തന്നെപ്പോലെ മര്യാദക്കാരനാണ് ഇസക്കുട്ടനെന്ന് ചാക്കോച്ചന്‍!

വിവാഹശേഷം 14 വര്‍ഷം കാത്തിരുന്നതിന് ശേഷം മകന്‍ ജനിച്ചപ്പോള്‍ തങ്ങളുടെ ജീവിതത്തിലുണ്ടായ മാറ്റങ്ങളെ കുറിച്ച് ഒരു അഭിമുഖത്തില്‍ കുഞ്ചാക്കോ ബോബന്‍ പറഞ്ഞു. കഴിഞ്ഞ ഏപ്രിലിലാണ് ഇസഹാക്ക് എന്ന ഇസ ജനിക്കുന്നത്. കുഞ്ഞു ഇസയുടെ വിശേഷങ്ങളും ചിത്രങ്ങളും ചാക്കോച്ചനും ഭാര്യ പ്രിയയും ആരാധകരുമായി പങ്കുവയ്ക്കാറുണ്ട്. കുടുംബപ്രേക്ഷകരുടെ ഇഷ്ടതാരമായ കുഞ്ചാക്കോ ബോബന് കുഞ്ഞു പിറന്ന വാര്‍ത്ത ആരാധകര്‍ ആഘോഷമാക്കിയതുമാണ്.
ഇസയുടെ വരവോടെ കരിയറില്‍ വലിയ മാറ്റമുണ്ടായെന്നും നിറയെ നല്ല കഥാപാത്രങ്ങളാണ് ഇപ്പോള്‍ ലഭിച്ചുകൊണ്ടിരിക്കുന്നതെന്നും മകന്‍ ഭാഗ്യവും കൊണ്ടാണെത്തിയതെന്ന് കരുതാവുന്ന സൂചനകളാണ് ചുറ്റിനുമുള്ളതെന്നും പറഞ്ഞു ചാക്കോച്ചന്‍.
മകന്റെ ജനനം തങ്ങളുടെ ദൈനംദിന ജീവിതത്തിലും ധാരാളം മാറ്റങ്ങള്‍ കൊണ്ടുവന്നുവെന്ന് സന്തോഷത്തോടെ കുഞ്ചാക്കോ ബോബന്‍ പറയുന്നു. 'ഇസയുടെ ജനനം തങ്ങളുടെ ജീവിതം മാറ്റി മറിച്ചു. രാത്രിയില്‍ രണ്ടരമണിക്കൂര്‍ ഇടവിട്ട് മകന്‍ ഉണരും, പിന്നെ അവന് ഭക്ഷണം കൊടുത്ത് ഉറക്കിവരുമ്പോഴേയ്ക്കും തങ്ങളുടെ ഉറക്കം താറുമാറാകും. പക്ഷേ അതൊരു സന്തോഷകരമായ കാര്യമാണ്. എല്ലാത്തിനുമുപരി ഈ ഒരു അനുഭവത്തിനുവേണ്ടിയല്ലേ ഞങ്ങള്‍ ഇത്രയും വര്‍ഷം കാത്തിരുന്നത്.' ചാക്കോച്ചന്‍ പറയുന്നു.
'ഇസ തനിയെ ഇരിക്കാന്‍ തുടങ്ങി, വീട്ടിലാകമാനം നിരങ്ങി നടപ്പാണ് കക്ഷി, വര്‍ത്തമാനം പറയാന്‍ തുടങ്ങിയില്ലെങ്കിലും ഒരോ ശബ്ദങ്ങളൊക്കെ ഉണ്ടാക്കാന്‍ തുടങ്ങി. പിന്നെ മകന്‍ തന്നെപ്പോലെ മര്യാദക്കാരനാണെന്നും ചാക്കോച്ചന്‍ ചിരിയോടെ പറയുന്നു.
https://www.facebook.com/Malayalivartha