Widgets Magazine
30
Aug / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

സഹോദരിമാർ "സെറ്റപ്പ്" എന്ന് പാഷാണം.... വായടഞ്ഞ് സ്ത്രീസമത്വത്തിന്റെ പോരാളി ജസ്ല.....നിലപാടുകളുടെ നേതാവ് രഘുവും മിണ്ടിയില്ല....ബിഗ് ബോസ് ഹൗസിലെ സ്ത്രീവിരുദ്ധത ചർച്ചയാകുന്നു

26 FEBRUARY 2020 02:59 PM IST
മലയാളി വാര്‍ത്ത

ബിഗ് ബോസ് ഹാഫ് സെഞ്ചുറിയടിച്ച് പ്രയാണം തുടരുകയാണ്. മത്സരാർത്ഥികൾ ആരൊക്കെ എങ്ങനെയൊക്കെയാണെന്ന ഏകദേശ ധാരണ പ്രേക്ഷകർക്കും ലഭിച്ചു കഴിഞ്ഞു. ക്യാമറയുടെ സാന്നിധ്യം മനസ്സിലാക്കി കളിച്ചുപോന്ന മത്സരാർത്ഥികൾ ഇപ്പോൾ ക്യാമറെയെക്കുറിച്ച് പൂർണ്ണമായും മറന്ന മട്ടാണ്. തങ്ങളുടെ തനിനിറം ഓരോരുത്തരായി കാണിച്ചു തുടങ്ങുകയും ചെയ്തു. നിലപാടുകളും വ്യക്തിത്വങ്ങളും ഇടയ്ക്കിടെ മത്സരാർത്ഥികൾ മാറ്റുന്നതും പ്രേക്ഷകർ കാണുന്നുണ്ട്. അതിനൊരു വലിയ ഉദാഹരണം കഴിഞ്ഞ എപ്പിസോഡിൽ പ്രേക്ഷകർക്ക് ലഭിക്കുകയും ചെയ്തു.

കഴിഞ്ഞ എപ്പിസോഡിലെ ഡെയിലി ടാസ്‌ക്കാണ് സംഭവങ്ങൾക്ക് തുടക്കം. ഓരോരുത്തരും ഓരോ അധോലോക നേതാവായി സ്വയം അവതരിക്കണം.പിന്നീട് തന്റെ ശക്തിയെക്കുറിച്ചും സംഘത്തിലെ അംഗങ്ങളെക്കുറിച്ചും തന്റെ കൈവശമുള്ള ആയുധങ്ങളെക്കുറിച്ചും മറ്റുള്ളവരെ പേടിപ്പെടുത്തുന്ന രീതിയിൽ അവതരിപ്പിക്കണം.മാത്രമല്ല തങ്ങളുടെ നിധിശേഖരത്തിൽ ആരും നോട്ടമിടാതിരിക്കാൻ മറ്റുള്ളവരെ ഭീഷണിപ്പെടുത്തുകയും വേണം. തുടർന്ന് ഓരോരുത്തരും വേഷം മാറി വന്നു അധോലോക നേതാക്കളായി അഭിനയിച്ചു. ഇതിൽ ഏറ്റവും പുതിയ വൈൽഡ് കാർഡ് എൻട്രിയായെത്തിയ സഹോദരിമാരായ അമൃതയും അഭിരാമിയും വളരെ മികച്ചൊരു പ്രകടനമാണ് കാഴ്ചവെച്ചത്. ഒറ്റവെട്ട് തങ്കമ്മ, ഒറ്റവെട്ട് ഓമന എന്നീ കഥാപാത്രങ്ങളെയാണ് സഹോദരിമാർ അവതരിപ്പിച്ചത്. എന്നാൽ തുടർന്ന് അഭിനയിക്കാനെത്തിയ പാഷാണം ഷാജിയുടെ പരാമർശങ്ങൾ കടുത്ത സ്ത്രീവിരുദ്ധത നിറഞ്ഞതായിരുന്നു. ഒറ്റ മത്സരാർത്ഥിപോലും പരാമർശത്തെ വിമർശിച്ചില്ല എന്നുമാത്രമല്ല, കയ്യടികളോടെയും പൊട്ടിച്ചിരികളോടെയും പ്രോത്സാഹിപ്പിക്കുകയും ചെയ്തു. ഒറ്റവെട്ട് തങ്കമ്മ, ഒറ്റവെട്ട് ഓമന എന്നിവർ താൻ കേരളത്തിൽ വരുമ്പോഴുള്ള തന്റെ സെറ്റപ്പാണെന്നും താൻ വല്യ വല്യ ഹോട്ടലിലൊന്നും റൂം എടുക്കാറില്ല എന്നും . ചെന്നുകഴിഞ്ഞാൽ ഒരു ദിവസം ഒറ്റവെട്ട് ഓമനയുടെ കൂടെ, അടുത്ത ദിവസം തങ്കമ്മയുടെ കൂടെ ആകുമെന്നുമാണ് ഷാജി തമാശ രൂപേണ അവതരിപ്പിച്ചത് . മാത്രമല്ല അങ്ങോട്ടും ഇങ്ങോട്ടും ചേഞ്ച് ചെയ്തു കിടക്കും എന്നും തന്നെ ഒരു രാത്രി അവിടെയൊന്നു കിട്ടാൻ വേണ്ടി ഇവർ തമ്മിൽ അടിപിടിയാണെന്നുകൂടി ഷാജി കൂട്ടിച്ചേർത്തു.

