ലെച്ചുവിന് ഹണിമൂൺ; സിംഗപൂരോ മലേഷ്യയോ ; സർപ്രൈസ് ട്രിപ്പൊരുക്കി അച്ഛൻ ബാലു

ആയിരം എപ്പിസോഡുകള്‍ പിന്നിട്ടിട്ടും ഇപ്പോഴും മലയാളത്തിലെ ഏറ്റവും മികച്ച പരമ്പരകളിലൊന്നായി തുടരുകയാണ് ഉപ്പും മുളകും. ആരാധകർക്ക് ക്രിസ്തുമസ് സമ്മാനമായി ലെച്ചുവിന്റെ വിവാഹം നടത്തി ഉപ്പും മുളകും വീണ്ടും ജനപ്രീതി സ്വന്തമാക്കിയിരുന്നു. സിദ്ധാര്‍ഥ് സുകുമാരന്‍ എന്നൊരു മരുമകനെ കൂടി കുടുംബത്തിലേക്ക് കിട്ടിയതിന്റെ സന്തോഷത്തിലാണ് എല്ലാവരും. എന്നാല്‍ വിവാഹം കഴിഞ്ഞതിന് ശേഷം ലെച്ചുവിനെ കാണാത്തതിലുള്ള നിരാശയിലാണ് ആരാധകര്‍. കഴിഞ്ഞ ദിവസത്തെ എപ്പിസോഡുകളിലൊന്നും ലെച്ചുവും ഭര്‍ത്താവ് സിദ്ധാർതെന്ന ഡി ഡി യും ഇല്ലായിരുന്നു. ഇരുവരും എവിടെ പോയെന്ന് അന്വേഷിക്കുകയാണ് ആരാധകര്‍.
ഇപ്പോഴിതാ ലെച്ചുവിന് ഹണിമൂണ്‍ ആഘോഷിക്കാന്‍ വമ്പന്‍ പ്ലാനുകളുമായി എത്തി എല്ലാവരെയും ഞെട്ടിച്ചിരിക്കുകയാണ് ബാലു. ലെച്ചു പോലും അറിയാതെ സര്‍പ്രൈസ് ട്രിപ്പാണ് ബാലു പ്ലാന്‍ ചെയ്യുന്നത്. മലേഷ്യയോ സിംഗപൂരോ വേണമെന്നാണ് എല്ലാവരുടെയും ആവശ്യം. ഇതിനെല്ലാം ആര് കാശ് കൊടുക്കുമെന്ന ടെന്‍ഷനിലാണ്'അമ്മ നീലു.
പ്രേക്ഷകർ ഇരു കയ്യും നീട്ടി സ്വീകരിച്ച ഫ്ലവർസ് ചാനലിലെ പരിപാടിയാണ് ഉപ്പും മുളകും. ബാലചന്ദ്രൻ, നീലിമ പിന്നെ ഇവരുടെ അഞ്ച് മക്കളുടെ ജീവിതവുമാണ് ഉപ്പും മുളകിന്റെ പ്രമേയം. അടുത്തിടെ സീരിയലിൽ നടന്ന ബാലചന്ദ്രൻ, നീലിമ ദമ്പതികളുടെ മകൾ ലെച്ചുവിന്റെ വിവാഹം വമ്പൻ ആഘോഷങ്ങളോടെയാണ് നടന്നത്. ലെച്ചുവിന്റെ വരാനായി യുവതാരം ഷെയ്ൻ നിഗം എത്തുന്നു എന്ന വാർത്തകളും പ്രചരിച്ചിരുന്നു.
https://www.facebook.com/Malayalivartha