ആ നാഗവല്ലി ചിത്രത്തിന് മോഡൽ ആരായിരുന്നു ? ചോദ്യങ്ങൾക്ക് മറുപടിയുമായി ഫേസ്ബുക്‌പോസ്റ്റ് വൈറൽ

മലയാളത്തിലെ എക്കാലത്തെയും മികച്ച സിനിമകളിലൊന്നാണ് മണിച്ചിത്രത്താഴ്. ചിത്രം കണ്ടവരുടെ മനസിൽ നിന്ന് മായാത്ത രൂപമാണ് നാഗവല്ലി. മണിച്ചിത്രത്താഴിട്ട് പൂട്ടിയ മുറിയിൽ മാറാല മൂടിയ നിലയിൽ കാണപ്പെട്ട നാഗവല്ലിയുടെ മനോഹര പെയിൻ്റിംഗ് എന്നും വിസ്മയമാണ്. സിനിമയിൽ മാടമ്പള്ളി തറവാട്ടിലെ നിലവറയിൽ തൂക്കിയിട്ട ചിത്രത്തിന് കാലപ്പഴക്കം കൊണ്ട് നിറവും മങ്ങിയിരുന്നു. നാഗവല്ലി എന്ന കഥാപാത്രത്തിന് ആദ്യം രൂപം നല്‍കിയത് ഈ ചിത്രമായിരുന്നു. എന്നാല്‍ ഈ ചിത്രം യഥാര്‍ത്ഥത്തില്‍ ആരുടേത് ആണെന്ന സംശയം പലര്‍ക്കും ഉണ്ടായിരുന്നു.
അതിനെക്കുറിച്ച് ഫാസിൽ ഒരിക്കൽ പറഞ്ഞത്, കഥാസന്ദര്‍ഭം പറഞ്ഞുകൊടുത്തപ്പോള്‍ ആര്‍ട്ട് ഡയറക്ടര്‍ ഭാവനയില്‍ നിന്നും വരച്ച ചിത്രമാണ് നാഗവല്ലിയുടേത്. അതിനൊരു മോഡലൊന്നും ഉണ്ടായിരുന്നില്ലെന്നുമാണ്. ആ ചിത്രം വരച്ച ആര്‍ട്ട് ഡയറക്ടറുടെ പേരും ഓര്‍മയിലേക്ക് എത്തുന്നില്ലെന്നും ഏതായാലും അദ്ദേഹം വരച്ചുകൊണ്ടുവന്ന ചിത്രം തന്റെ മനസിലുണ്ടായിരുന്ന അതേ നാഗവല്ലി തന്നെയായിരുന്നെന്നും ഫാസില്‍ വെളിപ്പെടുത്തിയിരുന്നു.
എന്നാൽ ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുകയാണ് ഒരു കുറിപ്പ്. തിരുവനന്തപുരം പേട്ട സ്വദേശിയും, ചിത്രകാരനുമായ ആര്‍.മാധവനാണ് നാഗവല്ലിയുടെ സ്രഷ്ടാവ് എന്നാണ് കുറിപ്പിൽ പറയുന്നത്. ചെന്നൈയില്‍, 1960-70 കാലഘട്ടത്തില്‍ ബാനര്‍ ആര്‍ട് വര്‍ക്കിലൂടെ പ്രശസ്തനായിരുന്നു മാധവന്‍. അദ്ദേഹത്തിന്റെ മരുമകന്‍ മണി സുചിത്രയാണ് മണിച്ചിത്രത്താഴിന്റെ ആര്‍ട് ഡയറക്ഷന്‍ നിര്‍വഹിച്ചത്. ടി.എസ് ഹരിശങ്കറാണ് ആര്‍.മാധവനെ കുറിച്ച് ഫെയ്‌സ്ബുക്കില്‍ കുറിച്ചത്.
ഫേസ്ബുക്‌പോസ്റ്റ് ഇങ്ങനെ;
നാഗവല്ലിക്ക് രൂപം നല്‍കിയ ശില്പി !!
************************************************
കൊട്ടാരക്കെട്ടുകളുടെ പശ്ചാത്തലത്തില്‍ മിത്തും ഫാന്റസിയും കോര്‍ത്തിണക്കി ഫാസില്‍ ഒരുക്കിയ മണിച്ചിത്രത്താഴ് (1993) മലയാളിക്ക് നല്‍കിയ ചലച്ചിത്ര അനുഭവം വേറിട്ടതായി.
സിനിമയില്‍ കേന്ദ്ര കഥാപാത്രമായ നാഗവല്ലി എന്ന അഭൗമ സൗന്ദര്യവതിയെ സംവിധായകന്‍ പ്രേക്ഷകരിലേക്ക് പകര്‍ത്തിയത് നാഗവല്ലിയുടെ ഒരു 'life size' ചിത്രത്തിലൂടെയാണ്. സിനിമയും നാഗവല്ലിയും വലിയ ഹിറ്റ് ആയെങ്കിലും, നാഗവല്ലിയുടെ ആ ചിത്രം വരച്ചത് ആര് എന്ന് അധികം ആരും ചിന്തിച്ചിട്ട് ഉണ്ടാകില്ല.
തിരുവനന്തപുരം പേട്ട സ്വദേശിയും, ചെന്നൈയില്‍ 1960-70 കാലഘട്ടത്തില്‍ ബാനര്‍ ആര്ട്ട് വര്‍ക്കിലൂടെ പ്രശസ്തനായ artist ശ്രീ R. മാധവന്‍ ആണ് നാഗവല്ലിക്ക് രൂപം നല്‍കിയത്.
'Live model' ഇല്ലാതെ വരച്ച ചിത്രം എന്ന പ്രത്യേകത നാഗവല്ലിക്കുണ്ട്.
അദ്ദേഹത്തിന്റെ മരുമകന്‍ മണി സുചിത്രയാണ് മണിച്ചിത്രത്താഴിന്റെ ആര്ട്ട് ഡയറക്ഷന്‍ നിര്‍വഹിച്ചത്.
മാന്നാര്‍ മത്തായി സ്പീകിംഗ്, ക്രോണിക് ബാച്ചിലര്‍, ഫ്രണ്ട്‌സ് തുടങ്ങി നിരവധി ഹിറ്റ് ചിത്രങ്ങളുടെ ആര്ട്ട് ഡയറക്ടര്‍ ആണ് മണി സുചിത്ര. ഇന്ത്യയിലെ ഇതിഹാസ തുല്യനായ കലാകാരന്‍ Artist K. മാധവന്റെ അമ്മാവന്റെ മകനാണ് Artist R. Madhavan.
https://www.facebook.com/Malayalivartha