കഴിഞ്ഞ വര്‍ഷത്തെ ഹിറ്റ് ചിത്രങ്ങളിലൊന്നായിരുന്ന ആന്‍ഡ്രോയിഡ് കുഞ്ഞപ്പനിലെ റോബോട്ടിന് ഒരാഗ്രഹം ബാക്കിയുണ്ട്..അധികം താമസിക്കാതെ ഒരു പെണ്ണ് കെട്ടണം

കഴിഞ്ഞ വര്‍ഷത്തെ ഹിറ്റ് ചിത്രങ്ങളിലൊന്നായിരുന്ന ആന്‍ഡ്രോയിഡ് കുഞ്ഞപ്പനിലെ റോബോട്ടിന് ഒരാഗ്രഹം ബാക്കിയുണ്ട്..അധികം താമസിക്കാതെ ഒരു പെണ്ണ് കെട്ടണം .
സിനിമയില്‍ റോബോട്ടായി വേഷമിട്ട ആളെക്കുറിച്ചുള്ള വിവരങ്ങള്‍ അടുത്തിടെ ആണ് പുറത്തുവന്നത്
ടിവി ഷോകളിലൂടെയും മിമിക്രി വേദികളിലൂടെയും പ്രേക്ഷകര്‍ക്ക് സുപരിചിതനായ ഹാസ്യതാരം സൂരജായിരുന്നു ആ കുഞ്ഞു മനുഷ്യന്‍.ആന്‍ഡ്രോയ്ഡ് കുഞ്ഞപ്പനില്‍ ഇത്തരത്തില്‍ ഒരു വേഷം ചെയ്യാനായി വിളിച്ചപ്പോള്‍ സന്തോഷത്തോടെയാണ് പോയി അഭിനയിച്ചതെന്നും സിനിമയുടെ ഗുണത്തിനായാണ് ഇത്ര കാലം താനാണ് റോബോട്ട് ആയതെന്ന സത്യം മറച്ചു വച്ചതെന്നും സൂരജ് പറഞ്ഞു.
സ്വന്തം മുഖം പോലും കാണിക്കാതെ റോബോട്ടിന്റെ വേഷം അണിഞ്ഞ് ഏറെ കഷ്ടപ്പെട്ടാണ് സൂരജ് കുഞ്ഞപ്പനായി വേഷപ്പകർച്ച നടത്തിയത് . റോബോട്ടിന്റെ കോസ്റ്റ്യൂം ധരിച്ചു അഭിനയിക്കാൻ ഏറെ കഷ്ടപ്പെട്ടിട്ടുണ്ട് സൂരജ് എന്ന് സിനിമയുടെ അസിസ്റ്റന്റ് രഞ്ജിത് മഠത്തിൽ പറഞ്ഞിരുന്നു. സൂരജിന്റെ ശരീരത്തിനനുസരിച്ച് അളവെടുത്താണ് കോസ്റ്റ്യൂം തയ്യാറാക്കിയതെങ്കിലും ഷൂട്ടിങ് സമയമായപ്പോഴേക്കും സൂരജ് തടി വെച്ചിരുന്നു... പല ഭാഗങ്ങളായുള്ള കോസ്റ്റ്യൂം സ്ക്രൂ വെച്ച് മുറുകുകയാണ് ചെയ്തിരുന്നത് .
ഓരോ സ്‌ക്രൂ ടൈറ്റാക്കുമ്പോഴും സൂരജ് ശ്വാസം പിടിച്ച് നില്‍ക്കും. അതിനുള്ളില്‍ വേദന സഹിച്ച് ഞെരുങ്ങി നിന്ന് എല്ലാവരെയും നോക്കി ഓരോ തമാശ പറഞ്ഞ് അവന്റെ വേദനകളെ ഉള്ളിലൊതുക്കും. ഇട്ട് കഴിഞ്ഞ് നോക്കിയപ്പോള്‍ രണ്ട് കാര്യമായിരുന്നു അലട്ടിയിരുന്നത്, ഒന്ന് വണ്ണക്കൂടുതല്‍ കാരണം അവന് അത് ടൈറ്റായിരുന്നു. പിന്നെ പ്രതീക്ഷിച്ചതിനേക്കാള്‍ ഭാരക്കൂടുതലും. അതു കൊണ്ട് തന്നെ അവന് നടക്കാന്‍ വളരെ ബുദ്ധിമുട്ടായിരുന്നു..
