46 കാരിയായ മഞ്ജു തിരക്കുകളിൽ നിന്നും തിരക്കുകളിലേക്ക്... 142 കോടിയുടെ ആസ്തി; എന്നിട്ടും പൊതുവിടങ്ങളിൽ സിമ്പിൾ...
വളരെ ചെറിയ പ്രായത്തില്‍ തന്നെ കരിയറില്‍ മികച്ച ഒരുപിടി വേഷങ്ങള്‍ ചെയ്ത് നിരൂപക പ്രശംസയും പ്രേക്ഷക പ്രീതിയും നേടി ഇന്നിപ്പോൾ സൂപ്പര്‍ സ്റ്റാര്‍ രജനീകാന്തിനൊപ്പം തമിഴിലും കത്തി നിൽക്കുകയാണ് മഞ്ജു വാരിയര്‍. ദേശീയ-സംസ്ഥാന അവാര്‍ഡുകളും ഫിലിം ഫെയര്‍ അവാര്‍ഡും വാരിക്കൂട്ടിയ മഞ്ജു, സ്ത്രീകളെ ഏറ്റവും കൂടുതൽ സ്വാധീനിച്ച ഒരു നടി കൂടിയാണ്. സിനിമകളുടെ വിജയ പരാജയത്തിനപ്പുറമാണ് മഞ്ജുവിനോട് പ്രേക്ഷകർക്കുള്ള മമത. മറ്റൊരു നടിയും മലയാള സിനിമാ ലോകത്ത് ഇത്രമാത്രം ആരാധിക്കപ്പെട്ടിട്ടില്ലെന്ന് നിസംശയം പറയാം. ഇന്ന് തമിഴകത്തും മഞ്ജുവിന് ജനപ്രീതിയേറുകയാണ്.
ഒടുവിൽ പുറത്തിറങ്ങിയ വേട്ടയാൻ എന്ന സിനിമയിൽ വലിയ റോളല്ലെങ്കിലും ശ്രദ്ധേയ വേഷം നടിക്ക് ലഭിച്ചു. തമിഴകത്ത് നടിയുടെ ഒന്നിലേറെ സിനിമകൾ ഒരുങ്ങുന്നുണ്ട്. 46 കാരിയായ മഞ്ജു തിരക്കുകളിൽ നിന്നും തിരക്കുകളിലേക്ക് കടക്കുകയാണ്. പതിനഞ്ച് വർഷം സിനിമാ രംഗത്ത് നിന്നും മാറിനിന്നതിന്റെ നഷ്ടം നികത്തുകയെന്ന പോലെ വലിയ അവസരങ്ങൾ നടിയെ തേടി വരുന്നു. താര റാണിയാണെങ്കിലും സാധാരണക്കാരിയെ പോലെയാണ് സഹപ്രവർത്തകരോടും ആരാധകരോടും മഞ്ജു ഇടപഴകാറുള്ളത്. മഞ്ജുവിന്റെ ലളിത ജീവിതം ഏവരും ചൂണ്ടിക്കാട്ടാറുണ്ട്. ഇപ്പോഴിതാ സോഷ്യൽ മീഡിയയിൽ നടി പങ്കുവെച്ച ഫോട്ടോയും വാക്കുകളുമാണ് ശ്രദ്ധ നേടുന്നത്.
നിങ്ങൾക്ക് ലഭിക്കാവുന്ന ഏറ്റവും വലിയ സമ്പാദ്യം മനസമാധാനമാണെന്ന വാചകത്തോടെയാണ് മഞ്ജു തന്റെ പുതിയ ചിത്രങ്ങൾ പങ്കുവെച്ചത്. മനസമാധാനം നൽകുന്ന സമ്പത്തിനപ്പുറം സിനിമകളിൽ നിന്നും വലിയ സമ്പാദ്യം മഞ്ജുവിനുണ്ടാക്കാനായിട്ടുണ്ട്. ഇന്ന് മലയാളത്തിൽ ഏറ്റവും വിലപിടിപ്പുള്ള നായിക നടിയാണ് മഞ്ജു വാര്യർ. റിപ്പോർട്ടുകൾ പ്രകാരം 142 കോടിയുടെ ആസ്തി നടിക്കുണ്ട്.
50 ലക്ഷം രൂപ മുതൽ ഒരു കോടി വരെയാണ് താരം ഒരു സിനിമയ്ക്ക് വാങ്ങുന്ന പ്രതിഫലം. തമിഴകത്തെ മുൻനിര താരമായതോടെ മാർക്കറ്റ് വാല്യൂ വീണ്ടും കൂടിയിട്ടുണ്ട്. ആഡംബര കാറുകളും ബൈക്കും മഞ്ജു വാര്യർക്കുണ്ട്. തുനിവ് എന്ന അജിത്ത് ചിത്രത്തിൽ അഭിനയിച്ച ശേഷമാണ് 21 ലക്ഷം രൂപ വില വരുന്ന ബിഎംഡബ്ല്യ ആർ1250 ജിഎസ് എന്ന ബൈക്ക് മഞ്ജു വാങ്ങുന്നത്. റേഞ്ച് റോവർ, മിനി കൂപ്പർ, ബലെനോ തുടങ്ങിയ കാറുകൾ മഞ്ജുവിനുണ്ട്. ഒരു കോടിക്കടുത്ത് വില വരുന്നതാണ് നടിയുടെ പക്കലുള്ള റേഞ്ച് റോവർ വെലാർ.
