Widgets Magazine
30
Aug / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

"അവർ ഷർട്ടില്ലാതെ നിൽക്കുന്നത് കാണുമ്പോൾ അറപ്പ് തോന്നുമായിരുന്നു; അതാണ് താൻ അനുകരിച്ചതും" വെളിപ്പെടുത്തലുമായി നടൻ ഫഹദ് ഫാസിൽ; ഷമ്മി ഉണ്ടായതിങ്ങനെ

07 FEBRUARY 2020 02:45 PM IST
മലയാളി വാര്‍ത്ത

മലയാളികളുടെ ഹൃദയത്തെ വളരെ കുറഞ്ഞ നാളുകൾ കൊണ്ട് തന്നെ കീഴടക്കിയ നടനാണ് ഫഹദ് ഫാസിൽ. പരാജിതനിൽ നിന്നും കഠിനാധ്വാനം കൊണ്ട് ഉയരങ്ങൾ കീഴടക്കിയ പോരാളിയെന്നു വേണമെങ്കിലും താരത്തെ വിശേഷിപ്പിക്കാം. മലയാള സിനിമ മേഖലയിലെ ചുരുക്കം ചില റിയലിസ്റ്റിക് നടന്മാരിൽ മുൻപന്തിയിലാണ് ഈ യുവ നടൻ. ഏറ്റെടുക്കാറുളള എല്ലാ കഥാപാത്രങ്ങളും തന്റെതായ ശൈലിയില്‍ നടന്‍ മികവുറ്റതാക്കാറുണ്ട്. അഭിനയ മികവുകൊണ്ടും എളിമ കൊണ്ടും പ്രേക്ഷക ഹൃദയത്തിൽ ഉയർന്ന ഒരു സ്‌ഥാനം തന്നെ നേടിയെടുക്കാൻ താരത്തിന് സാധിച്ചു. കഥാപാത്രങ്ങളിലെ വ്യത്യസ്തയും അഭിനയത്തിലെ സ്വാഭാവികതയും ആണ് താരത്തിന് ഇത്രയധികം ജനപ്രീതി നേടിക്കൊടുത്തത്. താരത്തിന്റെ ചില വെളിപ്പെടുത്തലുകളാണ് ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ തരംഗമാകുന്നത്.

സിനിമയിലെ ചില രംഗങ്ങളിലെ മൈന്യൂട്ട് ഡീറ്റെയ്‌ലിങ് ഒരിക്കലും മുന്‍കൂട്ടി പ്ലാന്‍ ചെയ്യുന്നതല്ലെന്നും സ്വാഭാവികമായി സംഭവിക്കുന്നതാണെന്നും വെളിപ്പെടുത്തിയിരിക്കുകയാണ് ഫഹദ് ഫാസില്‍. അടുത്തിടെ ഒരു പ്രമുഖ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ ശരീരഭാഷയ്ക്കപ്പുറം ഓരോ കഥാപാത്രത്തിന്റെയും മാനസികാവസ്ഥയിലേക്ക് എത്തുന്നത് എങ്ങനെയാണ് എന്ന ചോദ്യത്തിന് മറുപടി നല്‍കുകയായിരുന്നു താരം. ഏറെ പ്രേക്ഷകശ്രദ്ധ നേടിയ കുമ്പളങ്ങി നൈറ്റ്‌സിലെ സൈക്കോ കഥാപാത്രം ഷമ്മിയുടെ ചില മാനറിസങ്ങള്‍ ഉദാഹരണമാക്കിയാണ് ഫഹദ് മറുപടി നല്‍കിയത്.

