മകന്‍ മൂലം 5 സ്‌കൂളില്‍ നിന്നും കരഞ്ഞിറങ്ങി അമ്മ, ഇപ്പോള്‍ മകന്‍ കോളജില്‍ വിശിഷ്ടാതിഥിയായി!

മണ്ണുത്തി ഡോണ്‍ബോസ്‌കോ കോളജില്‍ അടുത്തിടെ നടന്ന ഒരു ചടങ്ങില്‍ മുഖ്യാതിഥി ആയി എത്തിയത് നടന്‍ അമിത് ചക്കാലയ്ക്കല്‍ ആയിരുന്നു. ഏകദേശം രണ്ട് മാസം മുമ്പ് നടന്ന ആ പരിപാടിയില്‍ അമിത് പ്രസംഗിച്ച വാക്കുകള്‍ ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ വൈറലാണ്.
അമിത്തിന്റെ വാക്കുകള്‍ ഇങ്ങനെയായിരുന്നു:
പന്ത്രണ്ടാം ക്ലാസുവരെ അഞ്ച് സ്‌കൂളുകളില്‍ പഠിച്ചു. ഒരു സ്‌കൂളില്‍ തോറ്റ് കഴിയുമ്പോള്‍ അടുത്ത സ്‌കൂളിലേയ്ക്കു പറഞ്ഞുവിടും. അങ്ങനെയാണ് അഞ്ച് സ്‌കൂളില്‍ എത്തിയത്. കേരളത്തിലെ ഒരു കോളജിലും പഠിക്കാന്‍ എനിക്ക് ഭാഗ്യമുണ്ടായിട്ടില്ല. എന്‍ജിനീയറിംഗിനു ചേരാന്‍ ഫിസിക്‌സ്, കെമിസ്ട്രി, കണക്ക് ആണ് എടുത്തിരുന്നത്. എന്നാല്‍ അന്‍പത് ശതമാനം മാര്‍ക്ക് ഇല്ലാത്തതിനാല്‍ കേരളത്തിലെ കോളജുകളില്‍ അഡ്മിഷന്‍ കിട്ടിയില്ല.
കേരളത്തില്‍ പഠിക്കാന്‍ പറ്റാത്തതുകൊണ്ട് ബംഗളൂരുവില്‍ പോയി എന്‍ജിനീയറിങ് പഠിച്ചു. എട്ടുവര്‍ഷം കൊണ്ടാണ് അത് പൂര്‍ത്തീകരിച്ചത്. പിടിഐ മീറ്റിംഗിലും പ്രിന്‍സിപ്പാളിന്റെ റൂമിലും ഒക്കെ പോയി നിന്നിട്ടുള്ള എന്റെ അവസ്ഥ നിങ്ങള്‍ക്കു മനസിലാക്കാന്‍ കഴിയും. ഇന്ന് ഈ ചടങ്ങില്‍ തിരി കത്തിച്ചപ്പോള്‍ ഞാന്‍ മനസില്‍ അമ്മയെ വിളിച്ചിരുന്നു.
കാരണം എന്റെ അമ്മയും അച്ഛനും അഞ്ച് സ്‌കൂളിന്റെ റൂമില്‍ നിന്നും കരഞ്ഞ് ഇറങ്ങിയിട്ടുള്ളവരാണ്. ആ സ്ഥിതിയില്‍ നിന്നും , ഇന്ന്്്് കേരളത്തിലെ മികച്ച സ്‌കൂളിലൊന്നായ ഇവിടെ ചീഫ് ഗസ്റ്റ് ആയാണ് ഞാന്‍ നില്‍ക്കുന്നത്. നമ്മളെ കൊണ്ട് പറ്റില്ലെന്ന് പറഞ്ഞ് പല അവസരങ്ങളും തട്ടിത്തെറിപ്പിച്ചിട്ടുണ്ട്. ആ തട്ടിത്തെറിപ്പിച്ച അതേ രംഗത്തുവന്ന് വിജയിച്ച മുഖത്തോടെ നിവര്‍ന്നു നില്‍ക്കുന്നതാണ് ഏറ്റവും വലിയ വിജയം.
പക്ഷേ അത് എളുപ്പമല്ല. അഞ്ച് തവണ സ്‌കൂളില്‍ നിന്നും പറഞ്ഞുവിട്ടു. അങ്ങനെയൊരാള്‍ സിനിമയില്‍ അഭിനയിക്കണമെന്ന് പറയുമ്പോള്‍ ആരെങ്കിലും പിന്തുണയ്ക്കുമോ?. ഉള്ളില്‍ എന്നും സിനിമാ ആഗ്രഹം കൊണ്ടുനടന്നിരുന്നു. ഈ ഫീല്‍ഡില്‍ വരാനും ജീവിച്ചുപോകാനും പല പണികളും ചെയ്തിട്ടുണ്ട്. പട്ടിണി കിടക്കാന്‍ പോലും 20000 രൂപ വേണം. ഓഡിഷന് പോലും ജോലി ചെയ്താണ് പൊയ്‌ക്കൊണ്ടിരുന്നത്.
