മാസപ്പടി കേസ്; ഇ ഡിയുടെ കയ്യിൽ സിഎംആർഎൽ പ്രതിനിധികളുടെയും വീണ ടിയുടെയും മൊഴി പകർപ്പ്; ഉദ്യോഗസ്ഥരെ വീണ്ടും വിളിപ്പിക്കാൻ സാധ്യത

മാസപ്പടി കേസിൽ സിഎംആർഎൽ പ്രതിനിധികളുടെയും വീണ ടിയുടെയും മൊഴി പകർപ്പുകൾ ഇ ഡിയുടെ പക്കലുണ്ട് . അത് വിശദമായി പരിശോധിക്കാൻ ഒരുങ്ങുകയാണ് ഇഡി. എസ്എഫ്ഐഒ കുറ്റപത്രത്തിൻ്റെ അന്തിമ തീരുമാനം വരാനിരിക്കെയാണ് ഇഡി നിർണായക നീക്കം നടത്തുന്നത്. എസ്എഫ്ഐഒ കുറ്റപത്രത്തിലെ വിചാരണ നടപടികളിൽ ദില്ലി കേരള ഹൈക്കോടതിയിൽ നിന്ന് തിരിച്ചടി ഉണ്ടായാൽ കേസിനെ ബാധിക്കും.
അതിനാൽ കുറ്റമറ്റ രീതിയിൽ അന്വേഷണം തുടരാനാണ് അന്വേഷണ സംഘത്തിന്റെ നീക്കം. കഴിഞ്ഞ ദിവസം സിഎംആർഎൽ എം ഡി ശരൺ എസ് കർത്തയെ വീണ്ടും ഇൻഫോഴ്സ്മെന്റ് ഡയറക്ടേറ്റ് ചോദ്യം ചെയ്തിരുന്നു. മുൻ മുഖ്യമന്ത്രിയുടെ മകൾ വീണ ടിയെ രണ്ട് വട്ടവും ചോദ്യം ചെയ്തു. ഇതിന് പിന്നാലെയാണ് ശരൺ എസ് കർത്തയെ ഇഡി വീണ്ടും ചോദ്യം ചെയ്യാൻ വിളിപ്പിച്ചത്.
എക്സാലോജിക് കമ്പനി സിഎംആർഎല്ലിന് എന്ത് സേവനം നൽകിയെന്നതിൽ വീണയുടെയും, സിഎംആർഎൽ ഉടമകളും ഉദ്യോഗസ്ഥരും നൽകിയ മൊഴിയിൽ വൈരുദ്ധ്യങ്ങളുണ്ടെന്നാണ് ഇഡി വിലയിരുത്തൽ. ഇതിന്റെ അടിസ്ഥാനത്തിൽ കൂടുതൽ ഉദ്യോഗസ്ഥരെ വീണ്ടും വിളിപ്പിക്കാനുള്ള സാധ്യതയുമുണ്ട്.
https://www.facebook.com/Malayalivartha
























