Widgets Magazine
17
Sep / 2025
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


'ഒരു മൂന്നാം കക്ഷി മധ്യസ്ഥതയ്ക്കും ഇന്ത്യ ഒരിക്കലും സമ്മതിച്ചില്ല': ട്രംപിന്റെ വെടിനിർത്തൽ അവകാശവാദങ്ങളെ പൊളിച്ചടുക്കി പാകിസ്ഥാൻ


സംസ്ഥാനത്ത് വിവിധ ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ച് കേന്ദ്രകാലാവസ്ഥാ വകുപ്പ്....അഞ്ച് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്.... അടുത്ത നാല് ദിവസത്തേക്ക് മത്സ്യത്തൊഴിലാളികള്‍ക്കും ജാഗ്രതാ നിര്‍ദ്ദേശം നല്‍കി


വിവിധ പദ്ധതികള്‍ക്കായി കേന്ദ്ര ഗ്രാമവികസന മന്ത്രാലയം കേരളത്തിന് 120 കോടി രൂപ അനുവദിച്ചതായി സുരേഷ് ഗോപി...


പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് ഇന്ന് 75-ാം പിറന്നാള്‍....രണ്ടാഴ്ചത്തെ വിപുലമായ ആഘോഷ പരിപാടികള്‍ക്ക് കേന്ദ്രസര്‍ക്കാരും ബി.ജെ.പിയും ഇന്ന് തുടക്കമിടും


നിങ്ങൾക്ക് ടിക്കറ്റ് ബുക്ക് ചെയ്യാൻ തീർച്ചയായും 15 മിനിറ്റ് ലഭിക്കും..ഉപയോക്താക്കൾക്ക് ആദ്യ 15 മിനിറ്റിനുള്ളിൽ ട്രെയിൻ ടിക്കറ്റുകൾ ഓൺലൈനായി ബുക്ക് ചെയ്യാൻ കഴിയും...

വീക്കെന്‍ഡ് എപ്പിസോഡില്‍ ക്യാപ്റ്റനെക്കുറിച്ചുള്ള അഭിപ്രായം മോഹന്‍ലാല്‍ ചോദിക്കുമ്പോള്‍ പരമ ബോറാണെന്ന് താന്‍ പറയും; ഡോ.രജിത്തിനെതിരെ പരാതിപ്പെടാനൊരുങ്ങി ബിഗ് ഹൗസ് വീട്ടുകാർ...രജിത്ത് കുമാർ പുറത്താകുമോ എന്ന കാത്തിരിപ്പിൽ പ്രേക്ഷകർ

08 FEBRUARY 2020 01:49 PM IST
മലയാളി വാര്‍ത്ത

ബിഗ് ബോസ് സീസൺ രണ്ട് മത്സരം തുടങ്ങിയ ആഴ്ചകളില്‍ ബിഗ് ബോസ് എപ്പിസോഡുകള്‍ നിയന്ത്രിച്ചിരുന്നത് തന്നെ ഡോ. രജിത് കുമാർ എന്ന മത്സരാർത്ഥിയായിരുന്നു . രജിത്ത് കുമാർ ഇല്ലാത്ത ഒരു എപ്പിസോഡുമില്ലായരുന്നു. സീസണ്‍ ടൂവിലെ ശക്തനായ കളിക്കാരനായി രജിത് അവരോധിക്കപ്പെടുന്നതിന് പ്രധാന കാരണങ്ങളിലൊന്ന് ആദ്യ ആഴ്ചയിലെ പ്രകടനങ്ങള്‍ തന്നെയാണ്. തുടര്‍ച്ചയായി നോമിനേഷനില്‍ എത്തപ്പെടുകയും ശക്തമായി തിരിച്ചുവരുകയും ചെയ്തിരുന്ന രജിത് എല്ലാ ദിവസവും കളിചിരിയും ഉപദേശവു കലഹവും ഒക്കെയായി പ്രേക്ഷകരുടെ മുന്നിൽ തൻറെ സാന്നിധ്യം അറിയിച്ചിരുന്നു.