തങ്ങളുടേത് ഒരു കൂട്ടുകുടുംബമായിരുന്നു. തന്റെ ഉപ്പയും ഉപ്പൂപ്പയുമെല്ലാം അടങ്ങുന്ന കുടുംബം. കൂട്ടുകുടുംബമായതിനാല്‍ തന്നെ അത്യാവശ്യം വലിയ അടുക്കളായിരുന്നു അന്ന് വീട്ടില്‍. അടുക്കളയില്‍ പുരുഷന്മാരും സ്ത്രീകളുമെല്ലാം ജോലിക്കാരായി ഉണ്ടായിരുന്നു. താൻ ബോര്‍ഡിങ് സ്‌കൂളിൽ പഠിക്കുന്നതിനാല്‍ ഒഴിവുകാലത്ത് മാത്രമേ വീട്ടിലേക്ക്വരാറുള്ളൂ . വീട്ടിലെത്തിയാല്‍ അടുക്കളയില്‍ പുരുഷന്മാര്‍ ഷര്‍ട്ടിടാതെ നില്‍ക്കുന്നത് കാണുമ്പോള്‍ എനിക്കെന്തോ അറപ്പ് തോന്നും. അത് കാണുമ്പോള്‍ ഞാന്‍ വളരെ അണ്‍കംഫേര്‍ട്ടബിളാകും. എന്തിനാണ് അവര്‍ ഷര്‍ട്ടിടാതെ നില്‍ക്കുന്നതെന്ന് തനിക്കൊരിക്കലും മനസ്സിലായിട്ടില്ല.

കുമ്പളങ്ങി ഷൂട്ട് ചെയ്യുന്ന സമയത്ത് അതില്‍ ഷര്‍ട്ടിടാതെ നില്‍ക്കുന്ന ഒരു സീന്‍ ഉണ്ടെന്നൊന്നും തനിക്ക് മുന്‍കൂട്ടി ധാരണയുണ്ടായിരുന്നില്ല എന്നും താരം പറയുന്നു . കാരണം ശ്യാമുമായി വര്‍ക്ക് ചെയ്യുമ്പോള്‍ അതത് ദിവസം ഷൂട്ടില്‍ മാത്രമേ തങ്ങൾ ശ്രദ്ധ കേന്ദ്രീകരിക്കാറുള്ളു . ഒരുദിവസം ഷൂട്ട് ചെയ്തത് കണ്ടുകഴിഞ്ഞിട്ടാണ് അടുത്ത ദിവസം എങ്ങനെ വേണമെന്ന് പദ്ധതി തയ്യാറാക്കുക. അങ്ങനെ ശ്യാം ഒരുദിവസം തന്നോട് പറഞ്ഞു 'രണ്ട് സഹോദരിന്മാര് അവരുടെ സ്വകാര്യസംഭാഷണം നടത്തിക്കൊണ്ടിരിക്കുകയാണ്. അതിനിടയിലേക്ക് അതിലൊരാളുടെ ഭര്‍ത്താവ് കയറിവരികയാണ്. നിങ്ങള് തന്നെപ്പറ്റിയല്ലേ സംസാരിക്കുന്നതെന്നാണ് അയാള്‍ ചേദിക്കുന്നത്.' ആ സീന്‍ ഒരു രസമുള്ള സംഭവമായി തനിക്ക് തോന്നി എന്നും നടൻ വെളിപ്പെടുത്തുന്നു .

അങ്ങനെ ഷൂട്ട് ചെയ്യാന്‍ റെഡിയായി നില്‍ക്കുമ്പോഴാണ് ഫഹദിന് ഷര്‍ട്ടൂരാന്‍ പറ്റുമോ എന്ന് ശ്യാം ചോദിക്കുന്നത്. ആദ്യം തനിക്കൊന്നും മനസ്സിലായില്ല. എന്നാലും താൻ ഷര്‍ട്ടൂരി അഭിനയിച്ച് നോക്കി. ആദ്യ ടേക്ക് സ്‌ക്രീനില്‍ കണ്ടപ്പോള്‍ തന്നെ പണ്ട് വീട്ടിലെ അടുക്കളയില്‍ തനിക്കുണ്ടായ അസ്വസ്ഥത സ്‌ക്രീനിലും കാണാന്‍ പറ്റി. അതുകൊണ്ട് അടുത്ത ടേക്കില്‍ തനിക്ക് നന്നായി തന്നെ ആ രംഗം അഭിനയിക്കാനായി എന്നും താരം പറഞ്ഞു .

