Widgets Magazine
30
Jun / 2026
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


'ഓപ്പറേഷൻ തൂഫാൻ' ലഹരിവേട്ട...ലഹരിക്കു വേണ്ടി അണലി കുഞ്ഞുങ്ങളെ കൊണ്ട് നാവിൽ കൊത്തിക്കുന്ന പാർലറുകൾ..തെറ്റാണെന്ന് ഡോക്ടർ..


സന്ദീപിന്റെ മരണം.. ഇടുപ്പെല്ലിന്റെ ഭാഗത്തെ എല്ലുകള്‍ ഒടിഞ്ഞ് കരളിലേക്ക് കുത്തിക്കയറി.. ആന്തരിക പരിക്കുകളാണ് മരണത്തിന് കാരണമായത്...


മാസപ്പടി കേസില്‍ പിണറായി വിജയന്റെ മകള്‍ വീണാ വിജയനെ, ഇനിയൊരു ചോദ്യം ചെയ്യലിന് ഇഡി അവസരം കൊടുക്കില്ല.. ജാമ്യത്തില്‍ വിടുമോ ജയലിലേക്കു വിടുമോ എന്നതേ അറിയേണ്ടതുള്ളു..


സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷണറായി മുന്‍ ജഡ്ജ് എന്‍. ശേഷാദ്രിനാഥനെ നിയമിക്കാനുള്ള യുഡിഎഫ് സര്‍ക്കാരിന്റെ ഉത്തരവ്..കോണ്‍ഗ്രസിനുള്ളില്‍ തര്‍ക്കവും അതൃപ്തിയും പുകയുന്നു..


പോലീസുകാര്‍ക്ക് നേരെ മാരകമായ രീതിയില്‍ 'ബ്ലേഡ് പ്രയോഗം' ..എസ്.എഫ്.ഐ ജില്ലാ സെക്രട്ടറിയെ പൊക്കി..പാർട്ടി ആപ്പീസ് വളഞ്ഞ് പോലീസ്..ഒളിത്താവളത്തിൽ നിന്ന് ഇറങ്ങിയതും തൂക്കി..

സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷണറായി മുന്‍ ജഡ്ജ് എന്‍. ശേഷാദ്രിനാഥനെ നിയമിക്കാനുള്ള യുഡിഎഫ് സര്‍ക്കാരിന്റെ ഉത്തരവ്..കോണ്‍ഗ്രസിനുള്ളില്‍ തര്‍ക്കവും അതൃപ്തിയും പുകയുന്നു..

30 JUNE 2026 02:30 PM IST
മലയാളി വാര്‍ത്ത

More Stories...

സന്ദീപിന്റെ മരണം.. ഇടുപ്പെല്ലിന്റെ ഭാഗത്തെ എല്ലുകള്‍ ഒടിഞ്ഞ് കരളിലേക്ക് കുത്തിക്കയറി.. ആന്തരിക പരിക്കുകളാണ് മരണത്തിന് കാരണമായത്...

മാസപ്പടി കേസില്‍ പിണറായി വിജയന്റെ മകള്‍ വീണാ വിജയനെ, ഇനിയൊരു ചോദ്യം ചെയ്യലിന് ഇഡി അവസരം കൊടുക്കില്ല.. ജാമ്യത്തില്‍ വിടുമോ ജയലിലേക്കു വിടുമോ എന്നതേ അറിയേണ്ടതുള്ളു..

പോലീസുകാര്‍ക്ക് നേരെ മാരകമായ രീതിയില്‍ 'ബ്ലേഡ് പ്രയോഗം' ..എസ്.എഫ്.ഐ ജില്ലാ സെക്രട്ടറിയെ പൊക്കി..പാർട്ടി ആപ്പീസ് വളഞ്ഞ് പോലീസ്..ഒളിത്താവളത്തിൽ നിന്ന് ഇറങ്ങിയതും തൂക്കി..

എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് ഉദ്യോഗസ്ഥരെ ആക്രമിച്ച കേസ്; പ്രതി 27 ദിവസം ജുഡീഷ്യൽ കസ്റ്റഡിയിൽ ഉണ്ടായിരുന്നപ്പോൾ പൊലീസ് എന്തു ചെയ്തു? പൊലീസിനെ വിമർശിച്ച് ഹൈക്കോടതിയുടെ ചോദ്യം

മാസപ്പടി കേസ്; ഇ ഡിയുടെ കയ്യിൽ സിഎംആർഎൽ പ്രതിനിധികളുടെയും വീണ ടിയുടെയും മൊഴി പകർപ്പ്; ഉദ്യോഗസ്ഥരെ വീണ്ടും വിളിപ്പിക്കാൻ സാധ്യത

