ചർമ്മം കണ്ടാൽ പ്രായം തോന്നുമോ; മുഖം നോക്കി പ്രായം പറഞ്ഞു രജിത് കുമാർ; തെസ്നി ഖാനെ കണ്ടാൽ പ്രായം 28

ബിഗ് ബോസ് വീട് ഒരുങ്ങി കഴിഞ്ഞു. പുതിയ കളികൾ കാണാനും കളികൾ പഠിപ്പിക്കാനും.പോരിനൊരുങ്ങി 17 മത്സരാർത്ഥികളും എത്തിക്കഴിഞ്ഞു. ഇനി അറിയാനുള്ളത് ആരൊക്കെ 100 ദിവസം ബിഗ് ഹവ്‌സിൽ തുടരും എന്നും ആര് വിജയത്തിലകം ചാർത്തും എന്നുമാണ്. കുഞ്ഞു കുഞ്ഞു വർത്തമാനങ്ങളും വിശേഷങ്ങളും ഒക്കെയായി പരസ്പരം പരിചയപ്പെട്ടു തുടങ്ങി വരുന്നതേയുള്ളു മത്സരാർത്ഥികൾ. ഇവരിൽ പലരും ഏവർക്കും സുപരിചിതരുമാണ്. സിനിമ സീരിയൽ താരങ്ങൾ തുങ്ങി ടിക് ടോക് താരങ്ങൾ വരെ ഇക്കുറി അംഗം കുറിക്കാൻ എത്തിയിട്ടുണ്ട്. ഇവരിൽ ഡോ. രജിത് കുമാറിന്റെ എൻട്രി പ്രേക്ഷകരെയും മത്സരാർത്ഥികളെയും ഒരുപോലെ ഞെട്ടിച്ചിരുന്നു. വിവാദ പരാമർശങ്ങൾ കൊണ്ട് വാർത്തകളിൽ നിറഞ്ഞ രജിത്ത് ഇക്കുറി ബിഗ് ബോസ്സിലും വിവാദങ്ങളിൽ പെടുമോ എന്ന് കണ്ടറിഞ്ഞു കാണാം. മത്സരാർത്ഥികളുടെ പ്രായം മുഖവും ചർമ്മവും നോക്കി വെളിപ്പെടുത്തിയാണ് ഡോ. രജിത്ത് കുമാർ ബിഗ് ബോസ്സിലെ ഒന്നാം ദിനം പിന്നിട്ടത്.
ബിഗ് ബോസ്സിലെ മത്സരാർത്ഥികളുടെ മുഖവും ചർമ്മവും നോക്കി പ്രായം പറഞ്ഞാണ് രജിത് ക്യാമറയുടെ ശ്രദ്ധ കേന്ദ്രമായത്.തെസ്‌നി ഖാന്‍, മഞ്ജു പത്രോസ്, രാജിനി ചാണ്ടി എന്നിവരുടെ ആരോഗ്യത്തെക്കുറിച്ചായിരുന്നു രജിത്ത് അഭിപ്രായപ്രകടനം നടത്തിയത്.നാല്‍പതുകളിലാണ് തെസ്‌നിയുടെ പ്രായം. പക്ഷേ തെസ്‌നി രാവിലെ കണ്ണാടിയില്‍ മുഖം നോക്കിയാല്‍ അറുപതുകളില്‍ എത്തിയെന്നു തോന്നും. പക്ഷെ ഇപ്പോൾ കണ്ടാൽ 28 -30 ഒക്കെ പ്രായമേ തോന്നൂ എന്നാണ് രജിത്തിന്റെ അഭിപ്രായം. മഞ്ജു പത്രോസിന്റേത് രോഗം വരാന്‍ സാധ്യതയുള്ള ശരീരമാണെന്നും എന്നാല്‍ അത് ആരോഗ്യമുള്ളതാക്കാന്‍ പറ്റുമെന്നും രജിത് പറയുന്നു. തുടക്കത്തിൽ തന്നെ പോസിറ്റീവ് ആയി എന്തെങ്കിലും പറഞ്ഞു കൂടെ എന്ന് മഞ്ജു ചോദിച്ചപ്പോൾ എക്സർസൈസിലുടെ ആരോഗ്യം നില നിർത്താൻ സാധിക്കുമെന്ന ഉപദേശമാണ് രജിത്ത് നൽകിയത്. അഭിപ്രായങ്ങളിലെ ആധികാരികതയെക്കുറിച്ചുള്ള മഞ്ജു പത്രോസിന്റെ ചോദ്യത്തിന് താന്‍ ലൈഫ് സയന്‍സ് അധ്യാപകനാണ് എന്നായിരുന്നു രജിത്തിന്റെ മറുപടി. പാചകവാതക ഉപയോഗം കുറക്കണമെന്നുള്ള ബിഗ് ബോസ്സിന്റെ നിർദേശത്തിനു കറികളുടെ എണ്ണം ഒന്നിൽ ഒതുക്കിക്കൂടെ എന്നും രജിത് അഭിപ്രായം പ്രകടിപ്പിച്ചിരുന്നു. എന്നാൽ ഭക്ഷണത്തിൽ കുറവ് വരുത്താതെ തന്നെ പാചക വാതകത്തിന്റെ അമിത ഉപയോഗം കുറക്കാം എന്നായിരുന്നു ഏവരും അഭിപ്രായപ്പെട്ടത്.
കോളേജ് പ്രൊഫസർ ആയ രജിത്ത് കുമാർ തന്റെ വിവാദ പരാമർശങ്ങൾ മൂലം ഒരുപാട് വിമർശനങ്ങൾ നേരിട്ടിട്ടുണ്ട്. 2013 ൽ കോളേജ് വിദ്യാർത്ഥികളുമായുള്ള ആശയവിനിമയത്തിനിടെ ജീൻസ് ധരിക്കുന്ന സ്ത്രീകൾ ട്രാൻസ്ജെൻഡർ കുഞ്ഞുങ്ങൾക്ക് ജന്മം നൽകുന്നുവെന്ന് രജിത്ത് അഭിപ്രായപ്പെട്ടിരുന്നു. ഈ പരാമർശം വളരെയധികം ചർച്ചകൾക്ക് കാരണമാകുകയും സമൂഹത്തിന് സ്‍ത്രീവിരുദ്ധവും ലിംഗ വിവേചനപരവുമായ സന്ദേശങ്ങൾ നൽകിയതിന് രജീത് കുമാറിനെ കേരള സർക്കാർ വിമർശിക്കുകയും ചെയ്തിരുന്നു.
വിവാദ പരാമർശങ്ങൾ രജിത്ത് ബിഗ് ബോസ്സിലും തുടരുമോയെന്നു ഇനി കണ്ടറിഞ്ഞ് തന്നെ അറിയണം. അഭിപ്രായവ്യത്യാസങ്ങൾക്കും വഴക്കിനും അടിപിടിക്കും ഒക്കെ തിരികൊളുത്തി തുടക്കം കുറിക്കുന്നതും രജിത്ത് തന്നെയാണോ എന്ന് അറിയാൻ പ്രേക്ഷകർ ഇനിയും കാത്തിരിക്കേണ്ടതുണ്ട്.
https://www.facebook.com/Malayalivartha