Widgets Magazine
30
Aug / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

"നിങ്ങൾ ഒരു മനുഷ്യന്റെ ജീവിതം വെച്ച് കളിക്കരുത്" ദയ അശ്വതിക്ക് ഉപദേശം നൽകി ഫുക്രു..... ......ദയയും പ്രദീപ് ചന്ദ്രനും തമ്മിൽ മുന്പരിചയമുണ്ടായിരുന്നു എന്ന വെളിപ്പെടുത്തലുമായി ദയ അശ്വതി

04 FEBRUARY 2020 11:36 AM IST
മലയാളി വാര്‍ത്ത

ബിഗ് ബോസ് സീസൺ രണ്ട് ആവേശകരമായി തന്നെ മുന്നേറുകയാണ്. ഇതിനിടെ മത്സരാർത്ഥികളുടെ തനി നിറം ഏറെ കുറെ പലപ്പോഴായി പുറത്തു വന്നു കഴിഞ്ഞു. പാവത്താൻ മാരായി വന്നവർ വില്ലന്മാരാകുന്നതും പുലിപോലെ വന്നവർ എലിയായി മാറിയതിനുമൊക്കെ പ്രേക്ഷകർ ഇതിനോടകം സാക്ഷ്യം വഹിച്ചു കഴിഞ്ഞു.തിരിച്ചറിവുകൾക്കൊപ്പം വൻ വെളിപ്പെടുത്തലുകളും ബിഗ് ബോസ്സിൽ നടക്കുന്നുണ്ട്. കഴിഞ്ഞ എപ്പിസോഡ് സാക്ഷ്യം വഹിച്ചത് അത്തരമൊരു അപ്രതീക്ഷിത വെളിപ്പെടുത്തലിനാണ്. മത്സരാർത്ഥികൾ മാത്രമല്ല പ്രേക്ഷകരും ഒരുപോലെ അമ്പരന്ന കാഴ്ചയാണ് പിന്നീട് കണ്ടത്.

ആദ്യ വൈൽഡ് കാർഡ് എൻട്രി ആയി ബിഗ് ബോസ്സിൽ എത്തിയ ദയ അശ്വതിയാണ് വമ്പൻ ഒരു ബോംബ് ബിഗ് ബോസ്സിൽ പൊട്ടിച്ചത്. കഴിഞ്ഞ ദിവസം മോഹൻ ലാലിൻറെ ഒരു ചോദ്യമാണ് ഏവരെയും ഞെട്ടിച്ച വെളിപ്പെടുത്തലിനു കാരണമായത്. ബിഗ് ബോസ്സിലെ ഏറ്റവും ഏറ്റവും മോശം സുഹൃത്തിനെ കുറിച്ച് പറയാന്‍ മോഹന്‍ലാല്‍ നിര്‍ദ്ദേശിച്ചപ്പോള്‍ ദയ ഒരു മടിയും കൂടാതെ വെളിപ്പെടുത്തിയ പേര് പ്രദീപ് ചന്ദ്രന്റെയായിരുന്നു . എന്താണ് കാര്യമെന്ന് മോഹൻ ലാൽ ചോദിച്ചപ്പോൾ പ്രദീപ് ചന്ദ്രനെ വളരെ മുൻപ് തന്നെ പരിചയമുണ്ടെന്നും എന്നാൽ താൻ ബിഗ് ബോസ്സിൽ എത്തിയപ്പോൾ പ്രദീപ് പരിചയ ഭാവം കാണിക്കുകയോ തന്നോട് സംസാരിക്കുകയോ ചെയ്തില്ല എന്നാണ് ആയ വെളിപ്പെടുത്തിയത്. പ്രദീപും മറ്റ് മത്സരാത്ഥികളും ഒരുപോലെ ഞെട്ടിയ നിമിഷമായിരുന്നു അത്. എന്നാൽ ഈ വെളിപ്പെടുത്തലിനു കൂടുതൽ വ്യക്തത ഉണ്ടായത് കഴിഞ്ഞ എപ്പിസോഡിൽ കൺഫെഷൻ റൂമിൽ വെച്ചായിരുന്നു. ഈ ആഴ്ചയിലെ എവിക്ഷനുവേണ്ടി നോമിനേഷൻ ചെയ്യാൻ ഓരോരുത്തരെയായി ബിഗ് ബോസ് കൺഫെഷൻ റൂമിലേക്ക് വിളിപ്പിച്ചു. രണ്ടുപേരെയാണ് നോമിനേറ്റ് ചെയ്യേണ്ടത്. ദയ അശ്വതി നിർദേശിച്ച പേരുകൾ പ്രദീപ് ചന്ദ്രന്റെയും സജു നവോദയയുടെയും ആയിരുന്നു. ഇതിനു കാരണമായി ദയ പറഞ്ഞ കാര്യങ്ങളാണ് പ്രേക്ഷകരെ അമ്പരപ്പിച്ചത്.

