ബിഗ് ബോസ് ഹൗസിൽ 'ക്ലാസ്സ്‌മേറ്റ്സ്' പ്രണയം; സാന്ദ്ര അല്ലെങ്കിൽ പിന്നെയാര്; സുജോയുടെ കാമുകി ആരെന്ന രഹസ്യം വെളിപ്പെടുത്തി ആർ ജെ രഘു

ബിഗ് ബോസ് സീസൺ ഒന്ന് പ്രേക്ഷകർക്ക് പ്രിയങ്കരമാകാൻ ഒരു കാരണം പേർളി ശ്രീനിഷ് പ്രണയമായിരുന്നു. അവരുടെ പ്രണയ നിമിഷങ്ങളും പിണക്കങ്ങളും ഇണക്കങ്ങളുമൊക്കെ കാണാനും പ്രേക്ഷകർക്ക് വളരെ താല്പര്യവുമായിരുന്നു. ബിഗ് ബോസ് സീസൺ ഒന്നിലെ ഒരു വലിയ ഹൈലൈറ് ആയിരുന്നു പെർലിഷ് പ്രണയം. സീസൺ ഒന്ന് അവസാനിച്ചപ്പോൾ ഇരുവരും വിവാഹിതരാകുകയും ചെയ്തു. ഇപ്പോൾ ബിഗ് ബോസ് സീസൺ രണ്ടിൽ എത്തിനിൽക്കുകയാണ്. 12 ദിവസങ്ങളും പിന്നിട്ടിരിക്കുന്നു. ബിഗ് ബോസ് സീസൺ രണ്ടിലും പ്രണയം തളിരിടുമോ എന്നതിന്റെ ആകാംക്ഷയിലാണ് പ്രേക്ഷകർ. അതിനുള്ള സൂചനകളും പ്രേക്ഷകർക്ക് കഴിഞ്ഞ എപ്പൊയ്‌സോഡുകളിൽ ലഭിച്ചിരുന്നു. എന്നാൽ മറ്റൊരു രസകരമായ ട്വിസ്റ്റും കഴിഞ്ഞ എപ്പിസോഡിൽ വെളിപ്പെട്ടിരിക്കുകയാണ്.
ബിഗ് ബോസ്സിൽ സുജോ അലക്‌സാൻഡ്ര ജോഡികൾ ഉടൻ ഉണ്ടാകുമോ എന്ന കാത്തിരിപ്പിലായിരുന്നു പ്രേക്ഷകർ .സുജോയ്ക്ക് ലഭിച്ച ടാസ്ക്കിൽ സുജോ അലക്‌സാൻഡ്രയോട് വിവാഹാഭ്യർത്ഥന നടത്തുകയും ചെയ്തു. ഇരുവരുടെയും പെരുമാറ്റത്തിൽ പ്രണയത്തിൻെറ സൂചനകൾ മത്സരാര്ഥികൾക്കും തോന്നിയിരുന്നു. ഇതിന്റെ പേരിൽ ഇരുവരെയും മറ്റ് മത്സരാർത്ഥികൾ കളിയാക്കുകയും ചെയ്യുക പതിവായിരുന്നു. കഴിഞ്ഞ എപ്പിസോഡിലെ വീക്കിലി ടാസ്ക്കിലും ഇരുവരും പ്രണയ ജോഡികൾ ആയിരുന്നു. രണ്ടാം സീസണിലും പേർളിയും ശ്രീനിഷും അവർത്തിക്കുമെന്ന ഉറച്ച വിശ്വാസത്തിലായിരുന്നു ആരാധകരും. പ്രണയമാണെന്ന് അവരിരുവരും ഇതുവരെ സമ്മതിച്ചിട്ടില്ലെങ്കിലും ഒരു സാധാരണ സൗഹൃദമല്ല അതെന്ന വിലയിരുത്തലായിരുന്നു മറ്റ് മത്സരാർത്ഥികൾ.
