ഞെട്ടിപ്പിക്കുന്ന മേക്ക് ഓവറിൽ പാർവതി; അമ്പരന്ന് ആരാധകർ; പുതിയ ചിത്രം ഉടനെത്തുമോ; ആകാംഷയോടെ പ്രേക്ഷകർ

തന്റെ മികവുറ്റ അഭിനയത്താൽ പ്രേക്ഷക ഹൃദയം കീഴടക്കിയ താരമാണ് പാർവതി തിരുവോത്ത്. ബോൾഡ് ആൻഡ് ബ്യുട്ടിഫുൾ ആയ നടി തന്റെ നിലപാടുകൾ മൂലവും തുറന്ന പ്രതികരണങ്ങൾ മൂലവും ഇപ്പോഴും വാർത്തകളിൽ നിറയാറുണ്ട്. പുതിയ ചിത്രത്തിന് വേണ്ടി തിരിച്ചറിയാനാകാത്ത വിധം മേക്ക് ഓവർ നടത്തിയാണ് താരം ഇപ്പോൾ ആരാധകരെ ഞെട്ടിച്ചിരിക്കുന്നത്. ഉടൻ ചിത്രീകരണം ആരംഭിക്കാനിരിക്കുന്ന ചലച്ചിത്ര സമാഹാരത്തിലാണ് പാർവതി അമ്പരപ്പിക്കുന്ന മേക്ക് ഓവർ നടത്തിയിരിക്കുന്നത്.രാച്ചിയമ്മ എന്നാണ് ചിത്രത്തിന് നൽകിയ പേര്. രാച്ചിയമ്മ എന്ന ടൈറ്റിൽ കഥാപാത്രത്തെയാണ് പാർവതി അവതരിപ്പിക്കുന്നത്.
പുതിയ രൂപത്തിലെ പാർവതിയുടെ ചിത്രങ്ങൾ ഇതിനോടകം തന്നെ തരംഗമായിക്കഴിഞ്ഞു. ഉറൂബിന്റെ കഥയെ ആസ്‌പദമാക്കി വേണു സംവിധാനം ചെയുന്ന ചിത്രത്തിനോടൊപ്പം ആഷിക് അബു, ജയ് കൃഷ്ണൻ, രാജീവ് രവി എന്നിവരുടെ ചിത്രങ്ങളും ചലച്ചിത്ര സമാഹാരത്തിലുണ്ട്. വൈറസ്, ഉയരെ, ടേക്ക് ഓഫ് എന്നിവയ്ക്ക് ശേഷം ആസിഫ് അലിയുമായി പാർവതി ഒന്നിക്കുന്ന ചിത്രം കൂടിയാണ് രാച്ചിയമ്മ.
https://www.facebook.com/Malayalivartha