എന്റര്‍ടെയ്ന്‍മെന്റ് എന്നാല്‍ വൃത്തികെട്ട വാര്‍ത്തകള്‍ എന്നല്ല... നടിയുടെ മറുപടി എത്തി

വീരേ ദി വെഡ്ഡിങ്ങ് എന്ന ചിത്രത്തിന്റെ പ്രചരണചടങ്ങ് ചര്‍ച്ചയായത് സ്വരയുടെ വസ്ത്രധാരണത്തിന്റെ പേരിലായിരുന്നു. കരീന കപൂര്‍, സോനം കപൂര്‍, സ്വര ഭാസ്‌കര്‍ എന്നിവര്‍ ഒരുമിച്ചഭിനയിക്കുന്ന ചിത്രമാണ് വീരേ ഡി വെഡ്ഡിങ്. പ്രചരണ ചടങ്ങില്‍ കോട്ടഡ് സ്യൂട്ടിലാണ് സ്വര എത്തിയത്.
ജൂണ്‍ 1ന് പുറത്തിറങ്ങുന്ന ചിത്രത്തിന്റെ പ്രൊമോഷന്‍ പരിപാടികളുടെ തിരക്കിലാണ് താരങ്ങള്‍. പ്രസ് മീറ്റിനെത്തുന്ന താരങ്ങള്‍ ശരീരപ്രദര്‍ശിപ്പിക്കുന്ന തരത്തിലുള്ള വസത്രങ്ങളാണ് ധരിച്ചെത്തുന്നത്. ഇതിന്റെ ചിത്രങ്ങള്‍ സോഷ്യല്‍മീഡിയയില്‍ വൈറലാണ്. എന്നാല്‍ ഇതില്‍ അമര്‍ഷം വെളിപ്പെടുത്തി സ്വര ഭാസ്‌കര്‍ രംഗത്തെത്തിയിരിക്കുകയാണ്.
പ്രസ്മീറ്റിനെത്തി കസേരയില്‍ ഇരുന്ന ഉടന്‍ തന്റെ മാനേജറെ വിളിച്ച് വസ്ത്രം ശരിയാണോ എന്ന് നോക്കാന്‍ ആവശ്യപ്പെട്ടു. വസ്ത്രങ്ങള്‍ നേരെ അല്ലെങ്കില്‍ ഇവര്‍ അതിലേക്ക് സൂം ചെയ്ത് നമ്മുടെ ചിത്രങ്ങള്‍ എടുക്കുമെന്ന് പരിഹാസരൂപേണ നടി പറയുകയുണ്ടായി.
'അവളുടെ വസ്ത്രം നോക്കൂ, ക്യാമറയിലെ സൂം ലെന്‍സിന് സ്പീഡ് പോര', ഇങ്ങനെയാണ് നിങ്ങളില്‍ പലരും മനസ്സില്‍ ചിന്തിക്കുന്നത്. പിന്നീട് ചിത്രങ്ങളെടുത്ത് ഞെട്ടിക്കുന്ന വീഡിയോ, ഞെട്ടിക്കുന്ന ചിത്രങ്ങള്‍ എന്നിങ്ങനെ തലക്കെട്ട് നല്‍കി വൈറലാക്കും.' സ്വര പറഞ്ഞു.
അവിടെ എത്തിയ ക്യാമറമാന്റെ നേരെനോക്കിയായിരുന്നു സ്വരയുടെ പ്രതികരണം. നിങ്ങള്‍ ഇതുപോലെ എത്ര വാര്‍ത്തകള്‍ ചെയ്തിട്ടുണ്ടെന്ന് ചോദ്യത്തിന് ഇതൊക്കെ എന്റര്‍ടെയ്ന്‍മെന്റ് ആണെന്നായിരുന്നു മാധ്യമപ്രവര്‍ത്തകന്റെ മറുപടി. എന്റര്‍ടെയ്ന്‍മെന്റ് എന്നാല്‍ വൃത്തികെട്ട വാര്‍ത്തകള്‍ എന്നല്ല അര്‍ത്ഥമെന്ന് സ്വര തിരിച്ചുമറുപടി നല്‍കി.
ചില നേരത്ത് അണിയുന്ന വസ്ത്രങ്ങള്‍ ബോളിവുഡ് താരങ്ങള്‍ ബുദ്ധിമുട്ടുകള്‍ സൃഷ്ടിക്കുന്നത് പുതുമയല്ല. സ്വര ഭാസ്‌കറാണ് ഇറക്കം കുറഞ്ഞ വസ്ത്രം കാരണംപാടുപെട്ടത്.പരിപാടി തുടങ്ങുന്നതിന് മുമ്പ് വേദിയിലുണ്ടായിരുന്ന സഹതാരം ശിഖ സ്വരയോട് ആ കഴുത്തൊന്ന് നേരെയിടൂ എന്നു പറഞ്ഞു, സ്വരയത് കേള്‍ക്കുകയും ചെയ്തു. എന്നാല്‍ പരിപാടിയിലുടനീളം കഴുത്ത് ശ്രദ്ധിക്കാന്‍ മാത്രമേ സ്വരയ്ക്ക് സമയമുണ്ടായിരുന്നുള്ളൂ.
കോട്ടഡ് സ്യൂട്ടില്‍ ഏറെ അസ്വസ്ഥയായാണ് താരം കാണപ്പെട്ടത്. ഫാഷന്റെ പേരില്‍ ഇങ്ങാത്തതും ആത്മവിശ്വാസം തരാത്തതുമായ വസ്ത്രങ്ങള്‍ ധരിക്കേണ്ട ആവശ്യമെന്താണെന്നാണ് ആരാധകരുടെ അഭിപ്രായം. സ്വര ശിഖയെ അഭിപ്രായത്തെ മാനിച്ചതിനെ ബഹുമാനിക്കണമെന്നും അഭിപ്രായമുണ്ട്. എന്തുതന്നെയായാലും കോട്ട് സ്യൂട്ട് സ്വരയ്ക്ക് നല്‍കിയത് ചില്ലറ തലവേദനയല്ല.
https://www.facebook.com/Malayalivartha