സംസ്ഥാന സർക്കാർ നടത്തുന്ന വിവിധ സുപ്രധാന നിയമനങ്ങൾ എ.ഐ സി.സി,  കെ പി സി സി,  യു ഡി എഫ്നേത്യത്വങ്ങൾ അറിഞ്ഞുമതിയെന്ന് തീരുമാനം വരുന്നു. എ ഐ സി സി നേതൃത്വം ഇതിന്റെ വിശദാംശങ്ങൾ മുഖ്യമന്ത്രിയുമായി ചർച്ചചെയ്യും. നേതൃത്വം പറയുന്നത് അനുസരിക്കുമെന്ന് മുഖ്യമന്ത്രി വി - ഡി. സതീശൻ  എ.ഐ സി സി ജനറൽ സെക്രട്ടറി കെ സി വേണുഗോപാലിനെ അറിയിച്ചു. കളങ്കിത വ്യക്തിത്വത്തെ സർക്കാർ പ്ലീഡറാക്കിയ തീരുമാനം മരവിപ്പിച്ച  മാതൃകയിൽ സംസ്ഥാന തെരഞ്ഞടുപ്പ് കമ്മീഷണറുടെ നിയമനവും മരവിപ്പിക്കാനുള്ള സാധ്യത കാണുന്നു. കമ്മീഷണറായി നിയമിക്കപ്പെട്ട ന്യായാധിപൻ മുൻ എസ് എഫ് ഐ നേതാവാണെന്ന് ആരോപിച്ച്  കെ പി സി സി ജനറൽ സെക്രട്ടറി തന്നെ രംഗത്തെത്തിയ സാഹചര്യത്തിലാണ് തീരുമാനം. 

 

സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷണറായി മുന്‍ ജഡ്ജ് എന്‍. ശേഷാദ്രിനാഥനെ നിയമിക്കാനുള്ള യുഡിഎഫ് സര്‍ക്കാരിന്റെ നീക്കത്തിനെതിരെ കോണ്‍ഗ്രസിനുള്ളില്‍ തര്‍ക്കവും അതൃപ്തിയും പുകയുന്നു. കെപിസിസി നേതൃത്വവും ഭാരവാഹികളും മുന്നോട്ടുവെച്ച പേരുകള്‍ പൂര്‍ണ്ണമായി തഴഞ്ഞാണ് മുഖ്യമന്ത്രി വി.ഡി. സതീശന്റെ നേതൃത്വത്തിലുള്ള ഭരണകൂടം ശേഷാദ്രിനാഥിലേക്ക് എത്തിയതെന്നാണ് ഉയര്‍ന്നുവരുന്ന പ്രധാന ആക്ഷേപം. കെപിസിസി ജനറല്‍ സെക്രട്ടറി പി.എം. നിയാസ് ഉന്നയിച്ച കടുത്ത വിയോജിപ്പുകളോടെ അതൃപ്തി പരസ്യമായെങ്കിലും, ഇത് മന്ത്രിസഭയില്‍ കൃത്യമായി ആലോചിച്ചെടുത്ത തീരുമാനമാണെന്ന് വ്യക്തമാക്കി മുസ്ലിം ലീഗ് നേതാവും മന്ത്രിയുമായ കെ.എം. ഷാജി രംഗത്തെത്തി.

 

എല്‍എന്‍ജിഡി ട്രിബ്യൂണലായിരുന്ന കെ. സോമന്റെ പേര് ഉള്‍പ്പെടെയുള്ള യോഗ്യരായ പലരുടെയും പട്ടിക നിലവിലുണ്ടായിട്ടും അവരെയെല്ലാം അട്ടിമറിച്ചാണ് ശേഷാദ്രിനാഥനെ തിരഞ്ഞെടുത്തതെന്നാണ് കോണ്‍ഗ്രസിലെ ഒരു വിഭാഗം ആരോപിക്കുന്നത്. എന്നാല്‍ ശേഷാദ്രിനാഥിന്റെ നിയമനം തന്നിഷ്ടപ്രകാരം എടുത്തതല്ലെന്നും മന്ത്രിസഭയില്‍ വിശദമായ ചര്‍ച്ചയ്ക്ക് ശേഷം പ്രഖ്യാപിച്ചതാണെന്നും കെ.എം. ഷാജി ഡല്‍ഹിയില്‍ മാധ്യമങ്ങളോട് ആവര്‍ത്തിച്ചു. ശേഷാദ്രിനാഥ് മുന്‍ ജഡ്ജും മികച്ച അഭിഭാഷകനുമായിരുന്നുവെന്നും അദ്ദേഹത്തെ വെറുതെ വര്‍ഗീയവല്‍ക്കരിക്കേണ്ടതില്ലെന്നും വ്യക്തമാക്കിയ ഷാജി, പി.എം. നിയാസിന്റെ വ്യക്തിപരമായ നിലപാടുകളോട് തനിക്ക് എതിര്‍പ്പില്ലെന്നും ബാക്കി കാര്യങ്ങള്‍ മുഖ്യമന്ത്രിയോട് ചോദിക്കാമെന്നും പറഞ്ഞ് തടിയൂരി.

