ബാലുവിന്റെ മരണത്തിൽ നിർണായക അറസ്റ്റ്? നടന്നത് ആസൂത്രിത കൊലപാതകം.. കൊടും ക്രൂരത

അപ്രതീക്ഷിതമായ കാറപകടത്തില്‍പ്പെട്ട് പ്രശസ്ത വയലിനിസ്റ്റ് ബാലഭാസ്‌കര്‍ മരണപ്പെട്ടുവെന്ന വാര്‍ത്ത മലയാളികള്‍ ഏറെ ഞെട്ടലോടെയാണ് കേട്ടത്. ഒരിക്കലും അത് നികത്തനാകാത്ത നഷ്ടം തന്നെയാണ്. എന്നാൽ ബാലഭാസ്കറിന്റെയും കുഞ്ഞിന്റെയും മരണത്തിന് പിന്നാലെ പല അഭ്യൂഹങ്ങളും പടർന്നിരുന്നു. കേസ് സിബിഐ ഏറ്റെടുത്തതോടു കൂടി മറ്റൊരു തലത്തിലേക്കാണ് കേസ് നീങ്ങുന്നത്.
മരണവുമായി ബന്ധപ്പെട്ട നുണപരിശോധന കഴിഞ്ഞ ദിവസം പൂർത്തിയായിരുന്നു. സുഹൃത്ത് വിഷ്ണു സോമസുന്ദരം സാക്ഷി കലാഭവൻ സോബി എന്നിവരെയാണ് ഇന്നലെ കൊച്ചിയിലെ സിബിഐ ഓഫീസിൽ നുണപരിശോധനക്ക് വിധേയരാക്കിയത്. കേസിൽ സിബിഐ അന്വേഷണം ശരിയായ ദിശയിലാണെന്നും 15 ദിവസത്തിനകം നിർണായകമായ അറസ്റ്റുണ്ടാകുമെന്നും കലാഭവൻ സോബി വെളിപ്പെടുത്തി.
ബാലഭാസ്കറിന്റെ സുഹൃത്തും 2019ലെ തിരുവനന്തപുരം സ്വർണക്കടത്ത് കേസിലെ പ്രതിയുമായ വിഷ്ണു സോമസുന്ദരം രാവിലെ 10 മണിയോടെ കൊച്ചിയിലെ സിബിഐ ഓഫീസിൽ ഹാജരായി. ബാലഭാസ്കറിന്റെ സാമ്പത്തിക ഇടപാടുകളെക്കുറിച്ച് തനിക്ക് അറിയില്ലെന്ന മൊഴിയാണ് വിഷ്ണു നേരത്തെ നൽകിയിരുന്നത്. ബാലഭാസ്കറിനെ സ്വർണക്കടത്ത് സംഘം അപായപ്പെടുത്തിയെന്നാണ് ബന്ധുക്കളുടെ പരാതി. ഈ സാഹചര്യത്തിലാണ് വിഷ്ണുവിനെ പോളിഗ്രാഫ് ടെസ്റ്റിന് വിധേയനാക്കിയത്. നുണപരിശോധന 3 മണിക്കൂർ നീണ്ടു. ഉച്ചക്ക് 1.30യോടെ കേസിലെ പ്രധാന സാക്ഷിയായ കലാഭവൻ സോബി ഹാജരായി. ബാലഭാസ്കറിനെ ആസൂത്രതമായി കൊലപ്പെടുത്തിയതാണെന്ന് സോബി ആവർത്തിച്ചു. 15 ദിവസത്തിനുള്ളിൽ നിർണായക അറസ്റ്റുണ്ടാകുമെന്നും സോബി പറഞ്ഞു.
ബാലഭാസ്ക്കറിൻ്റെ ഡ്രൈവറായിരുന്ന അർജുനെയും മുൻ മാനേജർ പ്രകാശൻ തമ്പിയെയും കഴിഞ്ഞ ദിവസം നുണ പരിശോധനയ്ക്ക് വിധേയരാക്കിയിരുന്നു. ഡല്‍ഹി, ചെന്നൈ എന്നിവിടങ്ങളിലെ കേന്ദ്ര ഫൊറന്‍സിക് ലാബുകളില്‍ നിന്നുള്ള വിദഗ്ധ സംഘത്തിന്റെ നേതൃത്വത്തിലായിരുന്നു പരിശോധന.