എന്നാൽ കഴിഞ്ഞ എപ്പിസോഡിൽ ആർ ജെ രഘുവിന്റെ വെളിപ്പെടുത്തലുകളാണ് ഇതിലൊരു വമ്പൻ ട്വിസ്റ്റിനു കാരണമായിരിക്കുന്നത്.സുജോ, മഞ്ജു, ഫുക്രു, തെസ്‌നി ഖാന്‍ എന്നിവര്‍ക്കൊപ്പം വീടിന്റെ പൂമുഖത്തിന് സമീപം ഇരിക്കുമ്പോഴായിരുന്നു രഘു ആ രഹസ്യം പരസ്യമാക്കുന്നത്. സുജോയുമായി പ്രണയത്തിലായ ഒരു പെണ്‍കുട്ടി ബിഗ് ബോസ് ഹൗസില്‍ ഉണ്ടെന്നും എന്നാല്‍ അത് അലസാന്‍ഡ്രയല്ല എന്നുമാണ് രഘു ബോംബ് പൊട്ടിച്ചത്. മറ്റ് മത്സരാർത്ഥികളും പ്രേകഷകരും ഒരുപോലെ ഞെട്ടി. 'അത് സാന്ദ്രയല്ല. പക്ഷേ ഇവിടെനിന്ന് ഇവന് ഒരു പെണ്ണ് ലൈന്‍ ആയില്ലെങ്കില്‍ എന്റെ പേര് മാറ്റിക്കോ. ഈയാഴ്ച ഇവന്‍ പോയില്ലെങ്കില്‍.. പോവില്ലെന്നാണ് എന്റെ വിശ്വാസം' എന്നാണ് രഘു ആ രഹസ്യ പ്രണയത്തെക്കുറിച്ച് വെളിപ്പെടുത്തിയത്. 'ഇവനും അതറിയാം, ആ പെണ്‍കുട്ടിക്കും ഒരു തോന്നലുണ്ട്. രണ്ടാഴ്ചയ്ക്ക് ശേഷം കാണാം.അന്ന് ഇവന്റെ മുഖത്ത് നോക്കി ഞാന്‍ ചിരിക്കും. എനിക്ക് അതില്‍ സന്തോഷമേയുള്ളൂ. ഞാനിത് പറയുന്ന സമയത്ത് ഇവന്റെ മുഖം നോക്കൂ. കല്യാണവീട്ടില്‍ ബള്‍ബ് ഇട്ടതുപോലെയാണ്. അവനറിയാം'. ഇങ്ങനെയായിരുന്നു രഘുവിന്റെ വാക്കുകൾ. ബിഗ് ബോസ് ഹൗസിനുള്ളില്‍ നടക്കുന്ന പ്രണയം ക്ലാസ്‌മേറ്റ്‌സ് സിനിമയിലേതുപോലെയാണെന്നും രഘുവിശേഷിപ്പിച്ചു.
ആ കാമുകി ആരാണെന്നു അറിയാനുള്ള ആകാംഷയിലായിരുന്നു പ്രേക്ഷകർ മുഴുവനും. തുടർന്ന് കുറച്ചു കഴിഞ്ഞു ഫക്രുവിനോടാണ് ആ അതീവ രഹസ്യം രഘു പങ്കുവെക്കുന്നത്. രേഷ്മയ്ക്കും സുജോയ്ക്കുമിടയില്‍ ഒരു പ്രണയം വളര്‍ന്നുകൊണ്ടിരിക്കുകയാണെന്നും, താനത് കഴിഞ്ഞ കുറേ ദിവസങ്ങളായി ശ്രദ്ധിക്കുകയാണെന്നും രഘു വെളിപ്പെടുത്തി.
ഏതായാലും ഒരു പ്രണയ ജോഡി ഉടൻ തന്നെ ബിഗ് ബോസ്സിൽ ഉണ്ടാകുമെന്നുള്ള ഉറപ്പ് പ്രേക്ഷകർക്ക് ലഭിച്ചു കഴിഞ്ഞു. സുജോയുമായി പേര് ചേർക്കപ്പെടുന്നത് അലക്‌സാൻഡ്രയുടെതാണോ അതോ രേഷ്മയുടെതാണോ എന്ന ആകാംക്ഷയിലാണ് ആരാധകർ. ഇനി ബിഗ് ബോസ്സിൽ സംഭവിക്കുന്നത് കിടിലൻ ട്വിസ്റ്റുകൾ ആയിരിക്കും. പ്രേക്ഷകരുടെ കാത്തിരിപ്പിനുള്ള മറുപടി ഏതായലും വരും ദിവസങ്ങളിൽ തന്നെ ലഭിക്കും.
https://www.facebook.com/Malayalivartha