Widgets Magazine
04
Sep / 2026
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


എം ശിവപ്രസാദിന് ചുട്ടമറുപടി നൽകി രാഷ്ട്രീയ നിരീക്ഷകൻ ശ്രീജിത്ത് പണിക്കർ..ശിവപ്രസാദ് അനിയാ, ശ്രീജിത് പണിക്കർ ചേട്ടൻ പൊലീസിനെ തടഞ്ഞ് സമരത്തിനു പോയിട്ടില്ല...


'എൽ നിനോ' പ്രതിഭാസം കൺമുന്നിൽ വൻതോതിൽ ശക്തി പ്രാപിക്കുന്നു..വരുംമാസങ്ങളിൽ ഭൂമിയെ കടുത്ത വരൾച്ചയിലേക്കും പ്രകൃതിദുരന്തങ്ങളിലേക്കും തള്ളിവിടും..


സ്‌കൂൾ കായിക മേള ഒക്ടോബർ 24 മുതൽ 29 വരെ കോഴിക്കോട് നടക്കും.... ചടങ്ങിൽ പതിനായിരത്തിലേറെ വിദ്യാർത്ഥികൾ മാറ്റുരയ്ക്കും


തലസ്ഥാനത്ത് എസ്.എഫ്.ഐ. നടത്തിയ സെക്രട്ടേറിയറ്റ് മാര്‍ച്ചിന് പിന്നാലെ..സംസ്ഥാനത്തെ വീണ്ടുമൊരു പ്രക്ഷോഭച്ചൂളയിലേക്ക് തള്ളിവിടുന്നു..ഒരുതരത്തിലും അത് അനുവദിക്കില്ലെന്ന് ആഭ്യന്തരമന്ത്രി..


പിണറായിക്ക് ഉഗ്രശാസനം.. പാർട്ടിയല്ല പിണറായിക്ക് ഉഗ്രശാസനം നൽകിയത്.... സിപി എമ്മിനും ബി ജെ പിക്കും കാന്തപുരം പ്രിയങ്കരനാകുമ്പോൾ കോൺഗ്രസിന്റെ സാധ്യതകളാണ് അടയുന്നത്..

വ്യവസായ, ഐടി, ആർട്ടിഫിഷ്യൽ ഇന്റലിജൻസ് വകുപ്പ് മന്ത്രി പി. കെ. കുഞ്ഞാലിക്കുട്ടി  ടെക്‌നോപാർക്ക് ഫേസ് III യിൽ നിർമ്മാണ ഉദ്ഘാടനം നിർവഹിച്ചു

30 JUNE 2026 08:21 AM IST
മലയാളി വാര്‍ത്ത
ഹൈലൈറ്റ് ഗ്രൂപ്പിന്റെ ഏറ്റവും പുതിയ പദ്ധതിയായ 'യൂ ഹബ്ബ് തിരുവനന്തപുരത്തിൻ്റെ നിർമ്മാണ ഉദ്ഘാടനം  ടെക്നോപാർക്കിൽ വ്യവസായ, ഐടി, ആർട്ടിഫിഷ്യൽ ഇന്റലിജൻസ് വകുപ്പ് മന്ത്രി പി. കെ. കുഞ്ഞാലിക്കുട്ടി  മറ്റ് വിശിഷ്ടാതിഥികളോടൊപ്പം നിർവ്വഹിച്ചു. കേരളത്തിലുടനീളം ഹൈലൈറ്റ് ഗ്രൂപ്പ് നടത്തിവരുന്ന വികസന പ്രവർത്തനങ്ങളുടെ തുടർച്ചയെന്നോണം, 300 കോടി രൂപ ചെലവിൽ ഒരുങ്ങുന്ന ഈ പദ്ധതി സംസ്ഥാനത്തെ ഐടി അടിസ്ഥാന സൗകര്യ വികസന മേഖലയെ പാടെ മാറ്റിമറിക്കും. കൂടാതെ, അയ്യായിരത്തോളം  നേരിട്ടുള്ള തൊഴിലവസരങ്ങൾ സൃഷ്ടിച്ചുകൊണ്ട് സംസ്ഥാനത്തിന്റെ ഡിജിറ്റൽ സമ്പദ്‌വ്യവസ്ഥയ്ക്ക് ഇത് വൻ കുതിപ്പേകും.