ഡല്‍ഹിയില്‍ നിന്നുള്ള ഒരു വനിതയും മദ്രാസില്‍ നിന്നുമുള്ള ഒരാളുമായിരുന്നു നുണപരിശോധന സംഘത്തിലുണ്ടായിരുന്നത്. അന്വേഷണ ഉദ്യോഗസ്ഥര്‍ സ്ഥലത്തുണ്ടായിരുന്നെങ്കിലും ആരും തന്റെയടുത്ത് വന്നില്ല. പിന്നീട് കണ്ടപ്പോള്‍ ഡിവൈഎസ്പി ഒക്കെ വളരെ സന്തോഷത്തിലാണ് പെരുമാറിയത്. നല്ല പിന്തുണ അവരില്‍ നിന്നും ഉണ്ടായി. പേരുകള്‍ പുറത്തു പറയണ്ട എന്നു പറഞ്ഞതിനാല്‍ വെളിപ്പെടുത്തുന്നില്ലെന്നും സോബി പറഞ്ഞു.അപകടത്തില്‍ അസ്വാഭാവികത ഉണ്ടെന്ന കലാഭവന്‍ സോബിയുടെ വെളിപ്പെടുത്തലിന്റെ ചുവടു പിടിച്ചാണ് നുണ പരിശോധന. സ്വര്‍ണക്കടത്ത് കേസില്‍പെട്ടതാണ് വിഷ്ണു സോമസുന്ദരത്തെ കേസുമായി ബന്ധപ്പെടുത്തുന്നത്. ബാലഭാസ്‌കറിന്റെ പണമിടപാടുകളും മറ്റും അന്വേഷണ സംഘം പരിശോധിച്ചിരുന്നു.
കണക്കുകള്‍ക്കപ്പുറം ഏതെങ്കിലും രീതിയില്‍ മാനേജര്‍ ഉള്‍പ്പടെ ഒപ്പം നിന്നവര്‍ ബാലഭാസ്‌കറിനെ ഉപയോഗിച്ചിരുന്നോ എന്നാണ് സിബിഐ പരിശോധിക്കുന്നത്. നുണ പരിശോധനാ ഫലങ്ങള്‍ കേസ് അന്വേഷണത്തില്‍ നിര്‍ണായകമാകും എന്നാണ് വിലയിരുത്തല്‍. ബാലഭാസ്‌കറിന്റെ മറ്റൊരു മാനേജറായിരുന്ന പ്രകാശ് തമ്പി, ഡ്രൈവറായിരുന്ന അര്‍ജുന്‍ എന്നിവരുടെ പരിശോധന ഇന്നലെ നടത്തിയിരുന്നു.
ബാലഭാസ്കർ അപകടത്തിൽപ്പെട്ട ദിവസമാണ് നുണപരിശോധനയെന്ന പ്രത്യേകതയുമുണ്ട്.
2018 സെപ്റ്റംബർ 25 ന് പുലർച്ചെ കഴക്കൂട്ടം പള്ളിപ്പുറം ദേശീയ പാതയിൽ വച്ചാണ് കാർ അപകടം നടന്നത്. തൃശൂരിൽ ക്ഷേത്ര ദർശനം കഴിഞ്ഞ് വരവേയായിരുന്നു ബാലഭാസ്‌ക്കറിന്റെ കാർ മരത്തിൽ ഇടിച്ച് തകർന്നത്. ഡ്രൈവർ അർജുൻ , ബാലഭാസ്‌ക്കറിന്റെ ഭാര്യ ലക്ഷ്മി , മകൾ തേജസ്വിനി ബാല എന്നിവരും കാറിൽ ഉണ്ടായിരുന്നു. മകൾ സംഭവസ്ഥലത്തും ബാലഭാസ്‌കർ പിന്നീട് ആശുപത്രിയിലും വച്ച് മരിച്ചു. അപകടം നടക്കുമ്പോള്‍ വാഹനമോടിച്ചിരുന്നത് ഡ്രൈവർ അർജ്ജുനെന്നാണ് ലക്ഷ്മിയുടെ മൊഴി.
https://www.facebook.com/Malayalivartha