ശബരിമല കൊള്ള കേസിലെ കമ്പനിയുടെ വക്കീലിനെ സർക്കാർ പ്ലീഡറാക്കിയപ്പോൾ അക്കാര്യം മുഖ്യമന്ത്രിയോട് ചോദിക്കണമെന്ന് പറഞ്ഞാണ് ദേവസ്വം മന്ത്രി കെ. മുരളീധരൻ തടിയൂരിയത്. പിന്നീട് മുരളിയുടെ ശക്തമായ എതിർപ്പിന്റെ പശ്ചാത്തലത്തിൽ ഈ തീരുമാനം മുഖ്യമന്ത്രി തന്നെ പിൻവലിച്ചു. അതേസമയം, ശേഷാദ്രിനാഥന്റെ നിയമനം പുനഃപരിശോധിക്കണമെന്ന ആവശ്യത്തില്‍ വിട്ടുവീഴ്ചയില്ലെന്ന നിലപാടിലാണ് കെപിസിസി ജനറല്‍ സെക്രട്ടറി പി.എം. നിയാസ്. താന്‍ കെഎസ് യു ജില്ലാ പ്രസിഡന്റായിരുന്ന കാലത്ത് എസ്എഫ്‌ഐ നേതാവായിരുന്ന ശേഷാദ്രിനാഥ്, എന്ന് നിയാസ് പറയുന്നു. ഇക്കാര്യങ്ങള്‍ ചൂണ്ടിക്കാട്ടി പി.എം. നിയാസ് കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ്, എഐസിസി ജനറല്‍ സെക്രട്ടറി ദീപ ദാസ് മുന്‍ഷി,

 

മുഖ്യമന്ത്രി വി.ഡി. സതീശന്‍, ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല, കൊടിക്കുന്നില്‍ സുരേഷ്, ശശി തരൂര്‍ എന്നിവര്‍ക്ക് ഒരേസമയം കടുത്ത ഭാഷയില്‍ കത്തയച്ചു കഴിഞ്ഞു.ഈ കത്താണ് പുതിയ തീരുമാനത്തിലേക്ക് കോൺഗ്രസ് ദേശീയ നേതൃത്വത്തെ എത്തിക്കുന്നത്. 'സംഘി'യായി പ്രവര്‍ത്തിച്ച് കോണ്‍ഗ്രസ് പാര്‍ട്ടിയെ ഒറ്റപ്പെടുത്താന്‍ നോക്കിയവര്‍ യുഡിഎഫ് ഭരണകാലത്ത് ഇത്തരം സുപ്രധാന തസ്തികകളില്‍ വാഴ്ത്തപ്പെടുന്നത് കണ്ട് നില്‍ക്കാനാകില്ലെന്നാണ് കത്തിലെ ഉള്ളടക്കം. ഒരു കാലത്തും പാര്‍ട്ടിക്കൊപ്പം നില്‍ക്കാത്തവര്‍ക്ക് ഉയര്‍ന്ന പദവികള്‍ വെള്ളിത്താലത്തില്‍ വെച്ചു നീട്ടുമ്പോള്‍ സാധാരണ പ്രവര്‍ത്തകരുടെ മനോവീര്യം തകരുമെന്നും നിയാസ് ഓര്‍മ്മിപ്പിച്ചു.യുഡിഎഫ് മുന്നണിക്കുള്ളിലും കോണ്‍ഗ്രസ് ഘടകകക്ഷികള്‍ക്കിടയിലും ഈ നിയമനം വരും ദിവസങ്ങളില്‍ വലിയ രാഷ്ട്രീയ കൊടുങ്കാറ്റിന് തിരികൊളുത്തുമെന്നുറപ്പാണ്.

