കുഞ്ഞേ എന്നാണ് ഒരു ക്ലോസ്അപ് ചിത്രത്തിനൊപ്പം...

അമ്മയാകാനുള്ള താത്പര്യം ഒരു കുറിപ്പിലൂടെ തുറന്ന് പറഞ്ഞിരിക്കുകയാണ് ബോളിവുഡ് താരം ജാന്‍വി കപൂര്‍. ഇന്‍സ്റ്റഗ്രാമില്‍ നടി പോസ്റ്റ് ചെയ്ത ചിത്രത്തിന് നല്‍കിയ അടിക്കുറിപ്പാണ് ചര്‍ച്ച കുട്ടികളിലേക്ക് തിരിയാന്‍ കാരണമായത്. നിന്നെ നോക്കിക്കൊണ്ടിരിക്കുകയാണ്, കുഞ്ഞേ എന്നാണ് ഒരു ക്ലോസ്അപ് ചിത്രത്തിനൊപ്പം താരം കുറിച്ചത്. ഇതോടെയാണ് ആരാണ് കുഞ്ഞ് എന്ന ചോദ്യവുമായി ആരാധകര്‍ എത്തിയത്.
ഇതിനിടെ ജാന്‍വിയുടെ ബെസ്റ്റ് ഫ്രണ്ട് തനിഷ കുട്ടി ആരാണ് , കുട്ടിയെ വേണമെന്ന് നിനക്ക് ആഗ്രഹമുണ്ടോ എന്നായിരുന്നു ചോദിച്ചത്. ഇതിന് യെസ് എന്നാണ് ജാന്‍വി മറുപടിയായി കുറിച്ചത്. വീട്ടിലെ ജോലിക്കാര്‍ക്ക് കൊറോണ സ്ഥിരീകരിച്ചതോടെ നിരീക്ഷണത്തിലായിരുന്നു ജാന്‍വി കപൂറും അച്ഛന്‍ ബോണി കപൂറും സഹോദരി ഖുശി കപൂറും. കഴിഞ്ഞ ദിവസമാണ് ഇവരുടെ കൊറോണ പരിശോധന ഫലം നെഗറ്റീവായത്.
https://www.facebook.com/Malayalivartha