മഞ്ജു വാര്യര്‍ക്ക് തന്റെ പുതിയ സിനിമയുടെ ചിത്രീകരണത്തിനിടെ പരുക്ക്

തന്റെ പുതിയ ചിത്രത്തിന്റെ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക് പറ്റി.
ചതുര്‍മുഖത്തിന്റെ ചിത്രീകരണത്തിന് ഇടെയാണ് മഞ്ജുവിന് പരുക്ക് പറ്റിയത്. സംഘട്ടന രംഗം ചിത്രീകരിക്കുന്നതിനിടെയാണ് അപകടം.
സംഘട്ടന രംഗത്തില്‍ ചാട്ടത്തിനിടെ കാല്‍ വഴുതി മഞ്ജു നിലത്ത് വീഴുകയായിരുന്നു.
കാല്‍ ഉളുക്കിയതിനെ തുടര്‍ന്ന് മഞ്ജുവിനു വിശ്രമം നല്‍കിയിരിക്കുകയാണ്. മറ്റു കുഴപ്പങ്ങള്‍ ഒന്നും ഇല്ലെന്നും അണിയറ വൃത്തങ്ങള്‍ അറിയിച്ചു.
https://www.facebook.com/Malayalivartha