വ്യത്യസ്തമായ കാഴ്ചപ്പാടുമായി നടി വിദ്യാബാലന്‍ രംഗത്ത്

രാജ്യമെമ്പാടും സ്ത്രീപീഡനങ്ങളും സ്ത്രികള്‍ക്കെതിരെയുള്ള അതിക്രമങ്ങളും വര്‍ദ്ധിച്ച് വരുമ്പോള്‍ വ്യത്യസ്തമായ കാഴ്ചപ്പാടുമായി നടി വിദ്യാബാലന്‍ രംഗത്ത്. വനിതകളെ നോക്കി വെള്ളമിറക്കി നടക്കുന്നവരെ പൊതുവേ പെണ്‍കോന്തന്‍ എന്നാണ് വിളിക്കുന്നത്. എന്നാല്‍ ഇത്തരം നോട്ടങ്ങളെ വിദ്യാബാലന്‍ രണ്ടായിട്ടാണ് കാണുന്നത്.
പുരുഷന്‍ ഒരു സ്ത്രീയെ താല്‍പര്യത്തോടെ നോക്കുമ്പോള്‍ അവള്‍ക്ക് തന്റെ സൗന്ദര്യത്തില്‍ ആത്മവിശ്വാസം ഉണ്ടാകും. എന്നാല്‍ ആരും നോക്കിയില്ലെങ്കില്‍ കാണാന്‍ കൊള്ളാത്തവളാണെന്ന അപകര്‍ഷതയുണ്ടാവും. അതേസമയം ആസക്തിയോടെയുള്ള നോട്ടം എല്ലാ സ്ത്രീകളും വെറുക്കുമെന്നും വിദ്യാബാലന്‍ പറഞ്ഞു. ഇത്തരക്കാരാണ് സ്ത്രീപിഡനത്തിനും മറ്റും മുതിരുന്നത്. പെുവിനെ നോക്കി ആസ്വദിക്കുന്നത് പോലെയല്ല സ്പര്‍ശിച്ചും നുള്ളിയെടുത്തും അനുനുഭവിക്കുന്നതെന്നും താരം വ്യക്തമാക്കി.
ഭര്‍ത്താവും നിര്‍മാതാവുമായി സിദ്ധാര്‍ത്ഥ് റോയി കപൂര്‍ നിര്‍മിക്കുന്ന സിനിമയില്‍ അഭിനയിക്കില്ലെന്നും താരം പറഞ്ഞു. ജോലിയും ജീവിതവും കൂടി കൂട്ടിക്കുഴക്കാതിരിക്കാന്‍ രണ്ട് പേരും ചേര്‍ന്നാണ് ഈ തീരുമാനം എടുത്തത്. അതേസമയം ജോലിക്കാര്യം വീട്ടില്‍ സംസാരിക്കാറുണ്ടെന്നും വിദ്യ പറഞ്ഞു. സിദ്ധാര്‍ത്ഥും അനുജത്തിയുടെ ഭര്‍ത്താവും അമ്മയുമാണ് തന്റെ ഏറ്റവും വലിയ ക്രിട്ടിക്‌സെന്നും അച്ഛനും അനുജത്തിയും എല്ലാ ചിത്രങ്ങളെ കുറിച്ചും നല്ലത് മാത്രമേ പറയൂ. സിനിമകള്‍ മോശമാണെങ്കിലും തന്റെ പെര്‍ഫോമന്‍സ് നല്ലതാണെന്ന് പലരും മെയിലിലൂടെയും ഫോണിലൂടെയും സോഷ്യല്‍ മീഡിയയിലൂടെയും അറിയിക്കാറുണ്ട്. അത് അറിയുമ്പോള്‍ സന്തോഷം തോന്നും.
https://www.facebook.com/Malayalivartha