ബിഗ് ബോസ്സിൽ രജിത്ത് കുമാറിന് ചുട്ട മറുപടി നൽകി മത്സരാർത്ഥികൾ; പണികൾ ഏറ്റുവാങ്ങാൻ രജിത്തിന്റെ ജീവിതം പിന്നെയും ബാക്കിയാകുമോ

തന്റെ വിവാദ പരാമർശങ്ങൾ കൊണ്ട് മലയാളികൾക്ക് പരിചിതനാണ് ഡോ. രജിത്ത് കുമാർ. ബിഗ് ബോസ് സീസൺ 2 ലെ മത്സരാർത്ഥികളിൽ ഒരാളായ രജിത്ത് കുമാർ ബിഗ് ബോസ് ഷോയിലും തന്റെ പരാമർശങ്ങൾ മൂലം വെട്ടിലായിരിക്കുകയാണ്. ഇതുവരെ തട്ടും മുട്ടുമോന്നുമില്ലാതെ ജൈത്രയാത്ര തുടരുന്ന ഷോയിൽ ഉരസലുകൾക്ക് തുടക്കം കുറിക്കാൻ സാധ്യത രജിത്ത് കുമാർ തന്നെയായിരിക്കും എന്നാണ് ഇപ്പോൾ പ്രേക്ഷകർ പ്രതീക്ഷിക്കുന്നത്. ഇതിനു തക്കതായ കാരണവുമുണ്ട്. ഓരോ മത്സരാർത്ഥികൾക്കും രജിത്ത് കൊടുക്കുന്ന ഉപദേശങ്ങളും അവരുടെ പ്രതികരണങ്ങളുമാണ് ഇപ്പോൾ പ്രേക്ഷകരുടെ ഈ സംശയങ്ങൾക്ക് കാരണം.
മത്സരാർത്ഥികളിൽ ഒരാളായ രേഷ്മയെ ഉപദേശിക്കാൻ പോയാണ് അടുത്തിടെ രജിത്ത് പണി ഏറ്റുവാങ്ങിയത്. ബിഗ് ബോസ്സിൽ, രേഷ്മ നായരുമായുള്ള രജിത്ത് കുമാറിന്റെ സംഭാഷണം പ്രേക്ഷകർക്കിടയിൽ ചർച്ചക്ക് വഴിതെളിച്ചിരിക്കുകയാണ്. കഴിഞ്ഞ ദിവസം രേഷ്‍മ തന്നോട്പറഞ്ഞത് കഴിഞ്ഞ പത്ത് വര്‍ഷം മുമ്പ് ചെയ്‍ത കാര്യം തെറ്റാണെന്ന് തോന്നി എന്നാണെന്ന് രജിത് കുമാര്‍ പറഞ്ഞു. എന്നാല്‍ എല്ലാം അല്ല ചില കാര്യങ്ങള്‍ എന്ന് രേഷ്‍മ മറുപടിയും കൊടുത്തു .എന്നാല്‍ ഇനി ഒരു അഞ്ച് വര്‍ഷം കൂടി കഴിയുമ്പോള്‍ ഇപ്പോള്‍ ചെയ്‍തത് എല്ലാം തെറ്റാണെന്നു തോന്നുമെന്നായിരുന്നുരജിത്ത് കുമാറിന്റെ പ്രതികരണം. എന്നാല്‍ രണ്ട് ദിവസം കഴിയുമ്പോള്‍ തോന്നുമെന്നായിരുന്നു രേഷ്മ ഇതിന് മറുപടി കൊടുത്തത്. പത്ത് വര്‍ഷം കഴിയുമ്പോള്‍ താങ്കള്‍ ചെയ്‍തത് എല്ലാം അബദ്ധം ആണെന്ന് തോന്നാതിരിക്കട്ടെയെന്ന് രജിത് കുമാറും ആശംസിച്ചു. സംഭാഷണം ഇങ്ങനെ നീണ്ടു പോകുകയും അവസാനം വാക്ക് തർക്കത്തിൽ എത്തുമെന്നായപ്പോൾ തന്റെ അബദ്ധങ്ങൾ എല്ലാം ചേർത്ത് ബ്ലൻഡർ എന്നോ മറ്റോ പേരിട്ട് ഒരു ആത്മകഥ എഴുതാം എന്നുള്ള രേഷ്മയുടെ മറുപടിയിലാണ് സംഭാഷണം അവസാനിച്ചത്.
