മസില്‍ഖാനോടാണ് കളി... ആരാധകന്റെ മൊബൈല്‍ പിടിച്ചുവാങ്ങി എറിഞ്ഞു തകര്‍ത്തു

ബോളിവുഡ് നടന്‍ സല്‍മാന്‍ ഖാനോട് കളിച്ചാല്‍ ഇങ്ങനെയിരിക്കും. അത് സിനിമയിലെ വില്ലനായാലും ശരി ആരാധകരായാലും ശരി. മുംബൈയിലെ ലീലാവതി ആശുപത്രിയില്‍ കഴിയുന്ന നടന്‍ ദിലീപ് കുമാറിനെ സന്ദര്‍ശിക്കാന്‍ എത്തിയതായിരുന്നു സല്‍മാന്‍ ഖാന്‍. മാധ്യമങ്ങളെ അറിയിക്കാതെ രഹസ്യമായാണ് സല്‍മാന്‍ ഖാന്‍ ദിലീപ് കുമാറിനെ സന്ദര്‍ശിക്കാനെത്തിയത്. സിനിമയില്‍ മാത്രം കണ്ടിട്ടുള്ള സൂപ്പര്‍താരത്തെ നേരിട്ട് കണ്ടപ്പോള്‍ ആരാധകര്‍ ഫോട്ടോയെടുക്കാനായി ഓടിവന്നു. ഇതിലൊരാള്‍ സല്‍മാന്‍ഖാന്റെ ഫോട്ടോയെടുത്തു. ആരാധകരല്ലേ എന്നൊന്നും സല്‍മാന്‍ഖാന്‍ കരുതിയില്ല. ഫോട്ടോയെടുത്ത ആരാധകനെ അടുത്തു വിളിച്ച് മൊബൈല്‍ വാങ്ങി വലിച്ചെറിയുകയായിരുന്നു. അനുമതിയില്ലാതെ ചിത്രം പകര്‍ത്തിയതാണ് സല്‍മാനെ ചൊടിപ്പിച്ചത്.
തങ്ങള്‍ മനസില്‍ ആരാധിക്കുന്ന ഈ വലിയ നടന്‍ തന്റെ വിലപ്പെട്ട ഫോണ്‍ എറിഞ്ഞുടയ്‌ക്കുമെന്ന് സ്വപ്‌നത്തില്‍ പോലും ആരാധകന്‍ കരുതിയിരുന്നില്ല.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ് ബുക്ക് Likeചെയ്യുക
https://www.facebook.com/Malayalivartha