"ടെക്നോളജിയുടെയും നവീകരണത്തിന്റെയും പ്രധാന ലക്ഷ്യസ്ഥാനമെന്ന നിലയിലുള്ള കേരളത്തിന്റെ യാത്രയിൽ സുപ്രധാന നാഴികക്കല്ലാണ് ഹൈലൈറ്റ് ഗ്രൂപ്പിന്റെ 'യൂ ഹബ്ബ് തിരുവനന്തപുരം . ടെക്നോപാർക്കിൽ 'യൂ'-മായി സഹകരിച്ച് വികസിപ്പിക്കുന്ന ഇന്ത്യയിലെ ആദ്യത്തെ ബ്രാൻഡഡ് ഐടി വർക്ക് സ്പേസ്, നമ്മുടെ സംസ്ഥാനത്തിലുള്ള ആഗോള ബ്രാൻഡുകളുടെ ആത്മവിശ്വാസത്തെയാണ് പ്രതിഫലിപ്പിക്കുന്നത്. ഈ പദ്ധതി 5,000-ത്തിലധികം തൊഴിലവസരങ്ങൾ സൃഷ്ടിക്കുകയും കേരളത്തിന്റെ ഐടി, എഐ ആവാസവ്യവസ്ഥയെ കൂടുതൽ ശക്തിപ്പെടുത്തുകയും ചെയ്യും. ഈ ചുവടുവെപ്പിന് ഹൈലൈറ്റ് ഗ്രൂപ്പിനെ അഭിനന്ദിക്കുകയും ഇതിന്റെ എല്ലാ വിജയങ്ങൾക്കുമായി ആശംസകൾ നേരുകയും ചെയ്യുന്നു." വ്യവസായ, ഐടി, ആർട്ടിഫിഷ്യൽ ഇന്റലിജൻസ് വകുപ്പ് മന്ത്രി പി. കെ. കുഞ്ഞാലിക്കുട്ടി പറഞ്ഞു.

ഹൈലൈറ്റ് ഗ്രൂപ്പിന്റെ 'യൂ ഹബ്ബ് തിരുവനന്തപുരം' പദ്ധതിയുടെ നിർമ്മാണ ഉദ്ഘാടനം കേരളത്തിന്റെ ഐടി വ്യവസായ മേഖലയെ സംബന്ധിച്ച് ചരിത്രപരമായ ഒരു ചുവടുവെപ്പാണന്ന് ടെക്നോപാർക്ക് സിഇഒ സന്ദീപ് കുമാർ ഐഎഎസ് പറഞ്ഞു. വിപണിയിൽ പ്രീമിയം ഐടി സ്പേസുകൾക്ക് എക്കാലത്തെയും ഉയർന്ന ഡിമാൻഡുള്ള ഈ അനുകൂല സാഹചര്യത്തിലാണ് 5.37 ലക്ഷം ചതുരശ്ര അടി വിസ്തീർണ്ണമുള്ള പ്രീമിയം ഗ്രേഡ്-എ ഐടി സ്പേസ് ഇവിടേക്ക് കടന്നുവരുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

"കേരളത്തിൽ ഏറ്റവും കൂടുതൽ പ്രതീക്ഷയുള്ളതും നിർണ്ണായകവുമായ മേഖലയാണ് ഐടി. മികച്ച പ്രതിഭകളും ശരിയായ മനുഷ്യവിഭവശേഷിയും നമുക്കുണ്ട്, എന്നാൽ ആഗോള കമ്പനികൾക്ക് ഇവിടെ സാന്നിധ്യമറിയിക്കാൻ ആവശ്യമായ ലോകോത്തര അടിസ്ഥാന സൗകര്യങ്ങളുടെയോ ഗ്രേഡ്-എ സ്പേസുകളുടെയോ കുറവുണ്ട്. അന്താരാഷ്ട്ര കമ്പനികൾ ആഗ്രഹിക്കുന്ന നിലവാരത്തിലുള്ള ഈ കുറവ് പരിഹരിക്കുകയും അവർക്ക് ആവശ്യമുള്ളത് കൃത്യമായി ഒരുക്കുകയുമാണ് ഹൈലൈറ്റിന്റെ പ്രധാന ലക്ഷ്യം," എന്ന് ചടങ്ങിൽ സംസാരിക്കവേ ഹൈലൈറ്റ് ഗ്രൂപ്പ് സിഇഒ അജിൽ മുഹമ്മദ് വ്യക്തമാക്കി.