മൂന്നാം ദിവസത്തിലേക്ക് കടക്കുമ്പോള്‍ തന്നെ പലരും രജിത് പറയുന്നതിനോട് തങ്ങള്‍ക്കുള്ള വിയോജിപ്പ് തുറന്നു തന്നെ പ്രകടിപ്പിക്കുന്നുണ്ട്.ജീവിതത്തില്‍ പാലിക്കേണ്ട ചിട്ടകളെക്കുറിച്ചുള്ള രജിത്തിന്റെ അഭിപ്രായങ്ങളോട് മൂനാം ദിവസം തന്നെ മത്സരാർത്ഥികളായ ആർ ജെ രഖു, വീണ നായർ, ആര്യ എന്നിവർ എതിർപ്പ് പ്രകടിപ്പിച്ചിരുന്നു. ഇതിനു പിന്നാലെയാണ് രേഷ്മയുമായുള്ള സംഭാഷണം ചർച്ചയായത്. മൂപ്പര് പറയുന്നത് എല്ലാം സത്യമാണെന്നും, പക്ഷേ അതൊക്കെ ആശ്രമ ജീവിതം നയിക്കുന്നവര്‍ക്കേ പറ്റൂ എന്നായിരുന്നു ആർ ജെ രഖുവിന്റെ കമ്മന്റ്. രജിത് കുമാര്‍ പറയുന്നതിലൊക്കെ കാര്യമുണ്ടെങ്കിലും പറയുന്ന രീതി അവ മറ്റുള്ളവരിലേക്ക് അടിച്ചേല്‍പ്പിപ്പിക്കുന്നത് പോലെയാണെന്നായിരുന്നു വീണ നായർ അഭിപ്രായം പ്രകടിപ്പിച്ചത്. രജിത്ത് കുമാറിന്റെ അഭിപ്രായപ്രകടനം മറ്റൊരു മത്സരാർത്ഥിയായ ആര്യയെ കരയിപ്പിക്കുകയും ചെയ്തു. മനുഷ്യർ ജീവിതത്തില്‍ പാലിക്കേണ്ട ചിട്ടകളെക്കുറിച്ച് രജിത് കുമാര്‍ മറ്റുള്ളവരോട് സംസാരിക്കുകയായിരുന്നു. ഇതിനു മറുപടിയായി സഹോദരന്റെ ജീവിതം മുൻ നിർത്തിയാണ് ആര്യ സംസാരിച്ചത്. അതിനിടയിൽ വികാരാധീനയായി ആര്യ പൊട്ടിക്കരയുകയായിരുന്നു. ഏറെ ശ്രദ്ധയോടെ ജീവിക്കുന്ന ആളായിരുന്നു സഹോദരൻ. ദുശീലങ്ങൾ ഒന്നുമില്ലായിരുന്നു.എന്നാല്‍ ലിവര്‍ സിറോറിസ് പിടിപെട്ടാണ് സഹോദരൻ മരിച്ചത്. ജീവിതം വളരെ ശ്രദ്ധയോടെ ജീവിച്ചിട്ടൊന്നും കാര്യമില്ല എന്നാണ് സ്വന്തം ജീവിതാനുഭവത്തിന്റെ വെളിച്ചത്തിൽ ആര്യ രജിത്തിന് മറുപടി നൽകിയത്.പാചകവാതക ഉപയോഗം കുറയ്ക്കണമെന്ന ബിഗ് ബോസ്സിന്റെ നിർദേശത്തിനു കറികളുടെ എണ്ണം കുറക്കാമെന്നുള്ള രജിത്തിന്റെ അഭിപ്രായത്തിലും മിക്ക മത്സരാർത്ഥികളും എതിർപ്പ് പ്രകടിപ്പിരുന്നു.
ഏതായാലും ബിഗ് ബോസ് സീസൺ 2 ൽ വഴക്കിനും അടിപ്പിടിക്കും പിണക്കങ്ങൾക്കുമെല്ലാം തിരികൊളുത്തുന്നത് രജിത്ത് കുമാർ തന്നെയാണോ എന്ന് വരും ദിവസങ്ങളിൽ കണ്ടറിയാം. ഇനി ഉള്ളത് ചെറിയ കളികളുമല്ല, കളികൾ വേറെ ലെവൽ.
https://www.facebook.com/Malayalivartha