മോഹൻ ലാലിൻറെ ത്രില്ലർ ചിത്രം റാമിന്റെ ഷൂട്ടിങ് ആരംഭിച്ചു; പ്രതീക്ഷയോടെ കാത്തിരുന്ന് ആരാധകർ

മോഹൻ ലാൽ ജീത്തു ജോസഫ് കൂട്ടുകെട്ടിലെ ത്രില്ലർ ചിത്രം റാമിന്റെ ചിത്രീകരണം ആരംഭിച്ചു. ചിത്രത്തിന്റെ സംവിധായകൻ തന്നെയാണ് വാർത്ത സോഷ്യൽ മീഡിയയിലൂടെ ആരാധകർക്ക് പങ്കുവെച്ചത്. മോഹൻ ലാലും ജീത്തു ജോസഫും തങ്ങളുടെ ഔദ്യോഗിക സോഷ്യൽ മീഡിയ പേജുകളിലുടെ ലൊക്കേഷൻ സ്റ്റില്ലുകളും പങ്കു വെച്ചു. ചിത്രങ്ങളിൽ മോഹൻ ലാലിനെ പുതിയ ഗെറ്റ് അപ്പിൽ ആണ് കാണാൻ സാധിക്കുന്നത് . സാൾട് ആൻഡ് പേപ്പർ ലുക്കിൽ വ്യത്യസ്ത ഹെയർ സ്റ്റൈലിൽ തരാം മാസ്സ് ലുക്കിലാണ് റാമിൽ പ്രത്യക്ഷപ്പെടുന്നത്. ചിത്രങ്ങളെല്ലാം തന്നെ സോഷ്യൽ മീഡിയയിൽ ഇതിനോടകം തരംഗമായി കഴിഞ്ഞിരിക്കുയാണ് .മോഹൻലാലിനും ജീത്തു ജോസഫിനുമൊപ്പം സിനിമയിൽ ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്ന ബോളിവുഡ് നടൻ ആദിൽ ഹുസൈനെയും ചിത്രത്തിൽ കാണാൻ കഴിയും.
അടുത്തിടെ നടത്തിയ ഒരു അഭിമുഖത്തിൽ സംവിധായകൻ ജീത്തു ജോസഫ് മോഹൻലാലിന്റെയും ചിത്രത്തിലെ നായിക ത്രിഷ കൃഷ്ണന്റെയും കഥാപാത്രങ്ങളെക്കുറിച്ച് ചില വെളിപ്പെടുത്തലുകൾ നടത്തിയിരുന്നു . റാം ഒരു അതിമാനുഷിക കഥാപാത്രം അല്ലെന്നും സാദാരണ ജീവിതം നയിക്കുന്ന ഒരു സാദാരണകാരനാണെന്നുമാണ് സംവിധായകൻ അഭിമുഖത്തിൽ വെളിപ്പെടുത്തിയത്. ചിത്രത്തിൽ റാമിന്റെ ഭാര്യയായാണ് തൃഷ എത്തുന്നത് .ഒരു അപ്രതീക്ഷിത സംഭവത്തിന് ശേഷം ഒരു സാധാരണ വ്യക്തിയുടെ ജീവിതം എങ്ങനെ മാറുന്നുവെന്നാണ് സിനിമ വിവരിക്കുന്നത്.
https://www.facebook.com/Malayalivartha