ഡോ.രജിത്ത് കുമാർ നോമിനേഷനില്‍ നിന്ന് മാറ്റിനിര്‍ത്തപ്പെട്ട, സീസണിലെ ആദ്യ ആഴ്ചയാണ് ഇപ്പോഴത്തേത്. വീടിന്റെ ക്യാപ്റ്റനായതിനാലുളള ആനുകൂല്യമാണ് പ്രേക്ഷകവിധിയിലേക്ക് കടക്കാതെ രജിത്തിനെ തുണച്ചത് . എന്നാല്‍ നോമിനേഷനില്‍ വന്നാല്‍ മാത്രമേ കളി കാര്യമാക്കൂ മട്ടിലാണ് ബിഗ് ഹോസിലെ രജിത്തിന്റെ ഇപ്പോഴുള്ള പെരുമാറ്റം . കാരണം ക്യാപ്റ്റന്റെ കടമകളൊന്നും പാലിക്കാതെ അലസമായാണ് രജിത് ഈ ആഴ്ച വീട്ടില്‍ നീങ്ങുന്നതെന്നാണ് സഹമത്സരാർത്ഥികളടക്കം ഉന്നയിക്കുന്ന പ്രധാന പരാതി.

തിങ്കളാഴ്ചയിലെ ഡെയിലി ടാസ്‌കിലും ശേഷം വന്ന ദിനത്തിലെ ലക്ഷ്വറി ബജറ്റ് ടാസ്‌കിലുമൊക്കെ വീട്ടിലെ നായകന്‍ വെറും നോക്കുകുത്തിയായി നിന്ന കാഴ്ചയാണ് കണ്ടത് . ഇത് വലിയ കോളിളക്കങ്ങള്‍ സൃഷ്ടിച്ചതോടെയാണ് ക്യാപ്റ്റന്റെ പിടിപ്പുകേട് ചര്‍ച്ചയായത്. ബിഗ് ബോസ് വീടിനുള്ളില്‍ പലയിടത്തായി പല സംഘങ്ങളിലായി ക്യാപ്റ്റനെതിരെ മുറുമുറുപ്പ് തുടങ്ങിക്കഴിഞ്ഞു.

മഞ്ജുവിന്റെ നേതൃത്വത്തിൽ ആയിരുന്നു രജിത്തിനെതിരെ ഗൂഢാലോചന നടന്നത്. വീക്കെന്‍ഡ് എപ്പിസോഡില്‍ ക്യാപ്റ്റനെക്കുറിച്ചുള്ള അഭിപ്രായം മോഹന്‍ലാല്‍ ചോദിക്കുമ്പോള്‍ പരമ ബോറാണെന്ന് താന്‍ പറയും എന്നായിരുന്നു മഞ്ജുവിന്റെ വാക്കുകള്‍. ഇതിന് ചില കാരണങ്ങളും മഞ്ജു നിരത്തി . പകര്‍ച്ചവ്യാധിയെത്തുടര്‍ന്ന് കണ്ണിന് അസുഖമുള്ള അഞ്ച് പേരാണ് ഇക്കഴിഞ്ഞ ദിവസങ്ങളില്‍ ബിഗ് ബോസ് വീട്ടില്‍ നിന്ന് മാറ്റിനിര്‍ത്തപ്പെട്ടത്. എന്നാല്‍ ഇത്രയധികം പേര്‍ അപ്രതീക്ഷിതമായി ഒന്നിച്ച് പോയിട്ടും ആ കുറവുകളെക്കുറിച്ച് തിരക്കാന്‍ ഡോ.രജിത്ത് കുമാർ ശ്രമിക്കാത്തത് മഞ്ജുവിനെ ചൊടിപ്പിച്ചു. അഞ്ചാളുടെ അസാന്നിധ്യത്തില്‍ ഹൗസിലെ ഓരോ ജോലിയും ഏല്‍പ്പിച്ചിരിക്കുന്ന ടീമംഗങ്ങളോട് അംഗങ്ങളുടെ കുറവ് ജോലികളെ ബാധിക്കുന്നുണ്ടോ എന്ന് ചോദിച്ചില്ലെന്നും ദിവസേന മീറ്റിംഗ് എന്ന മോഹന്‍ലാല്‍ അവതരിപ്പിച്ച ആശയം പ്രാവര്‍ത്തികമാക്കിയില്ലെന്നുംമഞ്ജു പത്രോസ് രജിത്ത് കുമാർ എന്ന ക്യാപ്റ്റന്റെ കുറ്റമായി മറ്റ് മത്സരാര്‍ഥികളോട് പറഞ്ഞു. എലീന, സാജു നവോദയ, ജസ്ല, വീണ, സൂരജ് എന്നിവർക്കൊപ്പം ഇരുന്നാണ് മഞ്ജു അഭിപ്രായപ്രകടനം നടത്തിയത്.

