അനൂപ് സത്യൻ ചിത്രത്തിലൂടെ ഛായാഗ്രാഹകൻ സന്തോഷ് ശിവന്റെ മകൻ സിനിമയിൽ അരങ്ങേറ്റം കുറിക്കുന്നു

പ്രശസ്ത സംവിധായകൻ സത്യൻ അന്തിക്കാടിന്റെ മകൻ അനൂപ് സത്യൻ കന്നി സംവിധാനം ചെയ്യുന്ന 'വരനെ അവശ്യമുണ്ട്' എന്ന ചിത്രം വീണ്ടും വാർത്തകളിൽ നിറയുന്നു. സുരേഷ് ഗോപി, ശോഭന എന്നിവർക്ക് ശേഷം ഛായാഗ്രാഹകൻ സന്തോഷ് ശിവന്റെ മകൻ സർവജിത്ത് ആണ് ചിത്രത്തിൽ പുതിയതായി പ്രവേശിച്ച അഭിനേതാവ്. നടൻ ദുൽക്കർ സൽമാൻ, സംവിധായകൻ പ്രിയദർശന്റെ മകൾ കല്യാണി എന്നിവരും ഗോപി, ശോഭന എന്നിവർക്കൊപ്പം പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.
ചിത്രത്തിന്റെ സെറ്റുകളിൽ നിന്ന് സർവജിത്തിന്റെ വീഡിയോകളും ചിത്രങ്ങളും അനൂപ് സത്യൻ അടുത്തിടെ സമൂഹ മാധ്യമങ്ങളിൽ പങ്കുവെച്ചിരുന്നു.14 വർഷങ്ങൾക്ക് ശേഷം സുരേഷ് ഗോപി ശോഭന എന്നിവർ ഒന്നിക്കുന്ന ചിത്രം എന്ന പ്രത്യേകത കൂടി വരനെ ആവശ്യമുണ്ട് എന്ന ചിത്രത്തിനുണ്ട്.
https://www.facebook.com/Malayalivartha