശനം  (1 hour ago)

ശബരിമല സന്നിധാനത്ത് അപകടം പൊലീസ് കേസെടുത്തു  (1 hour ago)

അമേരിക്കക്കാരെ ലക്ഷ്യമിട്ടാണ് ആക്രമണം  (1 hour ago)

മസൂദ് അസ്ഹർ ഓർമ്മിക്കുന്നു  (1 hour ago)

ചാരവൃത്തി നടത്തിയതിന് അറസ്റ്റിൽ  (2 hours ago)

ഒളിവിലിരുന്നു മത്സരിച്ച്‌ മിന്നും ജയം  (2 hours ago)

യുഎസിലെ ബ്രൗൺ സർവകലാശാലയിൽ വെടിവയ്പ്  (2 hours ago)

പരാജയത്തിന് പിന്നാലെ വ്യാപക അക്രമം  (3 hours ago)

തയ്യാറായി ബി.ജെ.പി മേയർ  (3 hours ago)

ശബരിമലയില്‍ ഭക്തര്‍ക്ക് ഇടയിലേക്ക് ട്രാക്ടര്‍ പാഞ്ഞുകയറി കുട്ടികളടക്കം 9 പേര്‍ക്ക് പരുക്ക്; പരുക്കേറ്റവരില്‍ മൂന്നുപേര്‍ മലയാളികളാണ്  (13 hours ago)

ആര്യ രാജേന്ദ്രന് സോഷ്യല്‍ മീഡിയയിലൂടെ രൂക്ഷവിമര്‍ശനം  (13 hours ago)

വളര്‍ത്തു തത്തയെ രക്ഷിക്കാനുള്ള ശ്രമത്തിനിടെ യുവാവിന് ദാരുണാന്ത്യം  (14 hours ago)

Malayali Vartha Recommends