ജൂനിയര്‍ ആര്‍ടിസ്റ്റ് ആയി തുടങ്ങി. ഹണീ ബിയില്‍ ആദ്യമായി കാരക്ടര്‍ റോള്‍ ലഭിച്ചു. പതിനാല് സിനിമകളില്‍ അഭിനയിച്ചു. ഇതില്‍ നിന്നൊന്നും കാര്യമായ പ്രതിഫലമൊന്നും ലഭിക്കില്ല. പ്രതിഫലം ലഭിക്കാതെ വരുന്ന സാഹചര്യങ്ങളില്‍ പിടിച്ചു നില്‍ക്കണം. പല പ്രാവശ്യം ഇട്ടിട്ടുപോകാന്‍ തോന്നും. ജീവിതത്തില്‍ തോറ്റുതോറ്റു വന്നവനാണ്. ഉള്ളിന്റെ ഉള്ളില്‍ സ്വപ്നം ഉണ്ടെങ്കില്‍ നമ്മള്‍ അവിടെ എത്തിയിരിക്കും.
ആരെങ്കിലും നിങ്ങളുടെ ചെവിയില്‍ വന്ന് സ്വപ്നത്തിനു തടസ്സം നില്‍ക്കുന്നുണ്ടെങ്കില്‍ അവരെ ആദ്യം കട്ട് ചെയ്യണം. അത് നിങ്ങളുടെ ബോയ് ഫ്രണ്ട് ആകാം ഗേള്‍ ഫ്രണ്ട് ആകാം അടുത്ത കൂട്ടുകാരാകാം. നെഗറ്റീവ് കാര്യങ്ങള്‍ ഒഴിവാക്കുക. സിനിമാ ഭ്രാന്ത് മൂത്തതുകൊണ്ട് എന്റെ ഗേള്‍ഫ്രണ്ട് എന്നെ ഉപേക്ഷിച്ചുപോയിട്ടുണ്ട്. എന്നാല്‍ വാരിക്കുഴിയിലെ കൊലപാതകം റിലീസ് ചെയ്ത ആഴ്ച, ആ കുട്ടി തന്നെ വിളിച്ച് അഭിനന്ദിച്ചിട്ടുമുണ്ട്.
നായകനായി അഭിനയിക്കാനുള്ള ലുക്ക് നിനക്കില്ലെന്നു പറഞ്ഞവരുണ്ട്. നായകനായി അഭിനയിക്കാന്‍ ശ്രമിച്ചുകൊണ്ടിരുന്നാല്‍ ചെറിയ റോള്‍ പോലും ലഭിക്കില്ലെന്നു പറഞ്ഞിട്ടുണ്ട്. വാരിക്കുഴിയിലെ കൊലപാതകം സിനിമയില്‍ രജീഷ് മിഥില എന്നെ നായകനായി കാസ്റ്റ് ചെയ്തു. ആകഥ ് സിനിമയാക്കാന്‍ പതിനാലോളം നിര്‍മാതാക്കളെ പോയികണ്ടിരുന്നു. അവരെല്ലാം പറഞ്ഞത് ഒരേയൊരു കാര്യമാണ്, 'കഥ നല്ലതാണ്. പക്ഷേ ഇവനെ നായകനാക്കിയാല്‍ പടം ഒരാഴ്ച തികയ്ക്കില്ല.'
പക്ഷേ ഈ സിനിമയ്ക്ക് പുതിയ ഒരാളെയായിരുന്നു ആവശ്യം. അവസാനം കോഴിക്കോടു നിന്നുള്ള നിര്‍മാതാവ് സിനിമയ്ക്കു ലഭിച്ചു. സിനിമ റിലീസ് ആയി. എനിക്ക് വലിയ ആരാധകരൊന്നും ഇല്ല. പ്രമോഷനും ഇല്ല. എന്നിട്ടും ചിത്രം മൂന്നാഴ്ച പിന്നിട്ടു. വാരിക്കുഴിയിലെ കൊലപാതകം രണ്ടാം ഭാഗം അനൗണ്‍സ് ചെയ്തിട്ടുണ്ട്.
https://www.facebook.com/Malayalivartha