Widgets Magazine
30
Aug / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

ബിഗ് ബോസ്സിലെ 'ചക്കരയും അടയും' ഇടഞ്ഞോ... വീണ നായരും ഫുക്രുവും വേർപിരിഞ്ഞു...വീണ നായർ ചെയ്യുന്നതെല്ലാം അഭിനയമാണ്...തന്നോട് കാണിച്ച സ്നേഹം പോലും അഭിനയമായിരുന്നു...ബിഗ് ബോസ്സിൽ തുറന്നടിച്ച് ഫുക്രു

05 FEBRUARY 2020 11:12 AM IST
മലയാളി വാര്‍ത്ത

ബിഗ് ബോസ്സിൽ ഇപ്പോൾ അരങ്ങേറുന്നത് വളരെ നാടകീയ നിമിഷങ്ങളും വമ്പൻ ട്വിസ്റ്റുകളുമാണ്. പല സത്യങ്ങളും മത്സരാർത്ഥികളുടെ തനിനിറവും ഒക്കെ പുറത്തുകൊണ്ടുവരാൻ സഹായിക്കുന്ന ഗെയിമുകളും ടാസ്ക്കുകളും ഒക്കെയാണ് ഇപ്പോൾ മത്സരാർത്ഥികൾക്കായി ബിഗ് ബോസ് നൽകുന്നത്. ഇത്തരം ടാസ്കുകളിലൂടെ ഓരോ മത്സരാർത്ഥികളുടെയും കഴിവുകളും പാടവവും മത്സരബുദ്ധിയും ഒക്കെ തിരിച്ചറിയാൻ സാധിക്കും. അത്തരമൊരു ടാസ്‌ക്കായിരുന്നു കഴിഞ്ഞ വീക്കിലി ടാസ്‌ക്കായി ബിഗ് ബോസ് നൽകിയത്. ബിഗ് ബോസ്സിലെ സ്വന്തം സ്ഥാനം സ്വയം നിർണയിക്കാനുള്ള അവസരമാണ് കഴിഞ്ഞ ദിവസം ബിഗ് ബോസ് നൽകിയത്. അതിൽ അടിപിടികളും വാക്ക് തർക്കവുമൊക്കെ ഉണ്ടായെങ്കിലും കയ്യൂക്കുള്ളവൻ കാര്യക്കാരനായ കാഴചയാണ്‌ ഒടുവിൽ കണ്ടത്. ടാസ്ക്കിനൊടുവിൽ ആര്യ സ്വന്തം സ്ഥാനമായി ഒന്നാം സ്ഥാനം കരസ്ഥമാക്കുകയും രഘു രണ്ടാം സ്ഥാനവും ജസ്ല മൂന്നാം സ്ഥാനവും കരസ്ഥമാക്കി. ഇതിനു പിന്നാലെയാണ് മറ്റൊരു രസകരമായ ടാസ്ക്ക് ബിഗ് ബോസ് ഇന്നലത്തെ എപ്പിസോഡിൽ മത്സരാർത്ഥികൾക്ക് നൽകിയത്. എന്നാൽ ബിഗ് ബോസ്സിലെ ചക്കരയും അടയുമായി കഴിഞ്ഞിരുന്ന വീണ നായരും ഫുക്രുവും അടിച്ചു പിരിയുന്ന കാഴ്ചക്കാണ് ഒടുവിൽ പ്രേക്ഷകരും മറ്റ് മത്സരാത്ഥികളും സാക്ഷ്യം വഹിച്ചത്. അത്തരമൊരു വമ്പൻ ടാസ്ക്കായിരുന്നു ബിഗ് ബോസ് നൽകിയതും.

