Widgets Magazine
30
Aug / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

അവരെത്തി..പാട്ടുപാടി പോരിടാൻ....അവരിനി രണ്ടല്ല ഒന്നെന്ന് ബിഗ് ബോസ്...കണ്ണിന് അസുഖം ബാധിച്ച് പോയവർ കൂടി തിരിച്ചെത്തി...ബിഗ് ബോസ്സിൽ ഇനി പൊടിപൂരം കാണാം

24 FEBRUARY 2020 11:16 AM IST
മലയാളി വാര്‍ത്ത

ബിഗ് ബോസ് പ്രേക്ഷകരെ രസിപ്പിച്ചും അമ്പരപ്പിച്ചും ആവേശം കൊള്ളിച്ചും അങ്ങനെ അൻപതാം ദിനത്തിൽ എത്തി. ഉദ്വേഗജനകമായ അൻപത് ദിവസങ്ങൾ. പാതി പിന്നിട്ട ബിഗ് ബോസ് മലയാളം സീസൺ രണ്ടു ഹാഫ് സെഞ്ചുറി ദിനത്തിൽ പ്രേക്ഷകർക്കും മത്സരാർത്ഥികൾക്കും സമ്മാനിച്ചത് വലിയ സർപ്രൈസുകളാണ്. കൂടുതൽ ഞെട്ടിയത് മത്സരാർത്ഥികൾ തന്നെയാണ്. വളരെ രസകരവും നാടകീയവുമായ രംഗങ്ങളാണ് കഴിഞ്ഞ എപ്പിസോഡിൽ പ്രേക്ഷകർ കണ്ടത്. പോയവർ തിരിച്ചെത്തുകയും പുതിയ ആൾക്കാർ വന്നുചേരുകയും ചെയ്ത അപൂർവ നിമിഷങ്ങളാണ് കഴിഞ്ഞ ദിവസം സംഭവിച്ചത്.

ഒടുവിൽ രണ്ടാഴ്ചത്തെ അജ്ഞാത വാസത്തിനു ശേഷം കണ്ണിനസുഖം ബാധിച്ച് മാറിനിന്നവരിൽ മൂന്നുപേർ തിരിച്ചെത്തി.ഇതായിരുന്നു മത്സരാർത്ഥികൾക്ക് ബിഗ് ബോസ് നൽകിയ ആദ്യത്തെ സർപ്രൈസ്. സുജോ മാത്യു, അലക്‌സാൻഡ്ര രഘു എന്നിവരായിരുന്നു തിരിച്ചുവന്നത്. എലീനയും ദയ അശ്വതിയും ഇനിയും തിരിച്ചെത്തിയിട്ടില്ല. തുടർന്ന് തിരിച്ചെത്തിയവർ പരസ്പ്പരം വിശേഷങ്ങൾ പങ്കുവെക്കുകയും ആഹ്ലാദം പങ്കിടുകയും ചെയ്തു. ഇതിനുമുൻപ് തന്നെ മോഹൻ ലാൽ മത്സരാർത്ഥികൾക്കായി മറ്റൊരു സർപ്രൈസിന്റെ സൂചന നൽകിയിരുന്നു. അൻപതാം എപ്പിസോഡിന്റെ ആഘോഷങ്ങളുടെ ഭാഗമായി പാട്ടുകാർ എത്തുന്നു എന്നായിരുന്നു മോഹൻ ലാൽ മത്സരാർത്ഥികൾക്ക് നൽകിയ സൂചന. തുടർന്ന് മത്സരാർത്ഥികൾക്കായി ബിഗ് ബോസ് നൽകിയ കേക്ക് മരിച്ചതിനുശേഷം ഏവരും പാട്ടുകാർക്കായി കാത്തിരുന്നു. തുടർന്നെത്തിയവരെ കണ്ട മത്സരാർത്ഥികൾ ഞെട്ടി. സഹോദരിമാരായ അമൃത സുരേഷ്, അഭിരാമി സുരേഷ് എന്നിവരായിരുന്നു ഇൻസ്ട്രുമെന്റസുകാരുടെ അകമ്പടിയോടെ അകത്തെത്തിയത്. എല്ലാവരും ഇരുവരെയും സ്വാഗതം ചെയ്തു. തുടർന്നാണെയിരുന്നു ബിഗ് ബോസ് മത്സരാർത്ഥികൾക്കിടയിൽ വലിയൊരു ബോംബ് പൊട്ടിച്ചത്.ഇരുവരും മത്സരാര്‍ഥികളാണെന്ന വിവരം ബിഗ് ബോസ് ഹൗസ് മെമ്പേഴ്‌സിനെ അറിയിക്കുകയായിരുന്നു.മറ്റൊരു സർപ്രൈസും പിന്നാലെ വന്നു. അമൃതയും അഭിരാമിയും രണ്ട് വ്യക്തികള്‍ ആണെങ്കിലും ബിഗ് ബോസിലെ ടാസ്‌കുകളിലും നോമിനേഷനുകളിലും അവര്‍ ഒറ്റ മത്സരാര്‍ഥി ആയിട്ടാകും പരിഗണിക്കപ്പെടുക എന്ന വിവരമായിരുന്നു അത്. 'അമൃതയും അഭിരാമിയും ഇവിടെ എത്തിയിരിക്കുന്നത് ഒരു പുതിയ പ്രത്യേകതയുമായാണ്. രണ്ട് വ്യക്തികള്‍ ആണെങ്കിലും നോമിനേഷനിലും ടാസ്‌കുകളിലുമെല്ലാം ഇവര്‍ രണ്ടുപേരും ഒരു മത്സരാര്‍ഥി ആയിട്ടായിരിക്കും കണക്കാക്കപ്പെടുക', ബിഗ് ബോസ് അനൗണ്‍സ് ചെയ്തു. കൗതുകത്തോടെയാണ് വീട്ടിലെ മറ്റംഗങ്ങള്‍ ഈ അനൗൺസ്‌മെന്റ് കേട്ടിരുന്നത്.

