ധർമജൻ ഇനി നായകൻ; ആരാധകരുടെ പ്രിയ താരം നായകനായെത്തുന്ന ചിത്രം ഉടനെത്തും

ധര്‍മജന്‍ ബോള്‍ഗാട്ടി ഇനി നായകന്‍ ആയി അറിയപ്പെടും. മിമിക്രി വേദിയിലൂടെ വെള്ളിത്തിരയിലെത്തി അതിവേഗം പ്രശസ്തിയിലേക്ക് കുതിച്ചുകയറിയ താരമാണ് ധര്‍മജന്‍ ബോള്‍ഗാട്ടി. രമേഷ് പിഷാരടിയ്‌ക്കൊപ്പമുള്ള കോംബിനേഷന്‍ ആയിരുന്നു ധര്‍മജനെ ശ്രദ്ധേയനാക്കിയത്. ഹിറ്റ് ടെലിവിഷന്‍ പരിപാടിയിലൂടെ വീണ്ടും താരം ശ്രദ്ധേയനായി മാറി . ഇപ്പോള്‍ കൈനിറയെ സിനിമകളുമായി തിരക്കോട് തിരക്കാണ് താരത്തിന്. ഇത്രയും കാലം കോമഡി നടനായിട്ടും സഹനടനായിട്ടുമൊക്കെയാണ് ധര്‍മജനെ കണ്ടിട്ടുള്ളതെങ്കില്‍ ഇനി മുതല്‍ അങ്ങനെ കാണാൻ സാധിക്കില്ല എന്നുള്ള റിപ്പോര്‍ട്ടുകളാണ് പുറത്തു വരുന്നത്.
ആദ്യമായി ധര്‍മജൻ നായകനാവുകയാണ്. കണ്ണന്‍ താമരക്കുളം സംവിധാനം ചെയ്യുന്ന ചിത്രത്തിലാണ് ധര്‍മജന്റെ നായകനായുള്ള അരങ്ങേറ്റം. മരട് 375 എന്ന് പേരിട്ടിരിക്കുന്ന സിനിമ കൊച്ചിയിലെ മരട് ഫ്‌ളാറ്റ് പൊളിക്കുന്നതിന്റെ പശ്ചാതലത്തില്‍ യഥാര്‍ഥ സംഭവങ്ങളെ ആസ്പദമാക്കിയാണ് ചിത്രീകരിച്ചിരിക്കുന്നത്. ജയറാമിനെ നായകനാക്കി ഒരുക്കിയ പട്ടാഭിരാമന് ശേഷം കണ്ണന്‍ താമരക്കുളം സംവിധാനം ചെയ്യുന്ന സിനിമയാണെന്നുള്ള പ്രത്യേകതയും ഈ ചിത്രത്തിനുണ്ട്. പട്ടാഭിരാമന്റെ രചയിതാവ് ദിനേശ് പള്ളത്താണ് ഈ സിനിമയ്ക്കും രചന നിര്‍വഹിച്ചത്.
https://www.facebook.com/Malayalivartha