ആഗോള ബ്രാൻഡുകളായ 'യൂ' (YOO), 'ഐഡബ്ല്യുജി' (IWG) എന്നിവരുമായി കൈകോർത്തുകൊണ്ട് പ്രീമിയം വർക്ക്‌സ്‌പേസ് രംഗത്ത് ഒരു പുതിയ വിപ്ലവത്തിനാണ് യൂ ഹബ്ബ് തിരുവനന്തപുരം തുടക്കം കുറിക്കുന്നത്. ഇന്ത്യയിലെ ആദ്യത്തെ 'യൂ' ബ്രാൻഡഡ് ഐടി പാർക്കാണിത്  മാത്രമല്ല, ആഗോളതലത്തിൽ തന്നെ 'യൂ' ബ്രാൻഡിന് കീഴിൽ വരുന്ന ആദ്യത്തെ ഐടി പ്രൊജക്റ്റാണിത്. ഇതിലൂടെ കമ്പനിയുടെ അന്താരാഷ്ട്രതലത്തിൽ പ്രശംസ നേടിയ ലക്ഷ്വറി ഡിസൈൻ ശൈലി ആദ്യമായി സാങ്കേതിക അടിസ്ഥാന സൗകര്യ മേഖലയിലേക്ക് എത്തുകയാണ്. കൂടാതെ, ഫ്ലെക്സിബിൾ-ഹൈബ്രിഡ് വർക്ക്‌സ്‌പേസ് രംഗത്തെ ഐഡബ്ല്യുജിയുടെ ആഗോള വൈദഗ്ധ്യം കൂടി ഒത്തുചേരുന്നതോടെ, ആധുനിക സംരംഭങ്ങളുടെ മാറിക്കൊണ്ടിരിക്കുന്ന ആവശ്യങ്ങൾക്ക് അനുയോജ്യമായ ഒരു ഫ്യൂച്ചർ-റെഡി ബിസിനസ്സ് കേന്ദ്രമായി ഇത് മാറും.

1.88 ഏക്കർ ഭൂമിയിൽ ഏകദേശം 5.37 ലക്ഷം ചതുരശ്ര അടി വിസ്തീർണ്ണത്തിൽ നിർമ്മിക്കുന്ന ഈ പ്രൊജക്റ്റിൽ ബേസ്മെന്റ്, ഗ്രൗണ്ട് ഫ്ലോർ, രണ്ട് നിലകളിലായുള്ള പാർക്കിംഗ് ഏരിയ, കൂടാതെ 15 പ്രീമിയം ഓഫീസ് നിലകൾ എന്നിവ ഉണ്ടായിരിക്കും. ആഗോള കമ്പനികൾ, ഗ്ലോബൽ കാപ്പബിലിറ്റി സെന്ററുകൾ, മുൻനിര സാങ്കേതിക കമ്പനികൾ, ഗവേഷണ സ്ഥാപനങ്ങൾ, വളർന്നു വരുന്ന ഡിജിറ്റൽ സംരംഭങ്ങൾ എന്നിവരെ ആകർഷിക്കാൻ തക്കവണ്ണമാണ് ഈ ലോകോത്തര കൊമേഴ്സ്യൽ ഇക്കോസിസ്റ്റം രൂപകൽപ്പന ചെയ്തിരിക്കുന്നത്.

പരിസ്ഥിതി സൗഹൃദ നിർമ്മാണത്തിലും ഈ പ്രൊജക്റ്റ് ഒരു പുതിയ മാതൃകയാണ്. യു.എസ്. ഗ്രീൻ ബിൽഡിംഗ് കൗൺസിലിന്റെ ഏറ്റവും ഉയർന്ന പരിസ്ഥിതി സൗഹൃദ സർട്ടിഫിക്കേഷനായ ' ലീഡ് പ്ലാറ്റിനം ലെവൽ' (v4.1 BD+C) യൂ ഹബ്ബ് തിരുവനന്തപുരത്തിന് ഇതിനോടകം തന്നെ ലഭിച്ചുകഴിഞ്ഞു.

ചടങ്ങിൽ വ്യവസായ, ഐടി, ആർട്ടിഫിഷ്യൽ ഇന്റലിജൻസ് വകുപ്പ് മന്ത്രി പി. കെ. കുഞ്ഞാലിക്കുട്ടി  തിരൂരങ്ങാടി എം.എൽ.എ പി. എം. എ. സമീർ, ഇലക്ട്രോണിക്സ് ആൻഡ് ഇൻഫർമേഷൻ ടെക്നോളജി വകുപ്പ് സ്പെഷ്യൽ സെക്രട്ടറി സീറാം സാംബശിവ റാവു ഐഎഎസ്, ടെക്നോപാർക്ക് സി.ഇ.ഒ സന്ദീപ് കുമാർ ഐഎഎസ്, കെ.എസ്.ഐ.ടി.ഐ.എൽ മാനേജിങ് ഡയറക്ടർ സന്തോഷ് ബാബു ഐഎഎസ്, കിൻഫ്ര മാനേജിങ് ഡയറക്ടർ സന്തോഷ് കോശി, മുൻ ടെക്നോപാർക്ക് സി.ഇ.ഒ കേണൽ സഞ്ജീവ് നായർ (റിട്ട.), ഹൈലൈറ്റ് ഗ്രൂപ്പ് ചെയർമാൻ പി. സുലൈമാൻ, ഹൈലൈറ്റ് ഗ്രൂപ്പ് സി.ഇ.ഒ അജിൽ മുഹമ്മദ്, ഹൈലൈറ്റ് പ്രോപ്പർട്ടീസ് സി.ഇ.ഒ ഷഫീഖ് പി എന്നിവർ ചടങ്ങിൽ പങ്കെടുത്തു. "  
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

