അമേരിക്കന്‍ വംശജനായിട്ടു പോലും ഇന്ത്യനായ പ്രിയങ്കയുടെ മതത്തെയും വിശ്വാസങ്ങളെയും മാനിക്കുന്നു; കര്‍വാചൗത്ത് ആഘോഷങ്ങള്‍ക്കിടയില്‍ ചിത്രം പങ്കുവച്ച് പ്രിയങ്ക നിക്ക് ദമ്പതികൾ

സോഷ്യൽ മീഡിയയിൽ വൈറലായി നടി പ്രിയങ്ക ചോപ്രയുടെയും ഭര്‍ത്താവ് നിക്ക് ജൊനാസിന്റെയും കര്‍വാചൗത്ത് ആഘോഷങ്ങള്‍. ആഘോഷങ്ങളുടെ ചിത്രങ്ങൾ ഇതിനകം തന്നെ സോഷ്യൽ മീഡിയയിൽ വൈറലായിഎരിക്കുകയാണ്. അമേരിക്കന്‍ വംശജനായിട്ടു പോലും താന്‍ ഇന്ത്യനായ പ്രിയങ്കയുടെ മതത്തെയും വിശ്വാസങ്ങളെയും മാനിക്കുന്നുവെന്നും താന്‍ ഈ ആചാരത്തെക്കുറിച്ചെല്ലാം പ്രിയങ്കയില്‍ നിന്നും മനസ്സിലാക്കിയെന്നും നിക്ക് പങ്കുവക്കുന്നു.
'എന്റെ ഭാര്യ ഇന്ത്യനാണ്. അവര്‍ ഹിന്ദുമതവിശ്വാസിയാണ്. ഏതു മേഖലയിലും അവര്‍ അവിശ്വസനീയ തന്നെയാണ്. അവരുടെ സംസ്‌കാരത്തെക്കുറിച്ചും മതത്തെക്കുറിച്ചും ഒട്ടേറെ കാര്യങ്ങള്‍ എനിക്കു പറഞ്ഞു തന്നിട്ടുമുണ്ട്. ഞാന്‍ അവരെ അങ്ങേയറ്റം സ്‌നേഹിക്കുകയും ബഹുമാനിക്കുകയും ചെയ്യുന്നുണ്ട്. ഞങ്ങളുടെ ജീവിതം സന്തോഷം നിറഞ്ഞതാണെന്നു നിങ്ങള്‍ക്കും മനസ്സിലാകുന്നുണ്ടാകും. ഏവര്‍ക്കും ആനന്ദകരമായ കര്‍വാചൗത്ത് നേരുന്നു' എന്ന് നിക്ക് ട്വീറ്റ് ചെയ്തു.
ഉത്സവാഘോഷവേളകളില്‍ പടക്കം പൊട്ടിക്കുന്നതിനെതിരെ ശബ്ദമുയര്‍ത്തിയിട്ടുള്ള പ്രിയങ്ക കര്‍വാചൗത്ത് പോലുള്ള പരമ്പരാഗതരീതികള്‍ പിന്‍തുടരുന്നതിനെതിരെ നിരവധി കമന്റുകളുമായി ട്വിറ്ററില്‍ പ്രിയങ്കക്കെതിരെ വിമര്‍ശപ്രളയമാണ്. ഫെമിനിസ്റ്റായ നടി വിവാഹശേഷം ഭര്‍ത്താവ് നിക്ക് ജൊനാസിന്റെ പേര് തന്റെ പേരിനൊപ്പം ചേര്‍ത്തതും മുമ്പ് വാര്‍ത്തയായിരുന്നു. പരാമ്പരാഗത രീതികളില്‍ ജീവിക്കുന്ന സ്ത്രീകളെ വിമര്‍ശിക്കുകയും ഒടുവില്‍ അവര്‍ ജീവിതത്തില്‍ അതേ പാത പിന്‍തുടരുകയും ചെയ്യുന്നത് ശരിയല്ലെന്നും വിമര്‍ശനങ്ങളുണ്ട്.
2018 ഡിസംബറിലായിരുന്നു അമേരിക്കന്‍ ഗായകനായ നിക്ക് ജോനാസിനെ പ്രിയങ്ക ചോപ്ര വിവാഹം കഴിച്ചത്. നിക്കിനേക്കാള്‍ പത്ത് വയസ് കൂടുതലാണ് പ്രിയങ്കയ്ക്ക്. വലിയ ആഘോഷ പരിപാടികളിലൂടെയായിരുന്നു ഇരുവരുടെയും വിവാഹം നടന്നത്. ഇരുവരും ഒന്നിച്ചുളള ആദ്യത്തെ കഡ്‌വ ചൗത്ത് ഗംഭീരമായി ആഘോഷിച്ചിരിക്കുകയാണ് പ്രിയങ്കയും നിക്കും.
https://www.facebook.com/Malayalivartha