പുതിയ സാഹചര്യത്തില്‍ ഏതൊക്കെ സെക്ഷനില്‍ എത്ര പേര്‍ വച്ചുണ്ടായിരുന്നുവെന്ന് മോഹന്‍ലാലിന്റെ സാന്നിധ്യത്തില്‍ രജിത്തിനോട് ചോദിച്ചാല്‍ മതിയെന്നായിരുന്നു സാജു നവോദയയുടെ അഭിപ്രായം . എന്നാല്‍ അതൊക്കെ പുള്ളി കറക്ട് ആയി പറയുമെന്ന് കൂട്ടത്തിലുണ്ടായിരുന്ന എലീന പ്രതികരിച്ചു. ഇപ്പോള്‍ എന്താണ് മീറ്റിംഗ് വിളിക്കാത്തത്, എന്നായിരുന്നു മഞ്ജുവിന്റെ മറ്റൊരു ചോദ്യം. നാളെ മീറ്റിംഗ് വിളിച്ചാല്‍ താന്‍ സഹകരിക്കില്ലെന്നും മഞ്ജു പറഞ്ഞു. ആദ്യദിവസങ്ങളില്‍ മാത്രം മീറ്റിംഗ് വിളിച്ചത് ക്യാപ്റ്റന്റെ ആരംഭശൂരത്വമായിരുന്നുവെന്നും മഞ്ജു കുറ്റപ്പെടുത്തി.

മഞ്ജുവിന്റെ അഭിപ്രായപ്രകടനത്തോട് എലീനയും സാജു നവോദയയും ജസ്ലയും പ്രതികരിച്ചപ്പോള്‍ ആര്‍ജെ സൂരജും വീണയും നിശബ്ദരായി കേട്ടുകൊണ്ടിരിക്കുകയായിരുന്നു. എല്ലാ ജോലികളിലും എത്താന്‍ ശ്രമിക്കുമ്പോള്‍ ക്യാപ്റ്റനാണെന്ന് അഹങ്കാരത്തില്‍ ഒരു പണിയും ചെയ്യാതെയാണ് രജിത്തിന്റെ നടപ്പെന്നും സംഘത്തിലുണ്ടായിരുന്നവർ ആരോപിക്കുന്നു.