ഈ ആഴ്ചയിലെ ലക്ഷ്വറി ബഡ്‌ജറ്റ്‌ ടാസ്‌ക്കായിരുന്നു സംഭവങ്ങൾക്ക് തുടക്കം. ഇന്നലെയും ഇന്നുമായാണ് ടാസ്ക്ക് പൂർത്തിയാക്കേണ്ടത്. പതിനാറ് പേരെ എട്ട് പേര്‍ വീതമുള്ള രണ്ട് ടീമായി തിരിച്ചുള്ള 'കോള്‍ സെന്റര്‍' ഗെയിം ആണ് പുതിയ ടാസ്ക്ക്. രജിത്,പാഷാണം ഷാജി, പ്രദീപ്, ആര്യ, ആര്‍ജെ സൂരജ്, പവന്‍, ഫുക്രു, ദയ എന്നിവർ എ ടീമിലും ബാക്കിയുള്ളവർ ബി ടീമിലും. കളിയുടെ നിയമപ്രകാരം കഴിഞ്ഞ എപ്പിസോഡിൽ എ ടീമിലുള്ളവര്‍ ഉപഭോക്താക്കളും ബി ടീമിലുള്ളവര്‍ കോള്‍ സെന്റര്‍ എക്‌സിക്യൂട്ടീവുകളുമാണ്. എ ടീം തെരഞ്ഞെടുത്തയയ്ക്കുന്ന തങ്ങളുടെ മത്സരാര്‍ഥികള്‍ക്ക് തങ്ങളുടെ നിശ്ചയപ്രകാരം എതിര്‍ടീമിലുള്ള ഒരു മത്സരാർത്ഥിയെ ഫോണിൽ വിളിച്ച് സംസാരിക്കാം. കോള്‍ സെന്റര്‍ എക്‌സിക്യൂട്ടീവുകളെക്കൊണ്ട് കോള്‍ മുഴുമിപ്പിക്കും മുന്‍പ് ഫോണ്‍ കട്ട് ചെയ്യിച്ചാല്‍ എതിർ കക്ഷിക്ക് ഒരു പോയിന്റ് ലഭിക്കും. എക്‌സിക്യൂട്ടീവ് കാൾ കട്ട് ചെയ്തില്ല എങ്കിൽ എക്‌സിക്യൂട്ടീവിന് ഒരു പോയിന്റും ലഭിക്കും. ഇതാണ് ടാസ്ക്ക്. ആദ്യമായി ഗെയിമിൽ ഏറ്റുമുട്ടിയത് ഡോ. രജിത്ത് കുമാറും രേഷ്മയും ആയിരുന്നു. രേഷ്മയെകൊണ്ട് കാൾ കട്ട് ചെയ്യിക്കാൻ രജിത്ത് കുമാറിന് സാധിച്ചില്ലെങ്കിലും എക്‌സിക്യൂട്ടീവിന്റെ പരിധി വിട്ടുവെന്ന് ചൂണ്ടിക്കാട്ടി ബിഗ് ബോസ് എ ടീമിന് ഒരു പോയിന്റ് നല്‍കി. തുടർന്ന് ഏറ്റുമുട്ടിയത് വീണനായരും ഫുക്രുവും ആയിരുന്നു.

ബിഗ് ബോസ് ഹൗസിനുള്ളില്‍ എത്തിയതിന് ശേഷമുള്ള കാര്യങ്ങള്‍ മാത്രമേ സംസാരിക്കാവൂ എന്ന് ഗെയിമിന്റെ നിയമാവലിയിൽ ഉണ്ടായിരുന്നു. ബിഗ് ബോസ് ഹൗസിനുള്ളിൽ വീണ ചെയ്യുന്നതെല്ലാം അഭിനയമാണെന്നും തന്നോട് കാണിക്കുന്ന സ്നേഹം പോലും അഭിനയമായിരുന്നു എന്നും തെസ്നി ഖാൻ പോയപ്പോൾ പ്രകടിപ്പിച്ച സങ്കടം പോലും അഭിനയമായിരുന്നു എന്നും ഫുക്രു ആരോപിച്ചു. നേരിട്ട് പറയാൻ കഴിയാത്തതുകൊണ്ടാണ് താനിത് ഗെയിമിലൂടെ പറയുന്നതെന്നും ഫുക്രു വീണയോട് പറഞ്ഞു. മാത്രമല്ല ഇടക്കിടക്ക് ഭർത്താവിന്റെയും മകന്റെയും കാര്യങ്ങൾ പറയുന്നതുപോലും സിമ്പതി പിടിച്ചുപറ്റാനാണെന്നും അഭിനയമാണെന്നും ഫുക്രു കുറ്റപ്പെടുത്തി. എന്നാൽ വീണ നായർ അവസാനം വരെ കാൽ കട്ട് ചെയ്യുകയോ കരയുകയോ ചെയ്തില്ല മാത്രമല്ല ഫുക്രുവിനെ കാണുന്നത് അനിയന്റെ സ്ഥാനത്താണെന്നും തന്റെ സ്‌നേഹം യഥാര്‍ഥമാണെന്നുമാണ് വീണ പ്രതികരിച്ചത്. ബിഗ് ബോസില്‍ എത്തിയ സാഹചര്യത്തെക്കുറിച്ച് 'എന്നെ അറിയാം' എന്ന ടാസ്‌കില്‍ താൻ പറഞ്ഞിട്ടുള്ളതാണെന്നും ഫുക്രുവിന്റേത് കുട്ടികളുടേതു പോലുള്ള സ്വഭാവമാണെന്നും വീണ തുറന്നടിച്ചു.