ഇങ്ങനെ ചില രംഗങ്ങളിലെയും മൈന്യൂട്ട് ഡീറ്റെയ്‌ലിങ് ചിലപ്പോള്‍ നമ്മള്‍ പോലും വിചാരിക്കാതെ വന്നുവീഴുന്നതാണ്. അല്ലാതെ ഒരിക്കലും മുന്‍കൂട്ടി പ്ലാന്‍ ചെയ്യുന്നതല്ല. ചിലപ്പോള്‍ സെറ്റിലെ ആരെങ്കിലും ഒരാളുടെ തലയിലാണ് ഇത്തരം ആശയം ഉദിക്കുക. അവരത് പറയുമ്പോള്‍ നമുക്ക് പെട്ടെന്ന് ക്യാച്ച് ചെയ്യാനാകും.'ഫഹദ് അഭിമുഖത്തില്‍ വെളിപ്പെടുത്തി.

അടുത്തിടെ നടന്നൊരു അഭിമുഖത്തില്‍ സിനിമയില്‍ താരപദവി സ്ഥാനം ഒരു പരിധിവരെ അവസാനിച്ചിരിക്കുന്നുവെന്ന് ഫഹദ് ഫാസില്‍ പറഞ്ഞിരുന്നു. താരപദവിയെ കണക്കാക്കിയല്ല താന്‍ ചിത്രങ്ങള്‍ തെരഞ്ഞെടുക്കുന്നതെന്നും നായകവേഷം വേണമെന്ന് നിര്‍ബന്ധമില്ലെന്നും സ്റ്റാര്‍ ആന്‍ഡ് സ്‌റ്റൈല്‍ മാഗസിന് നല്‍കിയ അഭിമുഖത്തില്‍ ഫഹദ് പറഞ്ഞു. എല്ലാവരും എല്ലാത്തരം റോളുകളും ചെയ്യാന്‍ ശ്രമിക്കുന്നുണ്ട്. ഒരു സ്റ്റാര്‍ അത്തരം റോളുകള്‍ ചെയ്യുമ്പോഴാണ് അത് മറ്റൊരു തലത്തിലേക്ക് എത്തുന്നതെന്ന് എനിക്ക് തോന്നുന്നു. ഇപ്പോള്‍ ഞാന്‍ ചെയ്ത ചില സിനിമകള്‍ ബോളിവുഡില്‍ റീമേക്ക് ചെയ്യാനുളള ശ്രമം നടക്കുകയാണ്. അവിടുത്തെ സൂപ്പര്‍സ്റ്റാറുകളാണ് അതില്‍ അഭിനയിക്കാന്‍ പോകുന്നത്. ഫഹദ് അഭിമുഖത്തില്‍ പറഞ്ഞു.

കാപട്യമില്ലാത്ത തുറന്നു പറച്ചിലുകൾ കൊണ്ടും അഭിനയ മികവുകൊണ്ടും ഉയരങ്ങൾ കീഴടക്കി മുന്നേറുന്ന താരമാണ് ഫഹദ് ഫാസിൽ. പുതുതലമുറയിലെ താരങ്ങളിൽ വളരെയധികം ആരാധകരുള്ള താരത്തെ താര രാജാക്കന്മാരിൽ ഒരാൾ എന്നുകൂടി വിശേഷിപ്പിക്കാൻ സാധിക്കും.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മുന്നറിയിപ്പുണ്ടായിട്ടും നേപ്പാളിനോട് ചൈന ചെയ്ത കൊടുംചതി....!!! കേരളത്തിൽ അത് സംഭവിച്ചാൽ !!! മുല്ലപ്പെരിയാറിലും നെഞ്ചിടിപ്പ്  (5 hours ago)