ബിഗ് ബോസ് മലയാളം സീസണ്‍ രണ്ടിൽ ഏറെ പ്രേക്ഷകശ്രദ്ധ നേടിയ മത്സരാര്‍ഥികളില്‍ ഒരാളാണ് രജിത് കുമാര്‍. ബിഗ് ബോസ് ഹൗസില്‍ താന്‍ ഒറ്റയ്ക്കും മറ്റുള്ളവര്‍ എല്ലാം ഒറ്റക്കെട്ടുമാണെന്ന് ആദ്യ വീക്കെന്‍ഡ് എപ്പിസോഡുകളിലൊന്നില്‍ രജിത് തന്നെ അവതാരകനായ മോഹന്‍ലാലിനോട് വെളിപ്പെടുത്തിയിരുന്നു . പല എപ്പിസോഡുകളിലും ഹൗസിലുണ്ടായ പ്രശ്‌നങ്ങളുടെ ഒരു ഭാഗത്ത് രജിത് കുമാറും മറുഭാഗത്ത് മിക്കവാറും മറ്റ് മത്സരാര്‍ഥികളില്‍ ഭൂരിഭാഗവും ആയിരിക്കും എന്നത് യാഥാര്‍ഥ്യവുമാണ്. രജിത് കുമാറിന്റെ അഭിപ്രായങ്ങളോടും പെരുമാറ്റരീതികളോടും വിയോജിക്കുമ്പോള്‍ തന്നെ രജിത് സൂത്രശാലിയായ മത്സരാര്‍ഥിയാണെന്ന് അഭിപ്രായമുള്ളവരാണ് മത്സരാര്‍ഥികളില്‍ ഭൂരിഭാഗവും. ഏതായാലും മോഹൻ ലാൽ എത്തുന്ന ബിഗ് ബോസ്സിന്റെ വരും എപ്പിസോഡിൽ ഡോ.രജിത്ത് കുമാറിനെതിരെ എന്തൊക്കെ ആരോപണങ്ങളാണ് മറ്റുള്ളവർ ഉന്നയിക്കുക എന്ന് കാത്തിരുന്നു കാണാം.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ശബരിമല നട തുറന്നു...  (26 minutes ago)

സമൂഹ മാധ്യമങ്ങളിൽ വിമർശനം  (42 minutes ago)

ഉത്തരാഖണ്ഡ് മഴക്കെടുതി... മരണം 15 ആയി, 13 പേര്‍ മരിച്ചത് ഡെറാഡൂണില്‍, ആയിരത്തോളം പേര്‍ കുടുങ്ങിക്കിടക്കുന്നു  (50 minutes ago)

വന്‍ ആയുധശേഖരം പിടിച്ചെടുത്തു.. വീട്ടുടമസ്ഥന്‍  അറസ്റ്റില്‍  (1 hour ago)

രാജ്യത്ത് ഉടനീളം പ്രദർശിപ്പിക്കും  (1 hour ago)

വകുപ്പുതല അന്വേഷണത്തില്‍ കുറ്റക്കാരനെന്ന് കണ്ടെത്തി... സസ്‌പെന്‍ഷന്‍  (1 hour ago)

അപൂര്‍വ്വമായ രോഗം കേരളത്തില്‍ തുടര്‍ച്ചായി റിപ്പോര്‍ട്ട് ചെയ്യുന്നതും  (1 hour ago)

അടുത്ത തലമുറ നക്ഷത്രങ്ങൾ  (1 hour ago)

സാമ്പത്തികമായി അപ്രതീക്ഷിത നേട്ടങ്ങൾ ഉണ്ടാകാം  (1 hour ago)

ട്രംപിന്റെ അവകാശവാദങ്ങളെ പൊളിച്ചടുക്കി പാകിസ്ഥാൻ  (2 hours ago)

അഞ്ച് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്... ഒറ്റപ്പെട്ട പ്രദേശങ്ങളില്‍ ഇന്നും നാളെയും ഇടിമിന്നലോടുകൂടിയ ഒറ്റപ്പെട്ട മഴയ്ക്കും സാദ്ധ്യത  (2 hours ago)

ആഘോഷവുമായി രാജ്യം  (2 hours ago)

കേരളത്തിന് 120 കോടി രൂപ അനുവദിച്ചതായി സുരേഷ് ഗോപി...  (2 hours ago)

അഫ്ഗാനിസ്താനെ എട്ടു റണ്‍സിന് കീഴടക്കി ബംഗ്ലാദേശ്...  (2 hours ago)

ബി.ജെ.പിയുടെ നേതൃത്വത്തില്‍ ഇന്നു മുതല്‍ രണ്ടാഴ്ച രാജ്യമെമ്പാടും 'സേവ പഖ്വാഡ' (സേവന വാരം) ആചരിക്കും  (2 hours ago)

Malayali Vartha Recommends