 

മുൻ എസ് എഫ് ഐ നേതാവ് ഇപ്പോൾ സംഘിയാണെന്ന അഭിപ്രായമാണ് കോൺഗ്രസ് നേതാക്കൾക്കുള്ളത്. ഇതിൽ മുസ്ലീം ലീഗ് നിയാസിനെ തള്ളാത്ത സമീപനമാണ് സ്വീകരിക്കുന്നത്. കെ എം ഷാജി വിഷയത്തിൽ പ്രതികരിച്ചെങ്കിലും കുഞ്ഞാലിക്കുട്ടി അടക്കമുള്ള നേതാക്കളോട് ഇക്കാര്യത്തിൽ പ്രതികരിക്കേണ്ട എന്നാണ് ലീഗ് നേത്യത്വം ആവശ്യപ്പെട്ടിരിക്കുന്നത്. കുഞ്ഞാലിക്കുട്ടി ഇത്തരം വിവാദങ്ങളിൽ നിന്നും തന്ത്രപൂർവം ഒഴിഞ്ഞുനിൽക്കുകയാണ് . കോൺഗ്രസ് നേത്യത്വത്തിന്റെ തീരുമാനങ്ങളിൽ ലീഗ് ഇടപെടില്ല. പക്ഷേ മുഖ്യമന്ത്രി ഇത്തരം കാര്യങ്ങളിൽ വിവാദം വേണ്ടെന്ന നിലപാടാണ് എടുക്കുന്നത്.അഡ്വക്കേറ്റ് ജനറലിന്റെ കൂടി തീരുമാനത്തിന്റെ വെളിച്ചത്തിലാണ് കമ്മീഷണറെ നിയമിച്ചത്. എന്നാൽ കമ്മീഷണറുടെ നിയമന ഉത്തരവിൽ ഒപ്പിട്ടേണ്ടത് ഗവർണറാണ്.

 

അഭിപ്രായ ഭിന്നതയുണ്ടെങ്കിൽ ഇത്തരം കാര്യങ്ങളിൽ പുനരാലോചനയാകാമെന്ന നിലപാടാണ് മുഖ്യമന്ത്രിക്കുള്ളത്. എന്നാൽ തുടർച്ചയായി വിവാദങ്ങളുണ്ടാകുന്ന സാഹചര്യത്തിലാണ് എഐ സി സി നേതൃത്വം തന്നെ ഡൽഹിയിൽ ടീം ഉണ്ടാക്കാൻ തീരുമാനിച്ചത്.  മുമ്പ് നടന്ന പല നിയമനങ്ങളിലും ഇത്തരത്തിൽ വിവാദം പൂത്തിരുന്നു. അധികാരമേറ്റെടുത്ത് പുതുമണം മാറുംമുൻപ്‌, സർക്കാരിന്റെ ഭാഗമായി നിൽക്കുന്നവരുടെ നിയമനത്തിൽ സർക്കാരിന്റെ കൈ പൊള്ളി.. മന്ത്രിമാരുടെ സ്റ്റാഫിലും സർക്കാർ നിയമിക്കേണ്ട തസ്തികകളിലും നിയമിക്കുന്നവരുടെ രാഷ്ട്രീയ-ധാർമിക പരിശോധന കോൺഗ്രസിന് നടത്താനാവുന്നില്ലെന്നാണ് പരാതി.കെ.പി.സി.സി. പ്രസിഡന്റ് അടക്കമുള്ള പാർട്ടി ഭാരവാഹികൾ സർക്കാരിന്റെ ഭാഗമായതോടെ,

സംഘടനാതലത്തിൽ കോൺഗ്രസ് മന്ദീഭവിച്ച അവസ്ഥയിലാണ്. ഒരുമാസത്തിനുള്ളിൽ സർക്കാർ നൽകിയ വടി ഉപയോഗിച്ച് ആഞ്ഞടിക്കാൻ പ്രതിപക്ഷത്തിന് കഴിഞ്ഞുവെന്നതാണ് ഇതുണ്ടാക്കിയ മാറ്റം. മന്ത്രി സണ്ണിജോസഫിന്റെ പേഴ്‌സണൽ സ്റ്റാഫിൽ നിയമിച്ച ബന്ധുവിനും സർക്കാരിന്റെ സ്പെഷ്യൽ പ്രോസിക്യൂട്ടറായി നിയമിച്ച കെ.ബി. പ്രദീപിനുമാണ് വിവാദങ്ങൾക്കു പിന്നാലെ രാജിവെക്കേണ്ടിവന്നത്.ശബരിമലസ്വർണക്കൊള്ളക്കേസിൽ പ്രതിഭാഗത്തുള്ള സ്മാർട്ട് ക്രിയേഷൻസിന്റെ അഭിഭാഷകനായിരുന്നു പ്രദീപ്. ദേവസ്വം ബോർഡിന്റെ കേസുകൾ കൈകാര്യം ചെയ്യുന്നതിനാണ് നിയമിച്ചതെങ്കിലും, അക്കാര്യം ഉത്തരവിൽ പറഞ്ഞിട്ടില്ല. ഇത് ദുരൂഹതയ്ക്ക് ബലംനൽകാൻ പ്രതിപക്ഷം ഉപയോഗിച്ചു. ഈ നിയമനത്തിനുപിന്നിൽ നടന്നത് എന്താണെന്ന് കോൺഗ്രസ് നേതാക്കൾക്കുപോലുംവ്യക്തമല്ല.