യുകെയില്‍ മലയാളി യുവാവിന് കുത്തേറ്റ സംഭവം: അറസ്റ്റിലായവരുടെ എണ്ണം മൂന്നായി  (16 minutes ago)

തെക്കൻ തിരുവനന്തപുരത്തെ യാത്രക്ലേശം പരിഹരിക്കാൻ ഗുണകരമാകും :തിരുവനന്തപുരം മെട്രോ പദ്ധതി നീട്ടണമെന്ന ആവശ്യവുമായി രാജിവ് ചന്ദ്രശേഖർ എം എൽ എ  (19 minutes ago)

പോളണ്ടില്‍ ലെവല്‍ ക്രോസിങില്‍ ട്രക്കിലേക്ക് ട്രെയിന്‍ ഇടിച്ചുകയറി ഗതാഗതം തടസ്സപ്പെട്ടു  (30 minutes ago)

ഇന്ത്യ അന്നേ മുന്നറിയിപ്പ് നല്‍കിയിരുന്നുവെന്ന് ബെല്‍ജിയം പ്രധാനമന്ത്രി  (40 minutes ago)

കത്തുന്ന ചിതയില്‍നിന്ന് മൃതദേഹഭാഗം ഭക്ഷിച്ച അഘോരി സ്ത്രീ അറസ്റ്റില്‍  (1 hour ago)

തനിക്ക് നേരെയുണ്ടായ ആക്രമണത്തെക്കുറിച്ച് വെളിപ്പെടുത്തി ദേവന്‍  (3 hours ago)

അടുത്ത വീട്ടിലെ പയ്യന്‍ ഇമേജുള്ള കുസൃതിക്കാരെയാണ് മലയാളികള്‍ക്ക് ഏറെയിഷ്ടം  (3 hours ago)

SREEJITH PANICKAR അനിയാ പറ്റുന്ന പണിക്ക് പോ  (4 hours ago)

ELNINO വരുന്നത് ചുട്ടുപൊള്ളും കാലം;  (4 hours ago)

ആത്മീയ ചര്‍ച്ചകളെ ബോധപൂര്‍വം വിവാദമാക്കുകയാണ്; വിവാദ പരാമര്‍ശങ്ങളില്‍ പ്രതികരിച്ച് കാന്തപുരം  (5 hours ago)

കാന്തപുരത്തിന്റെ സ്ത്രീവിരുദ്ധ പരാമര്‍ശത്തില്‍ രൂക്ഷവിമര്‍ശനവുമായി ബൃന്ദ കാരാട്ട്  (5 hours ago)

യുവാവിനെ കൊലപ്പെടുത്തി കാറില്‍ ഉപേക്ഷിച്ച സംഭവത്തില്‍ ഭാര്യയും കാമുകനും അറസ്റ്റില്‍  (5 hours ago)

യുവതിയെ വീടിനുള്ളില്‍ മരിച്ചനിലയില്‍ കണ്ടെത്തി  (5 hours ago)

  കേരള സർവകലാശാലയുടെ പേരിൽ വ്യാജ വെബ്സൈറ്റിലൂടെ പണം തട്ടിപ്പ് നടക്കുന്നതായി പരാതി....വ്യാജ പ്രവേശന പോർട്ടലുകളിൽ വഞ്ചിതരാകരുതെന്ന് വൈസ് ചാൻസലർ  (6 hours ago)

നഗരൂർ പൊലീസ് സ്റ്റേഷൻ വളപ്പിൽ സൂക്ഷിച്ചിരുന്ന തൊണ്ടിമുതലായ ബൈക്ക് മോഷണം പോയതായി പരാതി... സംഭവത്തിൽ അന്വേഷണം ആരംഭിച്ച് പോലീസ്  (7 hours ago)

Malayali Vartha Recommends