ഇരുപത്തിയഞ്ച് വയസ്സു മുതല്‍ പ്രദീപേട്ടനെ അറിയാം. അന്ന് താൻ കോട്ടയത്ത് കമ്പ്യൂട്ടര്‍ കോഴ്‍സ് പഠിക്കുകയാണ്.ഫോട്ടോഷോപ്പ്, പെയിന്റിംഗ് അങ്ങനെയുള്ളതൊക്കെ പഠിക്കുകയായിരുന്നു. അന്ന് താൻ ചങ്ങനാശ്ശേരിയില്‍ ഒരു വീട്ടു ജോലിക്ക് പോയിട്ടുണ്ടായിരുന്നു. അങ്ങനെ താൻ അവിടെവെച്ച് പ്രദീപേട്ടനെ പരിചയപ്പെട്ടിട്ടുണ്ടായിരുന്നു. പരിചയപ്പെട്ട് ഒരു വര്‍ഷത്തോളം താനും പ്രദീപേട്ടനും ഫോണ്‍ ചെയ്‍തു സംസാരിച്ചു. തന്നെ തിരുവനന്തപുരത്തേയ്‍ക്ക് വിളിച്ചുവരുത്തി. കണ്ട സമയത്ത് തന്റെ സൌന്ദര്യക്കുറവ് കൊണ്ടോ, തന്നിലെ പൈസയുടെ കുറവ് കൊണ്ടോ അല്ലെങ്കില്‍ വിദ്യാഭ്യാസത്തിന്റെ കുറവു കൊണ്ടോ എന്തുകൊണ്ടോ അറിയില്ല, താൻ വലിയൊരു നടനാണ്, തന്റെയടുത്ത് നില്‍ക്കാൻ പോലും പറ്റില്ല, ആള്‍ക്കാര്‍ പലതും പറഞ്ഞുണ്ടാക്കും എന്ന് പ്രദീപ് ചന്ദ്രൻ പറഞ്ഞു. അതിലേറെ തനിക്ക് സങ്കടമുണ്ട്. അതിലുപരി താൻ ഇവിടെ വന്നിട്ട് തന്നെ അറിയും എന്നതുപോലും കാണിക്കാതെ, രണ്ട് ആറ്റം ബോംബ് ആണ് ഇവിടെ വന്നത് എന്ന് മറ്റുള്ളവരോട് പെര്‍മിഷൻ എടുത്തിട്ട് സംസാരിച്ച വ്യക്തിയാണ് പ്രദീപേട്ടൻ. സത്യം പറഞ്ഞാല്‍ ഇക്കാര്യം തന്റെ മനസ്സില്‍ പുതച്ചുമൂടാം എന്ന് വിചാരിച്ചിട്ടാണ് താൻ ഇരുന്നത്. ഇന്നലെ ലാലേട്ടൻ വന്ന ഷോയില്‍ പ്രദീപേട്ടൻ ഇങ്ങനെ പറഞ്ഞുവെന്ന് പറഞ്ഞപ്പോള്‍, പ്രദീപേട്ടൻ ജാമ്യമെടുത്തതാണ് എന്ന് കരുതി തന്റെ പിടുത്തംവിട്ടിട്ടാണ് താൻ അങ്ങനെ പറഞ്ഞത്. പ്രദീപേട്ടനെ പരിചയമുണ്ട് എന്ന് താൻ പറഞ്ഞത്. ബിഗ് ബോസില്‍ വരാൻ ഒട്ടും യോഗ്യതയില്ലാത്തയാളാണ്. ഒരു സുഹൃത്ത് ഉണ്ട് എന്ന് പറഞ്ഞ് പരിചയപ്പെടുത്താൻ പോലും യോഗ്യത ഇല്ലാത്ത മനുഷ്യൻ ആണ് എന്ന് താൻ വേണമെങ്കില്‍ പറയും- ഇതായിരുന്നു ദയ അശ്വതിയുടെ വാക്കുകൾ. പ്രേക്ഷകർ അമ്പരന്ന നാടകീയ രംഗങ്ങളായിരുന്നു കഴിഞ്ഞ എപ്പിസോഡിൽ നടന്നത്. മത്സരാർത്ഥികളുടെ മൂടുപടം അഴിഞ്ഞു വീഴുന്ന കാഴ്ചയാണ് ഈ വെളിപ്പെടുത്തലിലൂടെ പ്രേക്ഷകർ കണ്ടത്.