എന്നാൽ ഇതിൽ ഏറ്റവും രസകരമായത് സ്ത്രീകളുടെ ഉന്നമനത്തിനായും സമൂഹത്തിൽ ബഹുമാനവും ആദരവും ലഭിക്കാനും സ്ത്രീ സമത്വത്തിനും വേണ്ടി പോരാടുന്ന മുറവിളികൂട്ടുന്ന ജസ്ല മാടശ്ശേരിയാണ് ഈ സ്ത്രീവിരുദ്ധ തമാശയിൽ ഏറ്റവും കൂടുതൽ പൊട്ടിചിരിച്ചതും പ്രോത്സാഹിപ്പിച്ചതും. മാത്രമല്ല നിലപാടുകളുടെ രാജാവായ രഘുവും വാമൂടികെട്ടിയ നിലയിലായിരുന്നു. മാത്രമല്ല എന്തിനും ഏതിനും അഭിപ്രായം പറയുന്ന രജിത്ത് കുമാർ പോലും ഒരക്ഷരം ഉരിയാടിയില്ല. കുലസ്ത്രീയായ വീണ നായരിൽ നിന്നും ഈ വിഷയത്തിൽ എന്തേലും പ്രതീക്ഷിക്കുന്നത് വലിയ കോമാളിത്തരം ആകും. പിന്നെയുള്ളത് സൈലന്റ് പ്ലേയർ ആയ ആര്യ ആണ്. എന്നാൽ പരാമർശത്തിൽ സഹോദരിമാരുടെ മുഖം വാടിയെന്നത് വ്യക്തമാണ്. തീർ നിലപാടുകളില്ലാത്ത ഇത്തരം സ്ത്രീ വിരുദ്ധ തമാശകളെ വെറും തമാശകളായി മാത്രം കാണുന്ന നിലപാടുകളില്ലാത്ത അല്ലെങ്കിൽ നിലപാടുകളിൽ ഉറച്ചു നിൽക്കാത്ത മത്സരാർത്ഥികളാണ് ഇപ്പോൾ ബിഗ് ബോസ്സിൽ ഉള്ളതെന്ന് ഇതിൽ നിന്നും തെളിഞ്ഞു കഴിഞ്ഞു. ഇവയൊന്നും ചിരിച്ചുതള്ളേണ്ട തമാശകളല്ല എന്ന് എന്നാണ് നമ്മുടെ സ്ത്രീ സമൂഹമൊന്ന് മനസിലാക്കുക.

