മഞ്ജുവും സൌബിനും പ്രധാന വേഷങ്ങളില്‍; കുടുംബ പശ്ചാത്തലത്തില്‍ കഥ പറയുന്ന 'വെള്ളരിക്കാ പട്ടണം' ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ തരംഗമാകുന്നു..

മഞ്ജു വാര്യരും സൌബിന്‍ ഷാഹിറും ഒന്നിക്കുന്ന ഏറ്റവും പുതിയ ചിത്രം വെള്ളരിക്കാ പട്ടണത്തിന്‍റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തിറങ്ങി. രസകരമായ കാരിക്കേച്ചര്‍ ശൈലിയിലുള്ള പോസ്റ്റര്‍ മഞ്ജു തന്നെയാണ് തന്‍റെ ഔദ്യോഗിക ഫേസ്ബുക്ക് പേജിലൂടെ പങ്കുവെച്ചത്.
ഒരുപാട് സന്തോഷത്തോടെയാണ് തൻ്റെ പുതിയ ചിത്രത്തിൻ്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പങ്കുവെക്കുന്നതെന്നും അടിപൊളി ടീമിനൊപ്പം ജോയിൻ ചെയ്യാൻ അക്ഷമയോടെയാണ് താൻ കാത്തിരിക്കുന്നതെന്നും മഞ്ജു വാര്യർ പോസ്റ്റർ ഷെയർ ചെയ്തുകൊണ്ട് കുറിച്ചു.
കളരിപ്പയറ്റ് തട്ടിൽ പോരടിച്ച് നിൽക്കുന്ന മഞ്ജു വാര്യരുടെയും പോരിൽ തോറ്റതായി നിൽക്കുന്ന സൌബിൻ്റെയുടം കാരിക്കേച്ചറാണ് ഫസ്റ്റ് ലുക്ക് പോസ്റ്ററിലുള്ളത്
പരസ്യ മേഖലയില്‍ ഏറെ ശ്രദ്ധേയനായ മഹേഷ് വെട്ടിയാര്‍ ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. കുടുംബ പശ്ചാത്തലത്തില്‍ കഥ പറയുന്ന ചിത്രത്തില്‍ സൌബിനും മഞ്ജുവും തുല്ല്യ പ്രാധാന്യമുള്ള കഥാപാത്രങ്ങളെയാണ് അവതരിപ്പിക്കുന്നത്. ഇവര്‍ മാത്രമല്ല മലയാളത്തില്‍ നിന്നും ഒട്ടേറെ താരങ്ങളും സിനിമയില്‍ അണിനിരക്കുന്നുണ്ട്
മഹേഷ് വെട്ടിയാറും ശരത് കൃഷ്ണയും ചേര്‍ന്ന് രചന നിര്‍വ്വഹിക്കുന്ന ചത്രം ഫുള്‍ ഓണ്‍ സ്റ്റുഡിയോസാണ് നിര്‍മ്മിക്കുന്നത്. ജയേഷ് നായരാണ് ഛായഗ്രഹണം. അപ്പു എന്‍ ഭട്ടതിരിയും അര്‍ജുന്‍ ബെന്‍ എന്നിവര്‍ ചേര്‍ന്ന് എഡിറ്റംഗ് നിര്‍വ്വഹിക്കുമ്പോള്‍ സച്ചിന്‍ ശങ്കര്‍ മന്നത്ത് ചിത്രത്തിന് സംഗീതമൊരുക്കുന്നു.
https://www.facebook.com/Malayalivartha