എന്നാൽ അശ്വതിയുടെ ഈ വെളിപ്പെട്ടുത്താൽ തീരെ ശെരിയായില്ല എന്ന ഉപദേശമായിരുന്നു ബിഗ് ബോസ്സിലെ ഏറ്റവും പ്രായം കുറഞ്ഞ മത്സരാർത്ഥിയായ ഫുക്രു അശ്വതിക്ക് നൽകിയത്. ഇത്തരം വെളിപ്പെടുത്തലുകൾ ഒരാളുടെ ജീവിതത്തെ തന്നെ സാരമായി ബാധിക്കും എന്നും ഇതിലൂടെ പുറത്തിറങ്ങുമ്പോൾ അശ്വതിയുടെ ജീവിതത്തെത്തന്നെയാണ് ദോഷകരമായി ബാധിക്കുക എന്നും ഫുക്രു അശ്വതിയോട് പറഞ്ഞു. പരിചയമുണ്ടായിരുന്നു എന്നതിലപ്പുറം വെളിപ്പെടുത്തലുകൾ നടത്തേണ്ടിയിരുന്നില്ല എന്ന നിലപാടിലായിരുന്നു ഫുക്രു. എന്നാൽ താൻ ചെയ്തതിൽ ഒരു തെറ്റുമില്ല എന്നും ഇതിൽ കൂടുതൽ തനിക്കൊന്നും സംഭവിക്കാനില്ല എന്ന നിലപാടിലായിരുന്നു അശ്വതി.

ഏതായാലും ഒരു മത്സരാർഥിയുടെ മുഖം മുടിയാണ് കഴിഞ്ഞ എപ്പിസോഡിലൂടെ തകർന്നു വീണത്. ഇനി ആരുടെയൊക്കെ മുഇകം മുടികൾ മാറ്റപ്പെടുമെന്നു വരും ദിനങ്ങളിൽ കണ്ടറിയാം.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മുന്നറിയിപ്പുണ്ടായിട്ടും നേപ്പാളിനോട് ചൈന ചെയ്ത കൊടുംചതി....!!! കേരളത്തിൽ അത് സംഭവിച്ചാൽ !!! മുല്ലപ്പെരിയാറിലും നെഞ്ചിടിപ്പ്  (5 hours ago)