 

പാർട്ടിയുടെ ഒരുഘടകവും ഈ നിയമനത്തിനായി ശുപാർശ ചെയ്തിട്ടില്ല.കെ.പി.സി.സി. പ്രസിഡന്റ് കൂടിയായ മന്ത്രി സണ്ണി ജോസഫിന്റെ അഡീഷണൽ പ്രൈവറ്റ് സെക്രട്ടറിയായി സഹോദരീഭർത്താവിനെ നിയമിച്ചതാണ് സർക്കാരിന് ചീത്തപ്പേരുണ്ടാക്കിയ ആദ്യ സംഭവം. മന്ത്രിയുടെ ന്യായീകരണത്തിന് കോൺഗ്രസ് നേതാക്കൾ കാര്യമായ പിന്തുണ നൽകിയില്ലെങ്കിലും അവരുടെ നിശ്ശബ്ദത മന്ത്രിക്ക് പിന്തുണയായി.പക്ഷേ, മന്ത്രിയുടെ കുടുംബാംഗങ്ങളുടെ പലയിടത്തായുള്ള നിയമനപട്ടിക പ്രസിദ്ധീകരിച്ച് സി.പി.എം. പ്രചാരണം കടുപ്പിച്ചതോടെ രാജിവെച്ചു. ജനങ്ങളുടെ പിന്തുണ ഇല്ലാതാക്കുന്ന നടപടികളുണ്ടാകരുതെന്ന് ഈ ഘട്ടത്തിൽത്തന്നെ മുതിർന്ന കോൺഗ്രസ് നേതാക്കൾ മുന്നറിയിപ്പ് നൽകിയതാണ്.

 

എം.ജി. സർവകലാശാല വൈസ് ചാൻസലറെ നിയമിക്കുന്നതിന് സർക്കാർ പട്ടിക നൽകിയില്ലെന്നതാണ് പ്രതിപക്ഷം ആയുധമാക്കിയ മറ്റൊരവിഷയം. ഇതോടെ, ഗവർണർ നേരിട്ട് നിയമനം നടത്തി. സംഘപരിവാർ അനുകൂലിയായ ഒരാളെയാണ് വി.സി.യാക്കിയതെന്നും അതിനുവേണ്ടിയുള്ള ‘ഡീലി’ന്റെ ഭാഗമായാണ് സർക്കാർ പട്ടിക നൽകാതിരുന്നത്‌ എന്നുമാണ് പ്രതിപക്ഷത്തിന്റെ ആരോപണം.വി.സി. നിയമനത്തിൽ പിണറായി സർക്കാർ ഗവർണറുമായുണ്ടാക്കിയ ഒത്തുതീർപ്പ് ചൂണ്ടിക്കാട്ടി കോൺഗ്രസ് നേതാക്കൾ പ്രതിരോധിക്കുന്നതിനിടയിലാണ്, സ്‌പെഷ്യൽ പ്രോസിക്യൂട്ടർ വിവാദം. സർക്കാരും പാർട്ടിയും തമ്മിലുള്ള ഏകോപനത്തിന് ഒരു സമിതിയെ രൂപവത്കരിക്കാൻ കെ.പി.സി.സി. തീരുമാനിച്ചിട്ടുണ്ടെങ്കിലും പാർട്ടിക്ക് ദൈനംദിന കാര്യങ്ങൾ പരിശോധിക്കാൻ ഒരുനാഥൻപോലും ഇല്ലാത്ത സ്ഥിതിയിലാണിപ്പോൾ കോൺഗ്രസ്.

 

ഇതിൽ ഉടൻ മാറ്റമുണ്ടാകുമെന്നാണ് ലഭിക്കുന്ന സൂചനകൾ.മന്ത്രിമാരുടെയും എംഎൽഎമാരുടെയും പഴ്സനൽ സ്റ്റാഫിലും വകുപ്പുകളിലെ നിർണായക തസ്തികകളിലും എൽഡിഎഫ് അനുഭാവികളായ ജീവനക്കാരെ നിയമിക്കുന്നതിൽ യുഡിഎഫ് അനുകൂല സർവീസ് സംഘടനകൾ കടുത്ത അതൃപ്തിയിലാണ്. കൊത്തി കൊത്തി മുറത്തിൽ കയറി കൊത്താനാണ് നീക്കം. ഏറ്റവുമൊടുവിൽ, മന്ത്രി ബിന്ദു കൃഷ്ണയുടെ പ്രൈവറ്റ് സെക്രട്ടറിയായി നിയമിച്ച ശരത്ചന്ദ്രന് കോൺഗ്രസുമായി ബന്ധമില്ലെന്നും ബിജെപിയുമായി ബന്ധമുണ്ടെന്നും ആരോപിച്ച് പ്രാദേശിക കോൺഗ്രസ് പ്രവർത്തകർ തന്നെ രംഗത്തെത്തി. മുൻ സ്പീക്കർ കൂടിയായ എൻ.ശക്തൻ എംഎൽഎയുടെ പിഎ ആയി സിപിഎം യൂണിയനിൽപെട്ട ആളെ നിയമിച്ചെന്നാരോപിച്ച് യുഡിഎഫ് സംഘടന രംഗത്തെത്തിയെങ്കിലും തീരുമാനം തിരുത്തിയിട്ടില്ല.

