Widgets Magazine
30
Aug / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

"താനിനി പഠിപ്പിക്കാൻ പോകരുത്... കള്ളം പറഞ്ഞാണ് നിങ്ങള്‍ പിഎച്ച്ഡി നേടിയത്.......നിങ്ങൾ മലയാളികളെ സ്യുഡോ സയൻസ് പറഞ്ഞു പറ്റിക്കുകയാണ്....പിഎച്ച്ഡിയുടെ പേരും പറഞ്ഞു പറ്റിക്കുകയാണ് ... ഡോ.രജിത്തിന്റെ യോഗ്യതകളെ ചോദ്യം ചെയ്ത് മഞ്ജു പത്രോസും ജസ്ല മാടശ്ശേരിയും

06 FEBRUARY 2020 01:05 PM IST
മലയാളി വാര്‍ത്ത

ബിഗ് ബോസ് സീസൺ രണ്ടിലെ ഒറ്റയാൾ പോരാളിയാണ് ഡോ.രജിത്ത് കുമാർ. തുടക്കത്തിൽ സൗഹൃദം പങ്കിടുന്നവർ പോലും പിന്നീട് രജിത്തിന്റെ ശത്രുക്കളാകുന്ന കാഴ്ചയാണ് ബിഗ് ബോസ്സിൽ കാണുന്നത്. രജിത്ത് കുമാറിന്റെ അഭിപ്രായ പ്രകടനങ്ങളും ഉപദേശങ്ങളും ആത്മഗതവും ഒക്കെ പലപ്പോഴും രജിത്ത് കുമാറിന് തന്നെ പാരയാകാറാണ് പതിവ്. ഏകദേശം മുഴുവനായും തന്നെ ഒറ്റപ്പെട്ട അവസ്ഥയിലാണ് ഇപ്പോൾ രജിത്ത് കുമാർ ബിഗ് ബോസ്സിൽ കഴിയുന്നത്. ഇന്ന് സൗഹൃദം പുലർത്തുന്നവർ നാളെ രജിത്ത് കുമാറുമായി വഴക്കിടുന്ന കാഴ്ചയാണ് ബിഗ് ബോസ്സിൽ കണ്ടുകൊണ്ടിരിക്കുന്നത്. ഒരു വിധത്തിൽ അല്ലെങ്കിൽ മറ്റൊരു വിധത്തിൽ രജിത്ത് കുമാറിനെ ആക്രമിക്കാൻ തക്കം പാർത്തിരിക്കുന്നവരാണ് ബിഗ് ബോസ്സിലെ ഒട്ടുമിക്ക മത്സരാർത്ഥികളും. ഇതിന്റെ തെളിവായിരുന്നു കഴിഞ്ഞ ദിവസത്തെ ലക്ഷ്വറി ടാസ്ക്ക്.

