എസ്.എസ്.എൽ.സി ഫലം വന്നപ്പോൾ മലപ്പുറത്തിന് എ പ്ലസ്

എസ്. എസ്. എൽ. സി പരീക്ഷയിൽ ഏറ്റവും കൂടുതൽ വിദ്യാർഥികൾ എ പ്ലസ് നേടിയെന്ന ബഹുമതി സ്വന്തമാക്കിയത് മലപ്പുറം ജില്ലയാണ്. എന്നാൽ വിജയികളുടെ എണ്ണത്തിലും വിജയ ശതമാനത്തിലും ജില്ല മറ്റു ജില്ലകളേക്കാൾ പുറകിലാണ്. മലപ്പുറത്ത് പരീക്ഷയെഴുതിയ 80,584 കുട്ടികളില്‍ 76,985 പേര്‍
മാത്രമാണ് ഉപരിപഠനത്തിന് അർഹരായത്. സംസ്ഥാനത്ത് 20,967 കുട്ടികള്‍ എല്ലാ വിഷയത്തിനും എ പ്ലസ് നേടിയപ്പോള്‍ അതില്‍ 3,640 പേരും മലപ്പുറം ജില്ലയില്‍ നിന്നാണ്. മലപ്പുറത്തിന് ഇക്കൊല്ലത്തെ വിജയ ശതമാനം 95.53 ശതമാനം ആണ് എന്നാൽ 95.83 ആണ് കഴിഞ്ഞ വര്‍ഷത്തെ വിജയശതമാനം.
സര്‍ക്കാര്‍, എയ്ഡഡ്, അണ്‍ എയ്ഡഡ് മേഖലകളിലായി ജില്ലയിലെ 116 വിദ്യാലയങ്ങളാണ് നൂറുമേനിക്ക് അര്‍ഹമായത്. ഇതില്‍ 11 സര്‍ക്കാര്‍ സ്‌കൂളുള്‍ ഉള്‍പ്പെടുന്നെന്നതു ശ്രദ്ധേയമാണ്. ജില്ലയിലെ 17 സര്‍ക്കാര്‍ സ്‌കൂളുകള്‍ ഉള്‍പ്പെടെ 119 സ്‌കൂളുകള്‍ കഴിഞ്ഞ വര്‍ഷം നൂറു ശതമാനം വിജയം കൈവരിച്ചിരുന്നു. ഇതും ഇത്തവണ കുറഞ്ഞു. മലപ്പുറം ജില്ലയില്‍ മലപ്പുറം വിദ്യാഭ്യാസ ജില്ലയും കോഴിക്കോട്ട് കോഴിക്കോട് വിദ്യാഭ്യാസ ജില്ലയും തിരുവനന്തപുരത്ത് ആറ്റിങ്ങല്‍ വിദ്യാഭ്യാസ ജില്ലയിലുമാണ് എ പ്ലസിന്റെ തിളക്കം കൂടിയത്. 392 പേര്‍ മാത്രമുള്ള വയനാട് ജില്ലയാണ് ഇക്കാര്യത്തില്‍ ഏറ്റവും പിന്നില്‍.
https://www.facebook.com/Malayalivartha