 

പ്രതിപക്ഷ നേതാവായിരിക്കെ വി.ഡി.സതീശനെതിരെ ‘സതീശന്റെ നുണകൾ’ എന്ന പേരിൽ ഫെയ്സ്ബുക് പേജ് ആരംഭിച്ച് പ്രചാരണം നടത്തിയ പബ്ലിക് റിലേഷൻസ് വകുപ്പ് ജീവനക്കാരനെതിരെ സർക്കാർ അന്വേഷണം നടത്താൻ ഒരുങ്ങവേ ഇയാൾക്ക് സുരക്ഷിത നിയമനം നൽകാൻ അണിയറനീക്കം തുടങ്ങിയെന്ന് ആക്ഷേപമുണ്ട്. ഒരു സിപിഎം എംഎൽഎയുടെ പിഎ ആയി നിയമിച്ച് സർക്കാർ അന്വേഷണം അട്ടിമറിക്കാനാണു നീക്കം. പിആർഡി അറിയാതെയുള്ള നിയമന നീക്കത്തിനു പിന്നിൽ സർക്കാരിനുള്ളിലെ തന്നെ ചില സിപിഎം അനൂകൂല ലോബികളാണെന്ന് സർവീസ് സംഘടനകൾ ആരോപിക്കുന്നു. ഇയാൾ വി.ഡി.സതീശനെതിരെ പ്രചാരണത്തിന് ആഹ്വാനം ചെയ്ത് റെഡ് ബറ്റാലിയൻ എന്ന വാട്സാപ് ഗ്രൂപ്പിൽ ഇട്ട സന്ദേശം സന്ദീപ് വാരിയർ എംഎൽഎയാണ് പുറത്തെത്തിച്ചത്.

 

ഒന്നാം പിണറായി സർക്കാരിലെ ഒരു മന്ത്രിയുടെ പഴ്സനൽ സ്റ്റാഫ് അംഗമായിരുന്നയാളുടെ ഭാര്യയെ മുഖ്യമന്ത്രിയുടെ മാധ്യമ സംഘത്തിലേക്കു തിരുകിക്കയറ്റാനും ശ്രമം തുടങ്ങിയിട്ടുണ്ടെന്ന് ആക്ഷേപമുയർന്നിട്ടുണ്ട്. സർവീസ് സംഘടന നൽകിയ പട്ടിക വെട്ടി പകരം ഇവരെ നിയമിക്കാനാണ് ചരടുവലി നടക്കുന്നത്. മുഖ്യമന്ത്രിയായിരിക്കെ പിണറായി വിജയന്റെ പഴ്സനൽ സ്റ്റാഫ് അംഗമായിരുന്നയാളെ ഒരു മന്ത്രിയുടെ പഴ്സനൽ സ്റ്റാഫിലോ വകുപ്പ് ആസ്ഥാനത്തോ നിയമനം നൽകാനും ധാരണയായിട്ടുണ്ട്. മറുവശത്ത് 10 വർഷമായി പിആർഡി ഡയറക്ടറേറ്റിൽനിന്ന് എൽഡിഎഫ് സർക്കാർ മാറ്റിനിർത്തിയിരുന്ന യുഡിഎഫ് അനുഭാവിയായ അഡിഷനൽ ഡയറക്ടറെ വകുപ്പിൽ തിരിച്ചെത്തിക്കാൻ പോലും അനുവദിക്കുന്നില്ലെന്ന പരാതിയും സംഘടനകൾക്കുണ്ട്. 10 വർഷം എൽഡിഎഫ് ഭരണമായിരുന്നതിനാൽ അനുഭവ പരിചയമുള്ള യുഡിഎഫ് അനുഭാവികളായ പഴ്സനൽ സ്റ്റാഫിനെ കിട്ടാനില്ലെന്ന പരാതി മന്ത്രിമാർക്കുണ്ട്.