എന്നാൽ ഗെയിമിന് ശേഷമാണു യഥാർത്ഥ അങ്കം വെട്ട് നടന്നത്. വീട്ടുകാരെ പറയരുതെന്നും അത് ചീപ്പ് ആണെന്നും വീണ പറഞ്ഞു. ഇതൊക്കെ ഗെയിമിനിടെ പറയാതിരുന്നത് എന്താണെന്ന് ഫുക്രുവും മറുചോദ്യം ഉന്നയിച്ചു. എന്നാല്‍ രണ്ടുപേരില്‍ നിന്ന് രണ്ട് ടീമിലേക്ക് ആ തര്‍ക്കം പടരുന്ന കാഴ്ചയായിരുന്നു പിന്നീട് കണ്ടത്. തർക്കവും ആരോപണങ്ങളും വളരെയധികം രൂക്ഷമാകുകയും ക്യാപ്റ്റനായ രജിത്ത് കുമാറിന് പോലും നിയന്ത്രിക്കാൻ സാധിക്കാതെ വരുകയും ചെയ്തു. ഏതായാലും ഇനി ബിഗ് ബോസ്സിൽ എന്തൊക്കെ നാടകങ്ങളും വെളിപ്പെടുത്തലുകളും സത്യം പുറത്തു വരുന്നതും ഒക്കെ വരും എപ്പിസോഡുകളിൽ കണ്ടറിയാം.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മുന്നറിയിപ്പുണ്ടായിട്ടും നേപ്പാളിനോട് ചൈന ചെയ്ത കൊടുംചതി....!!! കേരളത്തിൽ അത് സംഭവിച്ചാൽ !!! മുല്ലപ്പെരിയാറിലും നെഞ്ചിടിപ്പ്  (5 hours ago)

വൻകിട കോർപ്പറേറ്റുകൾക്ക് പൊതു പണത്തിൽ നിന്ന് വൻതുകകൾ ആവർത്തിച്ച് ചോർത്തിക്കൊണ്ടുപോകാൻ അനുവദിക്കുന്ന തരത്തിലുള്ള സ്ഥിരമായ പ്രവണതയാണ് ട്രൈബ്യൂണലിന്റെ തീരുമാനങ്ങളിൽ പ്രകടമാകുന്നത്; തുറന്നടിച്ച് സിപിഐ(എം  (5 hours ago)

ഇന്നും നാളെയും ശക്തമായ കാറ്റിന് സാധ്യത; ശക്തമായ കാറ്റിനെ നേരിടാനുള്ള പൊതുജാഗ്രത നിർദേശങ്ങൾ  (5 hours ago)

ഓപ്പറേഷന്‍ തൂഫാന്‍; 10613 പേർ അറസ്റ്റിൽ; എടുത്ത കേസുകളുടെ എണ്ണം 9839  (5 hours ago)

സംസ്ഥാനത്തെ സ്വർണവിലയിൽ ഇന്ന് മാറ്റമില്ല...  (7 hours ago)

പ്രതികൂല കാലാവസ്ഥയെയും കാറ്റിനെയും അതിജീവിച്ച് 18,600 അടി ഉയരത്തിൽ ഇന്ത്യൻ സൈന്യത്തിന്റെ അതിസാഹസിക രക്ഷാദൗത്യം  (7 hours ago)

നേപ്പാളിൽ വീണ്ടും മിന്നൽ പ്രളയ മുന്നറിയിപ്പ്; അതിർത്തി ഗ്രാമങ്ങൾ ഒറ്റപ്പെടുന്നു...  (8 hours ago)

കസേരക്കളിയിൽ സി.പി.എം-സി.പി.ഐ പോര് തെരുവിലേക്ക്; പിണറായി വിജയന്റെ കടുംപിടുത്തത്തിനെതിരെ ഘടകകക്ഷികളിൽ കനത്ത അമർഷം...  (8 hours ago)

ബിരിയാണിച്ചെമ്പിലെ ശരീരഭാഗങ്ങൾ, കാത്തിരുന്ന ആ രണ്ട് അറസ്റ്റുകൾ; ചെന്നൈ കൊലപാതകക്കേസിൽ നിർണായക വഴിത്തിരിവ്...  (8 hours ago)

ചൊക്രമുടിയിൽ നീലക്കുറിഞ്ഞികൾ പൂത്തുനിൽക്കുന്നത് കാണാൻ സഞ്ചാരികളുടെ വൻ പ്രവാഹം  (8 hours ago)

ന്യൂമോണിയ ബാധയെ തുടർന്ന് അന്ത്യം; സോഷ്യൽ മീഡിയ ലോകത്തെ കണ്ണീരിലാഴ്ത്തി സ്വാലിഹിന്റെ വേർപാട്...  (8 hours ago)

ഇവർ എന്നെ കൊല്ലും രക്ഷിക്കണേ..!ലേബർ റൂമിൽ കയറും മുൻപ് നിവിളിച്ച് ഗർഭിണി,മരിച്ചു...!  (8 hours ago)

ഇന്റർ മയാമിക്കായി നാലും ​ഗോളും ഒരു അസിസ്റ്റുമായി മെസി നിറഞ്ഞാടി... സിഎഫ് മോൻഡ്രിയലിനെ 7-1ന് ടീം തകർത്തു  (8 hours ago)

വിലങ്ങാട് ജനവാസ മേഖലയിൽ കാട്ടുപോത്തിന്റെ ആക്രമണത്തിൽ ഒരു മരണം....  (8 hours ago)

സാംസ്കാരിക തലസ്ഥാനത്തെ ജനസാഗരമാക്കി മാറ്റിയ തൃശൂർ പുലിക്കളി മഹോത്സവം 2026-ന്റെ മത്സരഫലങ്ങൾ പ്രഖ്യാപിച്ചു...  (8 hours ago)

Malayali Vartha Recommends