വിടവാങ്ങല്‍ ചടങ്ങില്‍ വൈകാരിക പ്രസംഗവുമായി ചീഫ് സെക്രട്ടറിയായിരുന്ന എ ജയതിലക്

വിടവാങ്ങല്‍ ചടങ്ങില്‍ വൈകാരിക പ്രസംഗവുമായി ചീഫ് സെക്രട്ടറിയായിരുന്ന എ ജയതിലക്. നീണ്ട യാത്ര ആയിരുന്നുവെന്നും ഹൃദയം നിറഞ്ഞ നന്ദിയോടെയാണ് ഇവിടെ നിൽക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. മുഖ്യമന്ത്രിക്ക് നന്ദി. 35 വർഷം നീണ്ട സർവീസ് അവസാനിക്കുന്നു. ആരംഭത്തിൽ ചീഫ് സെക്രട്ടറി കസേരയിൽ എത്തുമെന്ന് കരുതിയില്ല. തുടക്കത്തിൽ ജില്ല കളക്ടർ ആകണമെന്നായിരുന്നു ആഗ്രഹമെന്നും അദ്ദേഹം പറഞ്ഞു. ചീഫ് സെക്രട്ടറി ആയിരിക്കുമ്പോൾ ഉണ്ടായ രസകരമായ അനുഭവവും അദ്ദേഹം പങ്കുവെച്ചു. ഭരണക്രമം പല സാധാരണക്കാർക്കും അറിയില്ല. ട്രെയിനിൽ വച്ച് ഏത് ജില്ലയുടെ ചീഫ് സെക്രട്ടറി എന്ന ചോദ്യം നേരിടേണ്ടി വന്നു. എംബിബിഎസ് കഴിഞ്ഞാണ് സര്‍വീസില്‍ വന്നത്. മെഡിക്കൽ പരീക്ഷകൾ സർവീസിൽ ഉപകരിക്കപ്പെട്ടു
https://www.facebook.com/Malayalivartha






