കോൺഗ്രസുകാരെ തല്ലിയ എം ആർ ‘അജിത് കുമാറിനെതിരെ തെളിവുണ്ടായിട്ടും നടപടിയെടുക്കാത്തതും വിവാദമായിട്ടുണ്ട്. സുരക്ഷാസംഘത്തെ രക്ഷിക്കാൻ മുൻ മുഖ്യമന്ത്രിയുടെ ഓഫിസിൽ നിന്നുള്ള നിർദേശത്തിന്റെ അടിസ്ഥാനത്തിലാണ് അജിത്കുമാർ കേസിൽ ഇടപെട്ടതെന്നു സൂചനയുണ്ട്. ഈ വർഷം ജൂലൈയിൽ ഡിജിപി റാങ്ക് ലഭിക്കാനിരിക്കെയാണ് അജിത്കുമാറിനു മേൽ കുരുക്കുമുറുകുന്നത്. ആദ്യ അന്വേഷണത്തിന്റെ കേസ് ഡയറി തിരുത്തിയതിന് എഡിജിപി എം.ആർ.അജിത് കുമാറിനെതിരെ അന്വേഷണം വേണമെന്ന് ആവശ്യപ്പെട്ടെന്നും മുഖ്യമന്ത്രിക്കും ആഭ്യന്തര മന്ത്രിക്കും പരാതി നൽകുമെന്നും മർദനമേറ്റ ആലപ്പുഴ എംഎൽഎ എ.ഡി.തോമസ്, യൂത്ത് കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറി അജയ് ജ്യുവൽ കുര്യാക്കോസ് എന്നിവർ പറഞ്ഞു.

 

സുരക്ഷാസംഘത്തെ കുറ്റവിമുക്തരാക്കാൻ എഡിജിപിയുടെ നേതൃത്വത്തിൽ ഇടപെടൽ നടന്നെന്നാണ് വിവരം. കേസ് ഡയറി തിരുവനന്തപുരത്തേക്കു വിളിച്ചുവരുത്തി തിരുത്തിയെന്നും പ്രതികൾക്കു രക്ഷപ്പെടാൻ വഴിയൊരുക്കിയെന്നുമാണു എസ്ഐടി കണ്ടെത്തൽ. എന്നാൽ ഇന്നും അജിത് മാറ്റമില്ലാതെ തുടരുന്നു. ഇനി ശബരിമലയുടെ കാര്യമോ? ശബരിമല സ്വര്‍ണക്കൊള്ള കേസില്‍ നടക്കുന്ന എസ്‌ഐടി അന്വേഷണത്തില്‍ തൃപ്തിയില്ലെന്ന് ദേവസ്വം മന്ത്രി കെ.മുരളീധരന്‍ പറഞ്ഞു.  ഹൈക്കോടതിയുടെ നിയന്ത്രണത്തിലാണ് അന്വേഷണം എന്നുള്ളതുകൊണ്ട് നിയമോപദേശം നേടിയതിനുശേഷം മാത്രമേ തുടര്‍ നടപടികള്‍ സ്വീകരിക്കാന്‍ കഴിയുകയുള്ളുവെന്നും കെ.മുരളീധരന്‍ പറഞ്ഞു. എസ്‌ഐടിയെ മാറ്റാനുള്ള അധികാരം ഞങ്ങള്‍ക്ക് ഇപ്പോഴില്ല. ഹൈക്കോടതിയാണ് അവരെ നിയമിച്ചിട്ടുള്ളത്.

 

നിയമവശം പരിശോധിച്ചിട്ടേ തീരുമാനം എടുക്കുകയുള്ളുവെന്നും ദേവസ്വം മന്ത്രി പറഞ്ഞു. ഇക്കാര്യത്തിലും ഒന്നും സംഭവിച്ചില്ല.  ഇത്തരത്തിൽ സർക്കാർ കാര്യങ്ങൾ മുറപോലെ നീങ്ങുന്നതിൽ നേതാക്കൾക്ക് കടുത്ത അമർഷമുണ്ട്. അതേ സമയം മറ്റ് പാർട്ടിക്കാർ കാര്യങ്ങൾ കൈപ്പിടിയിലൊതുക്കുന്നു. ഇതാണ് പാർട്ടിയിൽ ഇന്ന് കാണുന്ന അസ്വാരസ്യങ്ങളുടെ അടിസ്ഥാനം. പൂർണസമയ കെ പി സി സി അധ്യക്ഷൻ ഇല്ലാത്തത് വലിയ പേരായ്മയായി മാറുന്നു. സണ്ണി ജോസഫ് മന്ത്രിയായതോടെ പാർട്ടി കാര്യങ്ങളിൽ ശ്രദ്ധിക്കാതെയായി. ഏതായാലും വരും ദിവസങ്ങളിൽ കോൺഗ്രസിൽ സംഭവിക്കുന്നത് വലിയ മാറ്റങ്ങളാണ്. അതിന് കാത്തിരിക്കുകയാണ് പ്രവർത്തകർ. 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

