'അടുക്കളയിൽ' ഫോട്ടോഗ്രാഫറായി ധ്യയാൻ ശ്രീനിവാസൻ; ചിത്രീകരണം ഉടൻ ആരംഭിക്കും

ഫോട്ടോഗ്രാഫറായി ധ്യയാൻ ശ്രീനിവാസൻ. ധ്യയാനിന്റേതായി ഒരുങ്ങുന്ന ഏറ്റവും പുതിയ ചിത്രമാണ് അടുക്കള. ഫോട്ടോഗ്രാഫറുടെ വേഷത്തിൽ ആണ് താരം ഈ ചിത്രത്തിൽ എത്തുന്നത്. ഒരു അമ്മയുടെയും മകന്റെയും ജീവിതത്തിലെ രസകരമായ ചില നിമിഷങ്ങളാണ് ചിത്രത്തിന്റെ പ്രമേയം. ധ്യയാനിന്റെ അമ്മയായെത്തുന്നത് മലയാളികളുടെ പ്രിയ താരം ലെനയാണ്. നവാഗതനായ മാക്‌സ്‌വെൽ ജോസാണ് ചിത്രത്തിന്റെ സംവിധാനം നിർവഹിക്കുന്നത്. തിരക്കഥ തയ്യാറാക്കിയതും സംവിധായകൻ തന്നെയാണ്.
ഫോട്ടോഗ്രഫിയിൽ വളരെ അഭിനിവേശമുള്ള ഒരാളായിട്ടാണ് ധ്യയാൻ അഭിനയിക്കുന്നത്. സമ്പന്ന കുടുംബമായതിനാൽ തന്റെ സ്വപ്നങ്ങൾക്ക് പിന്നാലെ പോകാനുള്ള സ്വാതന്ത്ര്യം നായകന് ലഭിക്കുന്നു. ജീവിതം മുന്നോട്ട് പോകുമ്പോൾ അമ്മയുടെയും മകന്റെയും പ്രത്യേകതകൾ അവർ പരസ്പരം മനസ്സിലാക്കുന്നതാണ് ചിത്രത്തിന്റെ പ്രധാന പ്രമേയം. സന്തോഷ് നായരുടെ സച്ചിൻ ആണ് ദ്യാനിന്റേതായി പുറത്തിറങ്ങിയ അവസാന ചിത്രം. താരം തിരക്കഥ എഴുതി സംവിധാനം ചെയ്ത ചിത്രം ലവ് ആക്‌ഷൻ ഡ്രാമ വൻ വിജയം നേടിയിരുന്നു. നയൻതാര ഏറെ വർഷങ്ങൾക് ശേഷം അഭിനയിച്ച മലയാളം ചിത്രമായിരുന്നു ലവ് ആക്‌ഷൻ ഡ്രാമ.
https://www.facebook.com/Malayalivartha