ഏഷ്യാനെറ്റിന്റെ 'ഹലോ കുട്ടിച്ചാത്തന്‍' എന്ന പരമ്പരയിലൂടെ മിനിസ്‌ക്രീനിലെ ബാലതാരം എന്ന നിലയിലാണ് അഭിരാമി സുരേഷിനെ മലയാളികള്‍ ആദ്യം കാണുന്നത്, . പിന്നീട് ഗായിക അമൃത സുരേഷിന്റെ അനുജത്തി എന്ന നിലയിലും അഭിരാമിയെ മലയാളികള്‍ വേദികളില്‍ കണ്ടു. ഏഷ്യാനെറ്റിന്റെ തന്നെ ജനപ്രിയ മ്യൂസിക് റിയാലിറ്റി ഷോ ആയ ഐഡിയ സ്റ്റാര്‍ സിംഗറില്‍ അമൃത മത്സരാര്‍ഥിയായി എത്തിയപ്പോള്‍ മത്സരിക്കാനല്ലെങ്കിലും അഭിരാമിയും ആ വേദിയില്‍ എത്തിയിരുന്നു.വേദിയിൽ അഭിരാമി പാടുകയും ചെയ്തിരുന്നു. അമൃതയും അഭിരാമിയും ആരംഭിച്ച മ്യൂസിക് ബാന്‍ഡ് 'അമൃതം ഗമയ' വിദേശരാജ്യങ്ങളില്‍ ഉള്‍പ്പെടെ അനേകം വേദികളില്‍ പരിപാടികള്‍ അവതരിപ്പിച്ച് ഇതിനകം ജനപ്രീതി നേടിയിട്ടുണ്ട്.

ഏഷ്യാനെറ്റ് റിയാലിറ്റി ഷോ ഐഡിയ സ്റ്റാര്‍ സിംഗറിലൂടെയാണ് അമൃത മലയാളികൾക്ക് പ്രിയങ്കരിയായി മാറിയത്. 2010ല്‍ ഷോയില്‍ മത്സരാര്‍ത്ഥിയായി അമൃതയെത്തി. ഏറെ ശ്രദ്ധേയയാ മത്സരാര്‍ത്ഥിയായിരുന്നു അവര്‍. സീസണില്‍ സ്പെഷ്യല്‍ ഗസ്റ്റായി വന്ന ചലച്ചിത്ര താരം ബാലയുമായി പ്രണയത്തിലാവുകയും വിവാഹം ചെയ്യുകയും ചെയ്തത് വലിയ വാർത്തയായിരുന്നു. നേരത്തെ ചില ചിത്രങ്ങളില്‍ ഗാനാലാപനം നടത്തിയെങ്കിലും വിവാഹ മോചനത്തിന് ശേഷമാണ് അമൃത പിന്നണി ഗാന രംഗത്ത് സജീവമാകുന്നത്. കരിയര്‍ കെട്ടിപ്പടുത്തു തുടങ്ങിയ അമൃത നിരവധി ആല്‍ബങ്ങളിലൂടെയും ശ്രദ്ധനേടി.ഇതിന്‍റെ തുടര്‍ച്ചയായിരുന്നു അമൃതംഗമയ എന്ന മ്യൂസിക്കല്‍ ബാന്‍ഡ്. സംഗീത രംഗത്തെ മാറ്റങ്ങളറിഞ്ഞുള്ള അവതരണം കൊണ്ട് പ്രേക്ഷകര്‍ക്കിടയില്‍ പെട്ടെന്ന് സ്ഥാനം പിടിക്കാന്‍ അമൃതംഗമയയ്ക്ക് കഴിഞ്ഞു.

