കേരളത്തിന്റെ മുഖ്യമന്ത്രി ആയി മെഗാസ്റ്റാര്‍ മമ്മൂട്ടി

കേരളത്തിന്റെ മുഖ്യമന്ത്രി ആയി അഭിനയിക്കാന്‍ തയ്യാറെടുക്കുകയാണ് മെഗാസ്റ്റാര്‍ മമ്മൂട്ടി. താരം കേരള മുഖ്യമന്ത്രിയാകുന്ന വണ്‍ മൂവിയുടെ പൂജ ഇടപ്പള്ളി 3 ഡോട്‌സ് സ്റ്റുഡിയോയില്‍ വച്ച് നടന്നു. ഗാനഗന്ധര്‍വ്വന് ശേഷം വീണ്ടും മമ്മൂട്ടിയെ നായകനാക്കി ഇച്ചായിസ് പ്രൊഡക്ഷന്‍സ് നിര്‍മ്മിക്കുന്ന ചിത്രം ചിറകൊടിഞ്ഞ കിനാവുകളുടെ സംവിധായകന്‍ സന്തോഷ് വിശ്വനാഥാണ് സംവിധാനം ചെയ്യുന്നത്.
മമ്മൂട്ടി,സംവിധായകന്‍ രഞ്ജിത്ത്, ജോജു ജോര്‍ജ്ജ്, രമേശഷ് പിഷാരടി,ശങ്കര്‍ രാമകൃഷ്ണന്‍,സലിം കുമാര്‍,സുരേഷ് കൃഷ്ണ, ഗായത്രി അരുണ്‍, ബോബന്‍ സാമുവല്‍, കണ്ണന്‍ താമരക്കുളം തുടങ്ങി സിനിമ മേഖലയിലെ പ്രമുഖരായ വ്യക്തികളും പൂജയില്‍ പങ്കെടുത്തു. ബോബി സഞ്ജയ് ആണ് ചിത്രത്തിന്റെ തിരക്കഥയൊരുക്കുന്നത്. ആര്‍. വൈദി സോമസുന്ദരം ഛായാഗ്രാഹകനാകുന്ന ചിത്രത്തിന്റെ പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ ബാദുഷ. മ്യൂസിക് ഗോപി സുന്ദറും ഗാന രചന റഫീഖ് അഹമ്മദുമാണ്. മേക്കപ്പ് ശ്രീജിത്ത് ഗുരുവായൂര്‍ . എഡിറ്റര്‍ നിഷാദ്. പി ആര്‍ ഒ മഞ്ജു ഗോപിനാഥ്.
https://www.facebook.com/Malayalivartha