ഓര്‍മ്മയില്ലേ നിഷാല്‍ ചന്ദ്രനെ, നിഷാല്‍ വീണ്ടും വിവാഹിതനാവുന്നു

മലയാളികള്‍ ഏറെ കൊട്ടിഘോഷിച്ച് നടത്തിയ വിവാഹമായിരുന്നു കാവ്യാ മാധവനും നിഷാലും തമ്മിലുള്ള വിവാഹം. 2009ലാണ് കുവൈറ്റ് ഇന്റര്‍ നാഷണല്‍ ബാങ്കിലെ ഉദ്യോഗസ്ഥനായ നിഷാലും കാവ്യയും തമ്മിലുള്ള വിവാഹം നടന്നത്. എന്തെല്ലാം വിവാഹ വിശേഷങ്ങളാണ് നമ്മള്‍ അടുത്തറിഞ്ഞത്. മൂകാമ്പികയിലെ കല്യാണം, പിന്നെ റിസപ്‌ഷന്‍, കാവ്യയുട ഭര്‍തൃ ഗൃഹപ്രവേശം ഒക്കെ നമ്മള്‍ വലിയ പ്രാധാന്യത്തോടെ കണ്ടു. നിഷാലിനെപ്പറ്റി കാവ്യയും കാവ്യയെപ്പറ്റി നിഷാലും പറഞ്ഞത് കേട്ട എല്ലാവരും ഈ ഐഡിയല്‍ കപ്പിളിനെക്കണ്ട് കൊതിതോന്നിപ്പോയി. ചില വാരികകള്‍ വിവാഹ സ്‌പെഷ്യല്‍ പോലും പുറത്തിറക്കി പണം കൊയ്‌തു.
കുറേനാള്‍ കാവ്യ വാര്‍ത്തകളില്‍ വന്നതേയില്ല. ഏതാണ്ട് ഒരു വര്‍ഷം കഴിഞ്ഞപ്പോഴാണ് ഈവരുടെ ദുരന്ത ദാമ്പത്യം മലയാളികളറിയുന്നത്. അങ്ങനെ നിഷാലും കാവ്യയും വിവാഹ മോചനം നേടി. കാവ്യ സിനിമയിലേക്ക് തിരിച്ചു വരികയും ചെയ്‌തു. കാവ്യ മാധവനിലൂടെയാണ് നമ്മള്‍ നിഷാലിനെ അടുത്തറിയുന്നത്.
ഇപ്പോള്‍ നിഷാല്‍ വീണ്ടും വിവാഹിതനാകുകയാണ്. മാവേലിക്കര എണ്ണയ്‌ക്കാട് തെക്കേമഠത്തില്‍ സുരേന്ദ്രനാഥ് സ്വാമിയുടേയും അനിലയുടേയും മകളായ രമ്യയാണ് വധു. ഈ മാസം 13 ന് വധു ഗൃഹത്തില്‍ വച്ചാണ് വിവാഹം. ബാഗ്ലൂരില്‍ സ്ഥിരതാമസമാക്കിയ രമ്യ ഇപ്പോല്‍ സിവില്‍ സര്‍വീസിന് പഠിക്കുകയാണ്. രമ്യയും നിഷാലും പരസ്‌പരം സംസാരിച്ചുറപ്പിച്ചതിന് ശേഷമാണ് വിവാഹം നിശ്ചയിച്ചത്.
https://www.facebook.com/Malayalivartha