ഏതായാലും കണ്ണിനസുഖം ബാധിച്ചവരും പുതിയ മത്സരാർത്ഥികളും കുടി തിരിച്ചെത്തിയതോടെ ഇനി ബിഗ് ഹൗസിൽ പോര് മുറുകുമെന്ന് ഉറപ്പായിക്കഴിഞ്ഞു. ഏറെ നാളായി ശോകമൂകമായ നിലയിൽ ആയിരുന്നു ബിഗ് ബോസ് ഹൌസ്. ശകതയായ മത്സരാർത്ഥിയായ മഞ്ജു പത്രോസ് കൂടി വിടപറഞ്ഞതോടെ രജിത്ത് കുമാറിന്റെ മുഖ്യ എതിരാളിയും പുറത്തായിക്കഴിഞ്ഞു. എന്തൊക്കെയാണ് ഇനി ബാക്കിയുള്ള പകുതി ദിനങ്ങളിൽ സംബജാവിക്കുക എന്ന് കാത്തിരുന്നു കാണാം.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മുന്നറിയിപ്പുണ്ടായിട്ടും നേപ്പാളിനോട് ചൈന ചെയ്ത കൊടുംചതി....!!! കേരളത്തിൽ അത് സംഭവിച്ചാൽ !!! മുല്ലപ്പെരിയാറിലും നെഞ്ചിടിപ്പ്  (4 hours ago)

വൻകിട കോർപ്പറേറ്റുകൾക്ക് പൊതു പണത്തിൽ നിന്ന് വൻതുകകൾ ആവർത്തിച്ച് ചോർത്തിക്കൊണ്ടുപോകാൻ അനുവദിക്കുന്ന തരത്തിലുള്ള സ്ഥിരമായ പ്രവണതയാണ് ട്രൈബ്യൂണലിന്റെ തീരുമാനങ്ങളിൽ പ്രകടമാകുന്നത്; തുറന്നടിച്ച് സിപിഐ(എം  (4 hours ago)

ഇന്നും നാളെയും ശക്തമായ കാറ്റിന് സാധ്യത; ശക്തമായ കാറ്റിനെ നേരിടാനുള്ള പൊതുജാഗ്രത നിർദേശങ്ങൾ  (4 hours ago)

ഓപ്പറേഷന്‍ തൂഫാന്‍; 10613 പേർ അറസ്റ്റിൽ; എടുത്ത കേസുകളുടെ എണ്ണം 9839  (5 hours ago)

സംസ്ഥാനത്തെ സ്വർണവിലയിൽ ഇന്ന് മാറ്റമില്ല...  (7 hours ago)

പ്രതികൂല കാലാവസ്ഥയെയും കാറ്റിനെയും അതിജീവിച്ച് 18,600 അടി ഉയരത്തിൽ ഇന്ത്യൻ സൈന്യത്തിന്റെ അതിസാഹസിക രക്ഷാദൗത്യം  (7 hours ago)

നേപ്പാളിൽ വീണ്ടും മിന്നൽ പ്രളയ മുന്നറിയിപ്പ്; അതിർത്തി ഗ്രാമങ്ങൾ ഒറ്റപ്പെടുന്നു...  (7 hours ago)

കസേരക്കളിയിൽ സി.പി.എം-സി.പി.ഐ പോര് തെരുവിലേക്ക്; പിണറായി വിജയന്റെ കടുംപിടുത്തത്തിനെതിരെ ഘടകകക്ഷികളിൽ കനത്ത അമർഷം...  (7 hours ago)

ബിരിയാണിച്ചെമ്പിലെ ശരീരഭാഗങ്ങൾ, കാത്തിരുന്ന ആ രണ്ട് അറസ്റ്റുകൾ; ചെന്നൈ കൊലപാതകക്കേസിൽ നിർണായക വഴിത്തിരിവ്...  (7 hours ago)

ചൊക്രമുടിയിൽ നീലക്കുറിഞ്ഞികൾ പൂത്തുനിൽക്കുന്നത് കാണാൻ സഞ്ചാരികളുടെ വൻ പ്രവാഹം  (7 hours ago)

ന്യൂമോണിയ ബാധയെ തുടർന്ന് അന്ത്യം; സോഷ്യൽ മീഡിയ ലോകത്തെ കണ്ണീരിലാഴ്ത്തി സ്വാലിഹിന്റെ വേർപാട്...  (7 hours ago)

ഇവർ എന്നെ കൊല്ലും രക്ഷിക്കണേ..!ലേബർ റൂമിൽ കയറും മുൻപ് നിവിളിച്ച് ഗർഭിണി,മരിച്ചു...!  (8 hours ago)

ഇന്റർ മയാമിക്കായി നാലും ​ഗോളും ഒരു അസിസ്റ്റുമായി മെസി നിറഞ്ഞാടി... സിഎഫ് മോൻഡ്രിയലിനെ 7-1ന് ടീം തകർത്തു  (8 hours ago)

വിലങ്ങാട് ജനവാസ മേഖലയിൽ കാട്ടുപോത്തിന്റെ ആക്രമണത്തിൽ ഒരു മരണം....  (8 hours ago)

സാംസ്കാരിക തലസ്ഥാനത്തെ ജനസാഗരമാക്കി മാറ്റിയ തൃശൂർ പുലിക്കളി മഹോത്സവം 2026-ന്റെ മത്സരഫലങ്ങൾ പ്രഖ്യാപിച്ചു...  (8 hours ago)

Malayali Vartha Recommends