കുഞ്ചാക്കോ ബോബന്റെ ത്രില്ലർ ചിത്രം അഞ്ചാം പാതിര നാളെ എത്തുന്നു; ആകാംഷയോടെ ആരാധകർ

ആരാധകർ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന കുഞ്ചാക്കോ ബോബൻ ചിത്രം അഞ്ചാം,പാതിര നാളെ തിയറ്ററുകളിൽ എത്തും.മോളിവുഡിലെ മികച്ച സാങ്കേതിക വിദഗ്ധരായ ഷൈജു ഖാലിദ്, സൈജു ശ്രീധരൻ, സുഷിൻ ശ്യാം, മിഥുൻ മാനുവൽ തോമസ് എന്നിവരും ചിത്രത്തിന്റെ ഭാഗമാകുന്നുണ്ട്. കുറ്റകൃത്യങ്ങൾ പരിഹരിക്കുന്നതിന് പോലീസുകാരെ സഹായിക്കുന്ന ഡോ. അൻവർ ഹുസൈൻ എന്ന ക്രിമിനോളജിസ്റ്റായി ആണ് ചിത്രത്തിൽ കുഞ്ചാക്കോ ബോബൻ എത്തുന്നത്.
ചിത്രത്തിലെ കഥാപാത്രം ഏറെ വെല്ലുവിളി ഉയർത്തുന്നതാണെന്നു താരം അടുത്തിടെ ഒരു അഭിമുഖത്തിൽ വ്യക്തമാക്കിയിരുന്നു. ഓരോ മനശാസ്ത്രജ്ഞനെയും പോലെ, രോഗികളെ ചികിത്സിച്ചതിനുശേഷം അദ്ദേഹവും മാനസിക സമ്മർദ്ദത്തിലൂടെ കടന്നുപോകുന്നു. അദ്ദേഹത്തിന് ഭാര്യയും കുട്ടിയുമുണ്ട്. മാനസിക പിരിമുറുക്കം കാരണം ദാമ്പത്യ ജീവിതത്തിലും ചില പോരാട്ടങ്ങൾ നേരിടുന്നു. പക്ഷെ ചിത്രം അദ്ദേഹത്തിന്റെ വ്യക്തിപരമായ ജീവിതത്തിൽ കൂടുതൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നില്ല എന്നും താരം വെളിപ്പെടുത്തുന്നു.ചിത്രം ഒരു ക്രൈം ത്രില്ലർ ആണെന്നും പേര് സൂചിപ്പിക്കുന്നതുപോലെ രാത്രിയിലാണ് കൂടുതൽ രംഗങ്ങൾ എന്നും താരം സൂചിപ്പിക്കുന്നു.കുഞ്ചാക്കോ ബോബൻ കൂടാതെ ശ്രീനാഥ് ഭാസി, ഉണ്ണിമയ പ്രസാദ്, ജിനു ജോസഫ് എന്നിവരും ചിത്രത്തിലുണ്ട്.
https://www.facebook.com/Malayalivartha