വൻകിട കോർപ്പറേറ്റുകൾക്ക് പൊതു പണത്തിൽ നിന്ന് വൻതുകകൾ ആവർത്തിച്ച് ചോർത്തിക്കൊണ്ടുപോകാൻ അനുവദിക്കുന്ന തരത്തിലുള്ള സ്ഥിരമായ പ്രവണതയാണ് ട്രൈബ്യൂണലിന്റെ തീരുമാനങ്ങളിൽ പ്രകടമാകുന്നത്; തുറന്നടിച്ച് സിപിഐ(എം  (5 hours ago)

ഇന്നും നാളെയും ശക്തമായ കാറ്റിന് സാധ്യത; ശക്തമായ കാറ്റിനെ നേരിടാനുള്ള പൊതുജാഗ്രത നിർദേശങ്ങൾ  (5 hours ago)

ഓപ്പറേഷന്‍ തൂഫാന്‍; 10613 പേർ അറസ്റ്റിൽ; എടുത്ത കേസുകളുടെ എണ്ണം 9839  (5 hours ago)

സംസ്ഥാനത്തെ സ്വർണവിലയിൽ ഇന്ന് മാറ്റമില്ല...  (7 hours ago)

പ്രതികൂല കാലാവസ്ഥയെയും കാറ്റിനെയും അതിജീവിച്ച് 18,600 അടി ഉയരത്തിൽ ഇന്ത്യൻ സൈന്യത്തിന്റെ അതിസാഹസിക രക്ഷാദൗത്യം  (7 hours ago)

നേപ്പാളിൽ വീണ്ടും മിന്നൽ പ്രളയ മുന്നറിയിപ്പ്; അതിർത്തി ഗ്രാമങ്ങൾ ഒറ്റപ്പെടുന്നു...  (7 hours ago)

കസേരക്കളിയിൽ സി.പി.എം-സി.പി.ഐ പോര് തെരുവിലേക്ക്; പിണറായി വിജയന്റെ കടുംപിടുത്തത്തിനെതിരെ ഘടകകക്ഷികളിൽ കനത്ത അമർഷം...  (7 hours ago)

ബിരിയാണിച്ചെമ്പിലെ ശരീരഭാഗങ്ങൾ, കാത്തിരുന്ന ആ രണ്ട് അറസ്റ്റുകൾ; ചെന്നൈ കൊലപാതകക്കേസിൽ നിർണായക വഴിത്തിരിവ്...  (8 hours ago)

ചൊക്രമുടിയിൽ നീലക്കുറിഞ്ഞികൾ പൂത്തുനിൽക്കുന്നത് കാണാൻ സഞ്ചാരികളുടെ വൻ പ്രവാഹം  (8 hours ago)

ന്യൂമോണിയ ബാധയെ തുടർന്ന് അന്ത്യം; സോഷ്യൽ മീഡിയ ലോകത്തെ കണ്ണീരിലാഴ്ത്തി സ്വാലിഹിന്റെ വേർപാട്...  (8 hours ago)

ഇവർ എന്നെ കൊല്ലും രക്ഷിക്കണേ..!ലേബർ റൂമിൽ കയറും മുൻപ് നിവിളിച്ച് ഗർഭിണി,മരിച്ചു...!  (8 hours ago)

ഇന്റർ മയാമിക്കായി നാലും ​ഗോളും ഒരു അസിസ്റ്റുമായി മെസി നിറഞ്ഞാടി... സിഎഫ് മോൻഡ്രിയലിനെ 7-1ന് ടീം തകർത്തു  (8 hours ago)

വിലങ്ങാട് ജനവാസ മേഖലയിൽ കാട്ടുപോത്തിന്റെ ആക്രമണത്തിൽ ഒരു മരണം....  (8 hours ago)

സാംസ്കാരിക തലസ്ഥാനത്തെ ജനസാഗരമാക്കി മാറ്റിയ തൃശൂർ പുലിക്കളി മഹോത്സവം 2026-ന്റെ മത്സരഫലങ്ങൾ പ്രഖ്യാപിച്ചു...  (8 hours ago)

Malayali Vartha Recommends