കുചേലനായി ജനപ്രിയ താരം ജയറാം; സംസ്‌കൃത ചിത്രത്തിന്റെ പോസ്റ്റർ പുറത്തിറങ്ങി

കുചേലനായി മലയാളത്തിന്റെ സൂപ്പർ താരം ജയറാം എത്തുന്ന സംസ്‌കൃത ചിത്രം നാമോ യുടെ ഫസ്റ്റ്ലുക്ക് പോസ്റ്റർ പുറത്തിറങ്ങി. ജയറാം ആദ്യമായി അഭിനയിക്കുന്ന സംസ്‌കൃത ചിത്രമാണ് നമോ. ചിത്രത്തിന്റെ ഫസ്റ്റ്ലുക്ക് പോസ്റ്റർ ജനുവരി 6 ന് ആണ് പുറത്തുവന്നത്. ചിത്രത്തിന്റെ സംവിധാനം നിർവഹിക്കുന്നത് വിജീഷ്മണിയാണ്. ചിത്രത്തില്‍ പുതിയ ഗെറ്റപ്പിലാണ് താരം എത്തുന്നത്. മൊട്ടയടിച്ച്, ശരീര ഭാരം 20 കിലോ കുറച്ച് കുചേലനായാണ് ജയറാം ചിത്രത്തില്‍ അഭിനയിക്കുന്നത്. 101 മിനിറ്റാണ് ചിത്രത്തിന്റെ ദൈര്‍ഘ്യം. സംസ്കൃതഭാഷ മാത്രമാണ് സിനിമയില്‍ ഉപയോഗിചിരിക്കുന്നത്.
അമ്പരപ്പിക്കുന്ന മേക്കോവറില്‍ ആണ് ജയറാം എത്തുന്നത് .ആറ് ദേശീയ അവാര്‍ഡുകള്‍ കരസ്ഥമാക്കിയിട്ടുള്ള ബി. ലെനിനാണ് ചിത്രത്തിന്റെ എഡിറ്റിംഗ് നിർവഹിക്കുന്നത്. എസ്. ലോകനാഥനാണ് ക്യാമറാമാന്‍. അനൂപ് ജെലോട്ട ആണ് സംഗീതസംവിധായാകാൻ. മമ നയാന്‍, സര്‍ക്കര്‍ ദേശായി, മൈഥിലി ജാവേദ്കര്‍, രാജ് തുടങ്ങിയവരാണ് മറ്റ് താരങ്ങൾ.
https://www.facebook.com/Malayalivartha