വൻകിട കോർപ്പറേറ്റുകൾക്ക് പൊതു പണത്തിൽ നിന്ന് വൻതുകകൾ ആവർത്തിച്ച് ചോർത്തിക്കൊണ്ടുപോകാൻ അനുവദിക്കുന്ന തരത്തിലുള്ള സ്ഥിരമായ പ്രവണതയാണ് ട്രൈബ്യൂണലിന്റെ തീരുമാനങ്ങളിൽ പ്രകടമാകുന്നത്; തുറന്നടിച്ച് സിപിഐ(എം  (5 hours ago)

ഇന്നും നാളെയും ശക്തമായ കാറ്റിന് സാധ്യത; ശക്തമായ കാറ്റിനെ നേരിടാനുള്ള പൊതുജാഗ്രത നിർദേശങ്ങൾ  (5 hours ago)

ഓപ്പറേഷന്‍ തൂഫാന്‍; 10613 പേർ അറസ്റ്റിൽ; എടുത്ത കേസുകളുടെ എണ്ണം 9839  (5 hours ago)

സംസ്ഥാനത്തെ സ്വർണവിലയിൽ ഇന്ന് മാറ്റമില്ല...  (7 hours ago)

പ്രതികൂല കാലാവസ്ഥയെയും കാറ്റിനെയും അതിജീവിച്ച് 18,600 അടി ഉയരത്തിൽ ഇന്ത്യൻ സൈന്യത്തിന്റെ അതിസാഹസിക രക്ഷാദൗത്യം  (7 hours ago)

നേപ്പാളിൽ വീണ്ടും മിന്നൽ പ്രളയ മുന്നറിയിപ്പ്; അതിർത്തി ഗ്രാമങ്ങൾ ഒറ്റപ്പെടുന്നു...  (8 hours ago)

കസേരക്കളിയിൽ സി.പി.എം-സി.പി.ഐ പോര് തെരുവിലേക്ക്; പിണറായി വിജയന്റെ കടുംപിടുത്തത്തിനെതിരെ ഘടകകക്ഷികളിൽ കനത്ത അമർഷം...  (8 hours ago)

ബിരിയാണിച്ചെമ്പിലെ ശരീരഭാഗങ്ങൾ, കാത്തിരുന്ന ആ രണ്ട് അറസ്റ്റുകൾ; ചെന്നൈ കൊലപാതകക്കേസിൽ നിർണായക വഴിത്തിരിവ്...  (8 hours ago)

ചൊക്രമുടിയിൽ നീലക്കുറിഞ്ഞികൾ പൂത്തുനിൽക്കുന്നത് കാണാൻ സഞ്ചാരികളുടെ വൻ പ്രവാഹം  (8 hours ago)

ന്യൂമോണിയ ബാധയെ തുടർന്ന് അന്ത്യം; സോഷ്യൽ മീഡിയ ലോകത്തെ കണ്ണീരിലാഴ്ത്തി സ്വാലിഹിന്റെ വേർപാട്...  (8 hours ago)

ഇവർ എന്നെ കൊല്ലും രക്ഷിക്കണേ..!ലേബർ റൂമിൽ കയറും മുൻപ് നിവിളിച്ച് ഗർഭിണി,മരിച്ചു...!  (8 hours ago)

ഇന്റർ മയാമിക്കായി നാലും ​ഗോളും ഒരു അസിസ്റ്റുമായി മെസി നിറഞ്ഞാടി... സിഎഫ് മോൻഡ്രിയലിനെ 7-1ന് ടീം തകർത്തു  (8 hours ago)

വിലങ്ങാട് ജനവാസ മേഖലയിൽ കാട്ടുപോത്തിന്റെ ആക്രമണത്തിൽ ഒരു മരണം....  (8 hours ago)

സാംസ്കാരിക തലസ്ഥാനത്തെ ജനസാഗരമാക്കി മാറ്റിയ തൃശൂർ പുലിക്കളി മഹോത്സവം 2026-ന്റെ മത്സരഫലങ്ങൾ പ്രഖ്യാപിച്ചു...  (8 hours ago)

Malayali Vartha Recommends