 

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മുന്നറിയിപ്പുണ്ടായിട്ടും നേപ്പാളിനോട് ചൈന ചെയ്ത കൊടുംചതി....!!! കേരളത്തിൽ അത് സംഭവിച്ചാൽ !!! മുല്ലപ്പെരിയാറിലും നെഞ്ചിടിപ്പ്  (4 hours ago)

വൻകിട കോർപ്പറേറ്റുകൾക്ക് പൊതു പണത്തിൽ നിന്ന് വൻതുകകൾ ആവർത്തിച്ച് ചോർത്തിക്കൊണ്ടുപോകാൻ അനുവദിക്കുന്ന തരത്തിലുള്ള സ്ഥിരമായ പ്രവണതയാണ് ട്രൈബ്യൂണലിന്റെ തീരുമാനങ്ങളിൽ പ്രകടമാകുന്നത്; തുറന്നടിച്ച് സിപിഐ(എം  (4 hours ago)

ഇന്നും നാളെയും ശക്തമായ കാറ്റിന് സാധ്യത; ശക്തമായ കാറ്റിനെ നേരിടാനുള്ള പൊതുജാഗ്രത നിർദേശങ്ങൾ  (4 hours ago)

ഓപ്പറേഷന്‍ തൂഫാന്‍; 10613 പേർ അറസ്റ്റിൽ; എടുത്ത കേസുകളുടെ എണ്ണം 9839  (5 hours ago)

സംസ്ഥാനത്തെ സ്വർണവിലയിൽ ഇന്ന് മാറ്റമില്ല...  (7 hours ago)

പ്രതികൂല കാലാവസ്ഥയെയും കാറ്റിനെയും അതിജീവിച്ച് 18,600 അടി ഉയരത്തിൽ ഇന്ത്യൻ സൈന്യത്തിന്റെ അതിസാഹസിക രക്ഷാദൗത്യം  (7 hours ago)

നേപ്പാളിൽ വീണ്ടും മിന്നൽ പ്രളയ മുന്നറിയിപ്പ്; അതിർത്തി ഗ്രാമങ്ങൾ ഒറ്റപ്പെടുന്നു...  (7 hours ago)

കസേരക്കളിയിൽ സി.പി.എം-സി.പി.ഐ പോര് തെരുവിലേക്ക്; പിണറായി വിജയന്റെ കടുംപിടുത്തത്തിനെതിരെ ഘടകകക്ഷികളിൽ കനത്ത അമർഷം...  (7 hours ago)

ബിരിയാണിച്ചെമ്പിലെ ശരീരഭാഗങ്ങൾ, കാത്തിരുന്ന ആ രണ്ട് അറസ്റ്റുകൾ; ചെന്നൈ കൊലപാതകക്കേസിൽ നിർണായക വഴിത്തിരിവ്...  (7 hours ago)

ചൊക്രമുടിയിൽ നീലക്കുറിഞ്ഞികൾ പൂത്തുനിൽക്കുന്നത് കാണാൻ സഞ്ചാരികളുടെ വൻ പ്രവാഹം  (7 hours ago)

ന്യൂമോണിയ ബാധയെ തുടർന്ന് അന്ത്യം; സോഷ്യൽ മീഡിയ ലോകത്തെ കണ്ണീരിലാഴ്ത്തി സ്വാലിഹിന്റെ വേർപാട്...  (7 hours ago)

ഇവർ എന്നെ കൊല്ലും രക്ഷിക്കണേ..!ലേബർ റൂമിൽ കയറും മുൻപ് നിവിളിച്ച് ഗർഭിണി,മരിച്ചു...!  (8 hours ago)

ഇന്റർ മയാമിക്കായി നാലും ​ഗോളും ഒരു അസിസ്റ്റുമായി മെസി നിറഞ്ഞാടി... സിഎഫ് മോൻഡ്രിയലിനെ 7-1ന് ടീം തകർത്തു  (8 hours ago)

വിലങ്ങാട് ജനവാസ മേഖലയിൽ കാട്ടുപോത്തിന്റെ ആക്രമണത്തിൽ ഒരു മരണം....  (8 hours ago)

സാംസ്കാരിക തലസ്ഥാനത്തെ ജനസാഗരമാക്കി മാറ്റിയ തൃശൂർ പുലിക്കളി മഹോത്സവം 2026-ന്റെ മത്സരഫലങ്ങൾ പ്രഖ്യാപിച്ചു...  (8 hours ago)

Malayali Vartha Recommends