ഏകദേശം ഒരു മണിക്കൂര്‍ വേണം ഇത് മുഴുവനായി ധരിക്കാന്‍. അത് വരെ ഇരിക്കാനോ കിടക്കാനോ കഴിയില്ല.ഒരു റോബോട്ടിനെ പോലെ തന്നെ അനങ്ങാതെ നില്‍ക്കണം. അഴിക്കുമ്പോഴും അങ്ങനെ തന്നെ…സഹിക്കാന്‍ കഴിയുന്നതിനപ്പുറമുള്ള ചൂട്. ഏകദേശം അഞ്ചരക്കിലോയോളം ഭാരം.
ഈ ചൂടും ഭാരവും സഹിച്ച് മണിക്കൂറുകള്‍. ഇടയ്ക്ക് ഭക്ഷണം കഴിക്കാനോ വെള്ളം കുടിക്കണമെങ്കിലോ തലയിലെ ഭാഗം അഴിക്കണം. ഇനി അങ്ങനെ കഴിച്ചോ കുടിച്ചോ ബാത്ത് റൂമില്‍ പോകാന്‍ തോന്നിയാല്‍ പിന്നെ മുഴുവന്‍ ഭാഗങ്ങളും അഴിക്കണം. അഴിക്കാനും പിന്നെയും ധരിപ്പിക്കാനും മണിക്കൂറുകള്‍. ആ മണിക്കൂറുകളത്രയും ഇരിക്കാന്‍ കഴിയാതെ ഒരേ നില്പ്. അഴിക്കുമ്പോള്‍ ചൂട് കൊണ്ട് വിയര്‍ത്തൊലിച്ചു നില്‍ക്കുന്ന അവന്റെ മുഖം കാണുമ്പൊ മൊത്തം ടീമിനും സങ്കടം വരും. എങ്കിലും സൂരജ് ചിരിക്കുകയായിരുന്നു എന്ന് രഞ്ജിത് മഠത്തിൽ പറയുന്നു
സിനിമ ഹിറ്റായതോടെ സമൂഹമാധ്യമങ്ങളില്‍ സൂരജിന് അഭിനന്ദനപ്രവാഹമാണ്. ഒരു ചാനലിന് നല്‍കിയ പ്രത്യേക വിഡിയോയിൽ സുരാജ് വെഞ്ഞാറമ്മൂടിനോട് സൂരജ് പറഞ്ഞത് ഇങ്ങനെയാണ് വീട് വച്ചു, കാര്‍ വാങ്ങി, മീശയും വന്നു, ഇനിയൊരു പെണ്ണു കെട്ടണം’. ഇതു കേട്ടതോടെ സുരാജ് സ്വതസിദ്ധമായ ഹാസ്യശൈലിയില്‍ സൂരജിനെ കളിയാക്കാന്‍ തുടങ്ങി..
ഒടുവില്‍ സുന്ദരികളായ പെണ്‍കുട്ടികള്‍ക്ക് സ്വാഗതം എന്നു പറഞ്ഞ് സുരാജ് , സൂരജിനായി ഒരു അനൗദ്യോഗിക വിവാഹാഭ്യര്‍ഥനയും നടത്തുന്നുണ്ട് ചാനൽ ഇന്റർവ്യൂവിൽ ... എന്തായാലും വീഡിയോയ്‌ക്കൊപ്പം സൂരജിന്റെ ആഗ്രഹവും ഹിറ്റായിരിക്കുകയാണ്. ഏതെങ്കിലും സുന്ദരിമാര്‍ തന്നെ തേടിവരുമെന്ന പ്രതീക്ഷയിലാണ് സൂരജ് ഇപ്പോൾ .
https://www.facebook.com/Malayalivartha