എന്‍ജിനീയറിങ് പ്രവേശനം : ഫീസിളവ്പട്ടിക പ്രസിദ്ധീകരിച്ചു

2016-17 അദ്ധ്യയന വര്‍ഷത്തില്‍ പ്രവേശന പരീക്ഷാ കമ്മീഷണറുടെ അലോട്ട്മെന്റ് വഴി സര്‍ക്കാര്‍ / സ്വാശ്രയ എന്‍ജിനീയറിങ് കോളേജുകളില്‍ പ്രവേശനം നേടിയ വിദ്യാര്‍ത്ഥികളില്‍ AICTE ഫീ വേയ്‌വറിനും സര്‍ക്കാര്‍ ഉത്തരവിലൂടെ ഫീസിളവ് ലഭ്യമാക്കിയിട്ടുള്ള സ്വകാര്യ സ്വാശ്രയ എന്‍ജിനീയറിങ് / ആര്‍ക്കിടെക്ചര്‍ കോളേജുകളില്‍ (കാത്തലിക് കോളേജുകള്‍ ഒഴികെ) പ്രവേശനം നേടിയിരിക്കുന്ന വിദ്യാര്‍ത്ഥികളില്‍ കുറഞ്ഞ വരുമാനക്കാര്‍ക്കായുള്ള ഫീസിളവിനും അര്‍ഹരായ വിദ്യാര്‍ത്ഥികളുടെ പട്ടിക www.cee-kerala.org എന്ന വെബ്സൈറ്റില്‍ ലഭ്യമാണ്. 41 സ്വകാര്യ സ്വാശ്രയ എന്‍ജിനീയറിങ് കോളേജിലും 25 സ്വകാര്യ സ്വാശ്രയ ആര്‍ക്കിടെക്ചര്‍ കോളേജുകളിലും അലോട്ട്മെന്റ് വഴി പ്രവേശനം നേടിയ പകുതിയിലധികം വിദ്യാർത്ഥികൾക്കും ഫീസിളവിന് അർഹതയുണ്ട്.
https://www.facebook.com/Malayalivartha