കോൽ സെന്റർ ഗെയിമായിരുന്നു ലക്ഷ്വറി പോയിന്റ് നേടാൻ മത്സരാർത്ഥികൾക്ക് നൽകിയത്. പതിനാറ് പേരെ എട്ട് പേര്‍ വീതമുള്ള രണ്ട് ടീമായി തിരിച്ചുള്ള 'കോള്‍ സെന്റര്‍' ഗെയിം ആണ് പുതിയ ടാസ്ക്ക്. രജിത്, പാഷാണം ഷാജി, പ്രദീപ്, ആര്യ, ആര്‍ജെ സൂരജ്, പവന്‍, ഫുക്രു, ദയ എന്നിവർ എ ടീമിലും ബാക്കിയുള്ളവർ ബി ടീമിലും. കളിയുടെ നിയമപ്രകാരം കഴിഞ്ഞ എപ്പിസോഡിൽ എ ടീമിലുള്ളവര്‍ ഉപഭോക്താക്കളും ബി ടീമിലുള്ളവര്‍ കോള്‍ സെന്റര്‍ എക്‌സിക്യൂട്ടീവുകളുമാണ്. എ ടീം തെരഞ്ഞെടുത്തയയ്ക്കുന്ന തങ്ങളുടെ മത്സരാര്‍ഥികള്‍ക്ക് തങ്ങളുടെ നിശ്ചയപ്രകാരം എതിര്‍ടീമിലുള്ള ഒരു മത്സരാർത്ഥിയെ ഫോണിൽ വിളിച്ച് സംസാരിക്കാം. കോള്‍ സെന്റര്‍ എക്‌സിക്യൂട്ടീവുകളെക്കൊണ്ട് കോള്‍ മുഴുമിപ്പിക്കും മുന്‍പ് ഫോണ്‍ കട്ട് ചെയ്യിച്ചാല്‍ എതിർ കക്ഷിക്ക് ഒരു പോയിന്റ് ലഭിക്കും. എക്‌സിക്യൂട്ടീവ് കാൾ കട്ട് ചെയ്തില്ല എങ്കിൽ എക്‌സിക്യൂട്ടീവിന് ഒരു പോയിന്റും ലഭിക്കും. ഇതാണ് ടാസ്ക്ക്. ആദ്യമായി ഗെയിമിൽ ഏറ്റുമുട്ടിയത് ഡോ. രജിത്ത് കുമാറും രേഷ്മയും ആയിരുന്നു. രേഷ്മയെകൊണ്ട് കാൾ കട്ട് ചെയ്യിക്കാൻ രജിത്ത് കുമാറിന് സാധിച്ചില്ലെങ്കിലും എക്‌സിക്യൂട്ടീവിന്റെ പരിധി വിട്ടുവെന്ന് ചൂണ്ടിക്കാട്ടി ബിഗ് ബോസ് എ ടീമിന് ഒരു പോയിന്റ് നല്‍കി. തുടർന്ന് ഏറ്റുമുട്ടിയത് വീണനായരും ഫുക്രുവും ആയിരുന്നു. എന്നാൽ ഇരുവരും ശക്തരായി തന്നെ മത്സരിച്ചതുകൊണ്ട് ആർക്കും പോയിന്റ് നേടാൻ സാധിച്ചിരുന്നില്ല. കഴിഞ്ഞ എപ്പിസോഡിൽ ആദ്യമായി ഏറ്റുമുട്ടാൻ എത്തിയത് അലക്സന്ദ്രയും പവനുമായിരുന്നു. ടാസ്ക്ക് അവസാനിച്ചതിന് ശേഷം പവനും സുജോയും അലക്സന്ദ്രയും തമ്മിൽ രൂക്ഷമായ വാക്കേറ്റവും നടന്നിരുന്നു. ഇതിനു ശേഷം മത്സരിക്കാൻ എത്തിയത് ഡോ.രജിത്ത് കുമാറും മഞ്ജു പത്രോസും ജസ്ല മാടശ്ശേരിയും ആയിരുന്നു. രജിത്ത് കുമാർ എക്‌സിക്യൂട്ടീവും മറ്റ് രണ്ടുപേർ ഉപഭോക്താക്കളും ആയി ആണ് മത്സരിച്ചത്. ബിഗ് ബോസിലെ സ്ത്രീകളെക്കുറിച്ച് എന്താണ് താങ്കളുടെ അഭിപ്രായമെന്ന് രജിത്ത് കുമാറിനോട് ചോദിച്ചുകൊണ്ട് മഞ്ജു പത്രോസ് ആണ് മത്സരത്തിന് തുടക്കം കുറിച്ചത്. സ്ത്രീകളെ അമ്മമാരായും പെങ്ങന്മാരായുമാണ് കാണുന്നതെന്ന് തുടർന്ന് രജിത്ത് കുമാർ മറുപടി പറഞ്ഞു. ഇതിനു ശേഷം നടന്നത് രൂക്ഷമായ ആരോപണങ്ങളായിരുന്നു. രജിത്ത് കുമാർ സ്ത്രീകളോട് മോശമായി ആണ് പെരുമാറുന്നതെന്നും മോശം വാക്കുകൾ സ്ത്രീകളോട് ഉപയോഗിക്കാറുണ്ടെന്നും ബിഗ് ഹൗസിനുള്ളിൽ രജിത്ത് കുമാറിന്റേത് അഭിനയമാണെന്നും മഞ്ജു അതി രൂക്ഷമായി ആരോപിച്ചു. തുടർന്ന് ജസ്ലയും മഞ്ജുവിനൊപ്പംചേർന്നു. രജിത്ത് കുമാർ മലയാളികളെ സ്യുഡോ സയൻസ് പറഞ്ഞു പറ്റിക്കുകയാണെന്നും പി എച്ച് ഡി യുടെ പേരും പറഞ്ഞു പറ്റിക്കുകയാണെന്നും ജസ്ല തുറന്നടിച്ചു. രജിത്ത് കുമാർ പരസ്യമായി വസ്ത്രം മാറുന്നതിനെപ്പറ്റിയും വാതിലടക്കാതെ ടോയ്‌ലെറ്റ് ഉപയോഗിക്കുന്നതിനെപ്പറ്റിയും മഞ്ജു രൂക്ഷമായി വിമർശിച്ചു. രജിത്ത് കുമാർ ഇതൊക്കെ മനപ്പൂർവം ചെയ്യുന്നതാണെന്ന് മഞ്ജു ആരോപിച്ചു. രജിത്ത് കുമാർ ഇനി കോളേജിൽ പഠിപ്പിക്കാൻ പോകരുതെന്നും കൂടി മഞ്ജു കൂട്ടിച്ചേർത്തു. കൂടാതെ തന്റെ ആവശ്യങ്ങൾ സാധിക്കാൻ രജിത്ത് കുമാർ മറ്റുള്ളവരെ പുകഴ്ത്തുമെന്നും ആഹാരത്തിനു വേണ്ടി പ്രശംസിക്കുമെന്നും മഞ്ജു ആരോപണം ഉന്നയിച്ചു. എന്നാൽ ആരോപണങ്ങളിൽ രജിത്ത് കുമാർ വീഴുകയോ തിരിച്ചു ചൂടായി സംസാരിക്കുകയോ ചെയ്തില്ല. മഞ്ജുവും ജസ്ലയും കിണഞ്ഞ് പരിശ്രമിചെമ്പകയിലും രജിത്ത് കുമാറിനെ പ്രകോപിപ്പിക്കാൻ സാധിച്ചില്ല. വളരെ ക്ഷമയോടെയാണ് രജിത്ത് കുമാർ ടാസ്ക്കിൽ ഇടപ്പെട്ടത്. രജിത്ത് കുമാറിനെ കൊണ്ട് കാൾ കട്ട് ചെയ്യിക്കാൻ സാധിക്കാത്തതുകൊണ്ട് മഞ്ജു ജസ്ല ടീമിന് പോയിന്റുകളൊന്നും നേടാനും സാധിച്ചില്ല.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മുന്നറിയിപ്പുണ്ടായിട്ടും നേപ്പാളിനോട് ചൈന ചെയ്ത കൊടുംചതി....!!! കേരളത്തിൽ അത് സംഭവിച്ചാൽ !!! മുല്ലപ്പെരിയാറിലും നെഞ്ചിടിപ്പ്  (5 hours ago)