Ramesh-Chennithala ഡോക്ടർ കമ്മിയെന്ന് കമന്റുകൾ..  (55 minutes ago)

Chittar-case കൊലപാതകത്തിന്റെ ചുരുളഴിച്ചു പോലീസ്!  (1 hour ago)

VEENA VIJAYAN വീണയെ ജാമ്യത്തില്‍ വിടുമോ ജയലിലേക്കു വിടുമോ  (1 hour ago)

UDF വരും ദിവസങ്ങളിൽ കോൺഗ്രസിൽ സംഭവിക്കുന്നത്  (1 hour ago)

SFI -district-secretary സെക്രട്ടേറിയറ്റ് മാർച്ചിലെ ‘ബ്ലേഡ് ആക്രമണം’;  (1 hour ago)

എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് ഉദ്യോഗസ്ഥരെ ആക്രമിച്ച കേസ്; പ്രതി 27 ദിവസം ജുഡീഷ്യൽ കസ്റ്റഡിയിൽ ഉണ്ടായിരുന്നപ്പോൾ പൊലീസ് എന്തു ചെയ്തു? പൊലീസിനെ വിമർശിച്ച് ഹൈക്കോടതിയുടെ ചോദ്യം  (1 hour ago)

മാസപ്പടി കേസ്; ഇ ഡിയുടെ കയ്യിൽ സിഎംആർഎൽ പ്രതിനിധികളുടെയും വീണ ടിയുടെയും മൊഴി പകർപ്പ്; ഉദ്യോഗസ്ഥരെ വീണ്ടും വിളിപ്പിക്കാൻ സാധ്യത  (1 hour ago)

കേതനിൽ നിന്ന് സിയ ഒരു കോടി രൂപ ഷോപ്പിംഗിന് എന്നു പറഞ്ഞ് വാങ്ങി; ഈ തുക കൊടുത്തത് കാമുകന്; കേതനെ കൊലപ്പെടുത്തുന്നതിന് 34 മിനിറ്റ് മുൻപ് സിയ ചേതനെ ഫോൺ ചെയ്തു; പിന്നെ സംഭവിച്ചത് ഇതാണ്  (2 hours ago)

പാർട്ടി ഓഫീസിൽ കയറി പൂട്ടാനും ചെന്നിത്തല പൊലീസിന് ഉശിരുണ്ട്..എന്തേ വിജയൻ സംശയമുണ്ടോ SFI പുലികുട്ടി പുറത്തിറങ്ങില്ല  (3 hours ago)

നീയൊക്കെ ഈ 27 ദിവസം എന്തോ ഉണ്ടാക്കി..വലിച്ചുകീറി കോടതി EDയെ കൊല്ലാനിറങ്ങിയവന്മാരെ ചെന്നിത്തലയുടെ പോലീസ് തളച്ചിരിക്കും  (3 hours ago)

മലപ്പുറത്ത് കാണാതായ വയോധികയെ കിണറ്റിൽ മരിച്ച നിലയിൽ കണ്ടെത്തി....  (6 hours ago)

സുൽത്താൻ ഇല്ലെങ്കിലും... അവസാന നിമിഷത്തിൽ ആ ഒരു ​ഗോൾ നേടാനായില്ലെങ്കിൽ... പിന്നിൽ നിന്ന ശേഷം തുടരെ രണ്ടു ഗോളുകളുമായി ജപ്പാനെതിരെ വിജയമുറപ്പിച്ച് ബ്രസീൽ, ‘സുൽത്താൻ’ ഇല്ലാതെ കളി ജയിപ്പിച്ച് ബ്രസീൽ, സ്വന  (6 hours ago)

വാക്കുതർക്കത്തിനൊടുവിൽ.... വാടകവീട്ടിൽ യുവതി തലയ്ക്കടിയേറ്റ് മരിച്ചു.... സംഭവത്തിൽ ഭർത്താവ് അറസ്റ്റിൽ  (7 hours ago)

ഹിമാചൽ പ്രദേശിലെ ലാഹൗൾ-സ്പിതി ജില്ലയിലെ ജൽമ നല്ലയിൽ ഉണ്ടായ പെട്ടെന്നുള്ള ജലപ്രവാഹം... മിന്നൽ പ്രളയത്തിന് സമാനമായ സാഹചര്യം, നിരവധി വാഹനങ്ങൾ വഴിയിൽ കുടുങ്ങി  (7 hours ago)

മാസപ്പടി കേസിൽ സിഎംആർഎൽ പ്രതിനിധികളുടെയും വീണ ടിയുടെയും മൊഴി പകർപ്പുകൾ വിശദമായി പരിശോധിക്കാനൊരുങ്ങി ഇഡി  (7 hours ago)

Malayali Vartha Recommends