19 കോടി പറ്റിച്ച് 9 സുരക്ഷാ ഭടന്മാരോടും 9 കാറുകളോടും കൂടി കാമുകനോടൊപ്പം ആര്‍ഭാഡമായി ജീവിച്ച സിനിമാനടി ലീന മരിയ പോള്‍ പിടിയല്‍

19 കോടി രൂപ പറ്റിച്ച് ഡല്‍ഹിയില്‍ ആര്‍ഭാഡ ജീവിതം നയിച്ച പ്രശസ്‌ത സിനിമാനടിയും മോഡലുമായ ലീന മരിയ പോള്‍ അറസ്റ്റിലായി. ചെന്നെയില്‍ രജിസ്റ്റര്‍ ചെയ്‌ത വഞ്ചനാ കേസിലാണ് അറസ്റ്റ്. മോഹന്‍ലാലിന്റെ സൂപ്പര്‍ ഹിറ്റ് ചിത്രമായ റെഡ് ചില്ലീസ്, ഹസ്‌ബന്‍സ് ഇന്‍ ഗോവ, കോബ്രാ, ജോണ്‍ എബ്രഹാമിന്റെ മദ്രാസ് കഫെ തുടങ്ങിയ ചിത്രങ്ങളില്‍ അഭിനയിച്ചിട്ടുണ്ട്.
ദുബായില്‍ ജനിച്ചു വളര്‍ന്ന ലീന ചാലക്കുടി സ്വദേശിയാണ്. ബിഡിഎസ് ബിരുധധാരിയായ ലീനയുടെ മാതാപിതാക്കള്‍ ദുബായിലാണ്. അച്ഛന്‍ എഞ്ചിനീയറും. ചെന്നയില്‍ എത്തിയതിന് ശേഷമാണ് ലീന അഭിനയത്തിലേക്കെത്തുന്നത്. ഇതിനിടെ നിരവധി പരസ്യ ചിത്രങ്ങളിലും മോഡലായി അഭിനയിച്ചു.
ചെന്നെയില്‍ വച്ചാണ് ബാംഗലൂരുവിലുള്ള ബാലിജി എന്ന ചന്ദശേഖറുമായി പരിചയപ്പെട്ടത്. ഇരുവരും ചേര്‍ന്നുള്ള സൗഹൃദം ലീനയെ വലിയ സാമ്പത്തിക തിരിമറികളിലേക്കെത്തിച്ചു. ബാലാജിയെ ഐഎഎസ് ഓഫീസറായി പരിചയപ്പെടുത്തി ചെന്നെയിലെ പല ബാങ്കുകളില്‍ നിന്നും സ്ഥാപനങ്ങളില്‍ നിന്നും വ്യക്തികളില്‍ നിന്നുമായി ഏതാണ്ട് 19 കോടിയിലേറെ സമ്പാദിച്ചു. ബാങ്കിനെ പറ്റിച്ച് നേരെ ഡല്‍ഹിയിലേക്ക് പറന്നു. അവിടെ സ്വകാര്യ സുരക്ഷാ ഉദ്യോഗസ്ഥന്മാരുടെ അകമ്പടിയോടെ ബാലാജിയോടൊപ്പം രാജകീയമായി വാണു.
ഇതിനിടയ്‌ക്കാണ് ലീന തങ്ങളെ പറ്റിച്ചതാണെന്ന് ബാങ്കുകള്‍ക്ക് മനസിലായത്. അങ്ങനെയാണ് ലീനക്കെതിരെ ചെന്നെ പോലീസ് കേസെടുത്തത്. പിന്നീട് കേസ് ചെന്നെ ക്രൈം ബ്രാഞ്ച് ഏറ്റെടുക്കുകയായിരുന്നു. ചെന്നൈ ക്രൈബ്രാഞ്ചിന്റെ നിരീക്ഷണത്തില്‍ ലീന ഡല്‍ഹിയിലുണ്ടെന്നു മനസിലായി. അങ്ങനെയാണ് ഡല്‍ഹി പോലീസിന്റെ സഹായത്തോടെ ലീനയെ അറസ്റ്റു ചെയ്‌തത്. ഡല്‍ഹിയിലെ ഫത്തേപുരിയിലെ ഫാം ഹൗസില്‍ 9 സ്വകാര്യ സുരക്ഷാ ഉദ്യോഗസ്ഥരോടൊപ്പമായിരുന്നു ലീനയും ബാലാജിയും സസുഖം വാണത്. ലീനയേയും സുരക്ഷാ ഉദ്യോഗസ്ഥരേയും പോലീസ് അറസ്റ്റു ചെയ്‌തു. ബാലാജി രക്ഷപ്പെടുകയായിരുന്നു.
ഇവരെ പിടികൂടുന്ന സമയത്ത് 9 ആഡംഭര കാറുകളും, വിലകൂടിയ 84 വാച്ചുകളും കണ്ടെത്തിയിരുന്നു. ഇതുകൂടാതെ നിരവധി ആയുധങ്ങളും സൂക്ഷിച്ചിരുന്നു. ലൈസന്‍സില്ലാതെ തോക്കു കൈവശം വച്ചിരുന്ന ലീനക്കെതിരെ ആയുധ നിരോധന നിയമനുസരിച്ചും കേസെടുത്തു.
https://www.facebook.com/Malayalivartha