വൻകിട കോർപ്പറേറ്റുകൾക്ക് പൊതു പണത്തിൽ നിന്ന് വൻതുകകൾ ആവർത്തിച്ച് ചോർത്തിക്കൊണ്ടുപോകാൻ അനുവദിക്കുന്ന തരത്തിലുള്ള സ്ഥിരമായ പ്രവണതയാണ് ട്രൈബ്യൂണലിന്റെ തീരുമാനങ്ങളിൽ പ്രകടമാകുന്നത്; തുറന്നടിച്ച് സിപിഐ(എം  (5 hours ago)

ഇന്നും നാളെയും ശക്തമായ കാറ്റിന് സാധ്യത; ശക്തമായ കാറ്റിനെ നേരിടാനുള്ള പൊതുജാഗ്രത നിർദേശങ്ങൾ  (5 hours ago)

ഓപ്പറേഷന്‍ തൂഫാന്‍; 10613 പേർ അറസ്റ്റിൽ; എടുത്ത കേസുകളുടെ എണ്ണം 9839  (5 hours ago)

സംസ്ഥാനത്തെ സ്വർണവിലയിൽ ഇന്ന് മാറ്റമില്ല...  (7 hours ago)

പ്രതികൂല കാലാവസ്ഥയെയും കാറ്റിനെയും അതിജീവിച്ച് 18,600 അടി ഉയരത്തിൽ ഇന്ത്യൻ സൈന്യത്തിന്റെ അതിസാഹസിക രക്ഷാദൗത്യം  (7 hours ago)

നേപ്പാളിൽ വീണ്ടും മിന്നൽ പ്രളയ മുന്നറിയിപ്പ്; അതിർത്തി ഗ്രാമങ്ങൾ ഒറ്റപ്പെടുന്നു...  (7 hours ago)

കസേരക്കളിയിൽ സി.പി.എം-സി.പി.ഐ പോര് തെരുവിലേക്ക്; പിണറായി വിജയന്റെ കടുംപിടുത്തത്തിനെതിരെ ഘടകകക്ഷികളിൽ കനത്ത അമർഷം...  (7 hours ago)

ബിരിയാണിച്ചെമ്പിലെ ശരീരഭാഗങ്ങൾ, കാത്തിരുന്ന ആ രണ്ട് അറസ്റ്റുകൾ; ചെന്നൈ കൊലപാതകക്കേസിൽ നിർണായക വഴിത്തിരിവ്...  (8 hours ago)

ചൊക്രമുടിയിൽ നീലക്കുറിഞ്ഞികൾ പൂത്തുനിൽക്കുന്നത് കാണാൻ സഞ്ചാരികളുടെ വൻ പ്രവാഹം  (8 hours ago)

ന്യൂമോണിയ ബാധയെ തുടർന്ന് അന്ത്യം; സോഷ്യൽ മീഡിയ ലോകത്തെ കണ്ണീരിലാഴ്ത്തി സ്വാലിഹിന്റെ വേർപാട്...  (8 hours ago)

ഇവർ എന്നെ കൊല്ലും രക്ഷിക്കണേ..!ലേബർ റൂമിൽ കയറും മുൻപ് നിവിളിച്ച് ഗർഭിണി,മരിച്ചു...!  (8 hours ago)

ഇന്റർ മയാമിക്കായി നാലും ​ഗോളും ഒരു അസിസ്റ്റുമായി മെസി നിറഞ്ഞാടി... സിഎഫ് മോൻഡ്രിയലിനെ 7-1ന് ടീം തകർത്തു  (8 hours ago)

വിലങ്ങാട് ജനവാസ മേഖലയിൽ കാട്ടുപോത്തിന്റെ ആക്രമണത്തിൽ ഒരു മരണം....  (8 hours ago)

സാംസ്കാരിക തലസ്ഥാനത്തെ ജനസാഗരമാക്കി മാറ്റിയ തൃശൂർ പുലിക്കളി മഹോത്സവം 2026-ന്റെ മത്സരഫലങ്ങൾ പ്രഖ്യാപിച്ചു...  (8 hours ago)

Malayali Vartha Recommends