ബിഗ് ബോസ്സ് 2 ലെ ആദ്യ ക്യാപ്റ്റൻ രാജിനി ചാണ്ടി;ഇനി പണി കൊടുക്കുന്നതും പണി എടുപ്പിക്കുന്നതും രാജിനി

അങ്കം കുറിക്കാൻ അവരെത്തി. ഇനി നേർക്ക് നേർ പോരാട്ടം. മോഹൻ ലാൽ അമരക്കാരനായ ബിഗ് ബോസ് സീസൺ 2 ഒന്നാം ദിവസം പിന്നിട്ടിരിക്കുന്നു. 17 പേർ 100 ഒരു വീട്ടിൽ. വ്യത്യസ്ത മേഘലകളിൽ നിന്നെത്തിയ വ്യത്യസ്ത ചിന്താഗതിയുള്ള 17 പേർ എങ്ങനെ തട്ടിയും മുട്ടിയും ബിഗ് ഹവ്‌സിൽ കഴിയും എന്നതാണ് പ്രേക്ഷകർ കാത്തിരിക്കുന്നത്. 17 പേരിൽ ആരോക്കെയാണ് വഴക്കാളികൾ, ആരൊക്കെ ആത്മമസുഹൃത്തുക്കളാകും, ഈ സീസണിലും ഒരു പേർളിയും ശ്രീനിഷും ഉണ്ടാകുമോ എന്നൊക്കെയാണ് ഇനി പ്രേക്ഷകർ അറിയാൻ കാത്തിരിക്കുന്നത്. വിശേഷം പറച്ചിലും കുഞ്ഞു വാർത്തമാനങ്ങളൊക്കെയുമായി ഒന്നാം ദിനം കടന്നു പോയിരിക്കുകയാണ്. ഒന്നാം ദിവസത്തെ പ്രധാന വിശേഷങ്ങൾ എന്തൊക്കെയാണെന്നു നോക്കാം.
17 മത്സരാർഥികളിൽ നിന്നും ആദ്യമായി ഒരാളെ ബിഗ് ബോസ് കണ്‍ഫെഷന്‍ റൂമിലേക്ക് വിളിപ്പിച്ചു. ബിഗ് ബോസ് മത്സരാർത്ഥികൾക്ക് നിർദേശങ്ങൾ കൈമാറുന്ന ഒരു രഹസ്യ മുറിയാണ് കോൺഫെഷൻ റൂം. ഇവിടെ പങ്കു വെക്കുന്ന നിർദേശങ്ങൾ പലപ്പോഴും അതീവ രഹസ്യമായിരിക്കും. ഈ മുറിയിലേക്ക് ബിഗ് ബോസ്സ് വിളിപ്പിക്കുന്ന ആൾ നിർദേശങ്ങൾ പാലിക്കണം. ചെറിയ കുശലാന്വേഷണത്തിന് ശേഷം എലീനയ്ക്ക് ബിഗ് ബോസ് ഒരു ഉത്തരവാദിത്തം ഏല്‍പ്പിച്ചു. ബോസ്. ബിഗ് ബോസ് ഹൗസിലെ ആദ്യ ക്യാപ്റ്റനെ തെരഞ്ഞെടുക്കാനുള്ള മാര്‍ഗരേഖ മറ്റ് മത്സരാര്‍ഥികളെ വായിച്ചുകേൾപ്പിക്കുക എന്നതായിരുന്നു എലീനക്ക് നൽകിയ ജോലി. തുടർന്ന് എലീന മുഴുവൻ മത്സരാർഥികളെയും വിളിച്ചു കൂട്ടുകയും ബിഗ് ബോസ് നൽകിയ മാർഗരേഖ വായിച്ചു കേൾപ്പിക്കുകയും ചെയ്‌തു. ഓരോരുത്തരായി മുന്നോട്ട് വന്ന് ബിഗ് ഹവ്‌സിൽ ഏറ്റവും പ്രാപ്തനെന്നു തോന്നുന്ന ഒരാളെ ക്യാപ്റ്റനായി തിരഞ്ഞെടുക്കണം എന്നതായിരുന്നു ബിഗ് ബോസ് നൽകിയ ആദ്യത്തെ ടാസ്ക്. കൂടാതെ എന്തുകൊണ്ട് ഈ വ്യക്തിയെ തിരഞ്ഞെടുത്തു എന്നും വ്യക്തമാക്കണം. ബിഗ് ബോസ് സീസൺ 2 ലെ ആദ്യത്തെ മത്സരാർത്ഥിയെന്ന നിലക്ക് രജനി ചാണ്ടിയായിരുന്നു തന്റെ അഭിപ്രായം തുറന്നു പറയാൻ ആദ്യമായി മുന്നോട്ട് വന്നത്. ബിഗ് ഹവസിലെ ആദ്യ ക്യാപ്റ്റനായി രജനി നിർദേശിച്ച പേര് പ്രദീപ് ചന്ദ്രന്റെയായിരുന്നു. കാര്യപ്രാപ്തിയും കഴിവുമാണ് പ്രദീപിനെ തിരഞ്ഞെടുക്കാൻ കാരണമെന്നു രജനി പറഞ്ഞു. എന്നാൽ തുടർന്ന് വന്നവരെല്ലാം ഒന്നടങ്കം നിർദേശിച്ച പേര് രാജിനി ചാണ്ടിയായിരുന്നു.
രാജിനി ചാണ്ടിയാണ് ഈ വർഷം ബിഗ് ബോസ് വീട്ടിൽ ആദ്യമായി പ്രവേശിച്ചത്. മോഹൻലാലുമായി വേദി പങ്കിട്ടതിൽ സന്തോഷമുണ്ടെന്ന് ഒരു മുത്തശ്ശി ഗദ്ദ നടി പ്രകടിപ്പിച്ചു. ഫിറ്റ്‌നെസ് പ്രേമിയും ഡ്രമ്മറുമാണ് നടി. നടിയെ ആദ്യ ക്യാപ്റ്റനായി തിരഞ്ഞെടുക്കാനുള്ള കാരണമായി ഏവരും പറഞ്ഞത് പ്രായത്തിനു ഏറ്റവും മുതിർന്ന ആൾ ആയതുകൊണ്ട് എന്നാണ്. മറ്റുള്ളവരെ നിയന്ത്രിക്കാനുള്ള കഴിവും രാജിനിക്കുണ്ടെന്ന് മറ്റ് മത്സരാർത്ഥികൾ അഭിപ്രായപ്പെടുന്നു. പ്രായത്തിന്റെ പക്വതകൊണ്ട് ക്യാപ്റ്റന്റെ മറ്റ് ഉത്തരവാദിത്തങ്ങളും മേല്‍നോട്ടങ്ങളുമൊക്കെ അവർക്ക് നന്നായി നിർവഹിക്കാൻ കഴിയുമെന്നും മറ്റുള്ളവർ പറഞ്ഞു. തുടർന്ന് വമ്പിച്ച ഭൂരിപക്ഷത്തോടെ ആദ്യ ക്യാപ്റ്റനായി രാജിനി തിരഞ്ഞെടുക്കപ്പെട്ടു. തുടർന്ന് രാജിനിയുടെ നേതൃത്വത്തിൽ നാലു ഗ്രുപ്പുകളിലായി തിരിച്ചു നാല് വിവിധ ജോലികൾ ഓരോരുത്തരെയും ഏൽപ്പിച്ചു.
ഹവ്സ് ക്ലീനിങ്,പാചകം, ബാത്ത് റൂം ക്ലീനിങ്, പാത്രം കഴുകൽ എന്നിവയായിരുന്നു ആദ്യത്തെ ദിനം മത്സരാർത്ഥികൾക്ക് ലഭിച്ച പണികൾ.
പണികൾ തുടങ്ങിയതേയുള്ളു. ഇനി ആര് ആർക്കൊക്കെ പണി കൊടുക്കുമെന്നും ആർക്കൊക്കെ പണി കിട്ടുമെന്നും കണ്ടിരുന്നു കാണാം. ഇനി ഉള്ളത് ചെറിയ കളിയല്ല. കളികൾ വേറെ ലെവൽ.
https://www.facebook.com/Malayalivartha