98-ല്‍ നടന്‍ ദിലീപുമായുള്ള പ്രണയ വിവാഹത്തെതുടര്‍ന്ന് മഞ്ജു പൂര്‍ണ്ണമായും സിനിമയില്‍ നിന്ന് മാറി നിൽക്കുകയായിരുന്നു. ഗുരുവായൂരിലെ ഒരു ഡാൻസ് പരിപാടിയുടെ കാര്യത്തോടെയാണ് മഞ്ജുവാര്യരും ദിലീപും തമ്മിൽ പിണക്കം ഉടലെടുത്തതെന്ന് സഹോദരൻ അനൂപിന്റെ ശബ്ദരേഖ പുറത്ത് വന്നിരുന്നു. താൻ ഡാൻസ് ചെയ്യാൻ തീരുമാനിച്ചിട്ടുണ്ടെന്ന് മഞ്ജു പറഞ്ഞതിനെ ദിലീപ് എതിർത്തതോടെയാണ് അവർ തമ്മിൽ അകൽച്ച രൂക്ഷമായത്. ഒടുവിൽ 14 വര്‍ഷങ്ങള്‍ക്കു ശേഷം 2012 ഒക്ടോബര്‍ 24-നാണ് മഞ്ജു വാര്യര്‍ വീണ്ടും അരങ്ങിലെത്തിയത്.
ഗുരുവായൂര്‍ ക്ഷേത്ര സന്നിധിയിലെ മേല്‍പ്പത്തൂര്‍ ഓഡിറ്റോറിയത്തിലാണ് അവര്‍ നൃത്തം ചെയ്തത്. അന്ന് ദിലീപ് ചടങ്ങിന് എത്തിയതുമില്ല. ദിലീപിന് എല്ലാ ഐശ്വര്യവം വന്നത് മഞ്ജുവുമായുള്ള വിവാഹത്തിന് ശേഷമാണ്. അയാള്‍ ചെറിയ വേഷങ്ങളിലൂടെ പടിപടിയായി ഉയര്‍ന്നു. അവസാനം മലയാള സിനിമയെ സമ്പൂര്‍ണ്ണമായി നിയന്ത്രിക്കാന്‍ കഴിയുന്ന രീതിയില്‍ ഒരു പവര്‍ ഗ്രുപ്പിലെ അംഗമായി മാറി.
2014-ല്‍ വിവാഹമോചനത്തിന് ശേഷം കല്യാണ്‍ ജ്വല്ലറിയുടെ പരസ്യത്തില്‍ ഇതിഹാസ നടന്‍ അമിതാബ് ബച്ചന്റെ കൂടെ അഭിനയിച്ചുകൊണ്ടാണ് ക്യാമറയ്ക്ക് മുന്നിലേക്ക് തിരിച്ചെത്തിയത്. അതേവര്‍ഷം ഹൗ ഓള്‍ഡ് ആര്‍ യു എന്ന റോഷന്‍ ആന്‍ഡ്രൂസിന്റെ ചിത്രത്തിലൂടെ അവര്‍ വെള്ളിത്തിയില്‍ തിരിച്ചെത്തി. ചിത്രം വലിയ വിജയമായി. ആ സമയത്തൊക്കെ മഞ്ജുവാര്യരുടെ തിരിച്ചുവരവിനായി മാധ്യമങ്ങള്‍ മുറവിളി കൂട്ടുകയായിരുന്നു. ഒരു നടിക്കുവേണ്ടി, മലയാള ഇന്‍ഡസ്ട്രി കാത്തിരിക്കുന്നതും ഇതാദ്യമായിരുന്നു. പരസ്യവിപണിയില്‍ മോഹന്‍ലാലിനെപ്പോലെ ഏറ്റവും വിലപിടിച്ചതാരമായി മഞ്ജു മാറി.
അതേസമയം ധനികയാണെങ്കിലും വളരെ സിംപിളായാണ് മഞ്ജുവിനെ പൊതുവിടങ്ങളിൽ കാണാറുള്ളത്. ആർഭാട ജീവിതമല്ല നടി നയിക്കുന്നത്. മഞ്ജു സെറ്റുകളിലേക്കോ ഷോയിലേക്കോ എത്തുന്നത് ഒരുപാട് സഹായികളുമായല്ലെന്നും സ്വന്തം കാര്യങ്ങൾ അവർ തന്നെയാണ് ചെയ്യാറെന്നും നടനും നിർമാതാവുമായ മണിയൻ പിള്ള രാജു ഒരിക്കൽ പറഞ്ഞിട്ടുണ്ട്. പണത്തെ പോലെ പുറമേക്കുള്ള സൗന്ദര്യത്തിനും മഞ്ജു പ്രാധാന്യം നൽകാറില്ല.
ചെറുപ്പമായിരിക്കുന്നു എന്ന് കേൾക്കുമ്പോൾ തനിക്ക് സന്തോഷം തോന്നാറില്ലെന്നും സന്തോഷമായിരിക്കുന്നു എന്ന് കേൾക്കാനാണ് ഇഷ്ടമെന്നും മഞ്ജു വാര്യർ നേരത്തെ പറഞ്ഞിട്ടുണ്ട്. വിടുതലൈ 2, മിസ്റ്റർ എക്സ്, എമ്പുരാൻ എന്നിവയാണ് മഞ്ജുവിന്റെ വരാനിരിക്കുന്ന സിനിമകൾ. ഫൂട്ടേജ് ആണ് മലയാളത്തിൽ നടിയുടെ ഒടുവിൽ പുറത്തിറങ്ങിയ സിനിമ. മലയാളത്തിൽ വലിയൊരു ഹിറ്റ് മഞ്ജുവിന് അടുത്ത കാലത്തൊന്നും ലഭിച്ചിട്ടില്ല. എന്നാൽ തമിഴകത്ത് നടി ചെയ്യുന്ന സിനിമകളെല്ലാം തുടരെ ഹിറ്റാവുകയാണ്.
https://www.facebook.com/Malayalivartha