'മലയാള സിനിമയില്‍ ഇതുവരെ ഇറങ്ങിയ ഏറ്റവും സാമൂഹിക വിരുദ്ധവും സകല നിയമ സംവിധാനങ്ങളെയും അവഹേളിക്കുകയും ചെയ്ത സിനിമയാണ് ദൃശ്യം. ഒരു കൊലയാളിയെ നഗ്നമായി വെള്ളപൂശുന്ന തികച്ചും നിയമ വിരുദ്ധ സന്ദേശം നല്‍കിയ സിനിമ...' വൈറലായി കുറിപ്പ്

ലോകസിനിമയില്‍ ചര്‍ച്ച ചെയ്യപ്പെട്ട വളരെ ചുരുക്കം സിനിമകളിൽ ഒന്നാണ് ദൃശ്യം സിനിമ. ആദ്യ ഭാഗത്തെ പോലെ രണ്ടാം ഭാഗവും വലിയ ഹിറ്റായി മാറിയിരുന്നു. എന്നാല്‍ ഇപ്പോള്‍ ചിത്രത്തിനെതിരെ രൂക്ഷ വിമര്‍ശനവുമായി രംഗത്തെത്തിയിരിക്കുകയാണ് രാഷ്ട്രീയ നിരീക്ഷകന്‍ റെജി ലൂക്കോസ്.
മലയാള സിനിമയില്‍ ഇതുവരെ ഇറങ്ങിയ ഏറ്റവും സാമൂഹിക വിരുദ്ധവും സകല നിയമ സംവിധാനങ്ങളെയും അവഹേളിക്കുകയും ചെയ്ത സിനിമയാണ് ദൃശ്യം എന്നാണ് അദ്ദേഹം പറയുന്നത്. ഈ സിനിമയ്ക്ക് പ്രദര്‍ശനാനുമതി നല്‍കിയതില്‍ അന്നും ഇന്നും എനിക്ക് അത്ഭുതമാണെന്നും റെജി കൂട്ടിചേര്‍ത്തു.
കഴിഞ്ഞ ദിവസം കൊല്ലത്ത് നടന്ന ദൃശ്യം മോഡല്‍ കൊലപാതകത്തെ പരാമര്‍ശിച്ചുകൊണ്ടാണ് വിമര്‍ശനം. രണ്ടര വര്‍ഷം മുന്‍പ് അമ്മയും സഹോദരനും കൂടി ഒരു മനുഷ്യനെ കൊന്നു കുഴിച്ചുമൂടി. ഒരു പക്ഷെ ഈ സിനിമ ഇത്തരം കൊലപാതത്തിന് പ്രേരിപ്പിച്ചിരിക്കാം എന്നും അദ്ദേഹം കുറിക്കുകയുണ്ടായി.
റെജി ലൂക്കോസിന്റെ കുറിപ്പ് വായിക്കാം
മലയാള സിനിമയില്‍ ഇതുവരെ ഇറങ്ങിയ ഏറ്റവും സാമൂഹിക വിരുദ്ധവും സകല നിയമ സംവിധാനങ്ങളെയും അവഹേളിക്കുകയും ചെയ്ത സിനിമയാണ് ദൃശ്യം. ഒരു കൊലയാളിയെ നഗ്നമായി വെള്ളപൂശുന്ന തികച്ചും നിയമ വിരുദ്ധ സന്ദേശം നല്‍കിയ സിനിമ .
ഈ സിനിമയ്ക്ക് പ്രദര്‍ശനാനുമതി നല്‍കിയതില്‍ അന്നും ഇന്നും എനിക്ക് അത്ഭുതമാണ്. യാദൃശ്ചികമായി കൊല നടന്നത് ഓക്കെ. പക്ഷെ കൊലയെയും കൊലപാതകിയയും സംരക്ഷിക്കുന്ന നിയമ വിരുദ്ധതയെയാണ് വിമര്‍ശിക്കുന്നത്.
കൊല്ലം ജില്ലയില്‍ ദൃശ്യം ഫെയിം കൊലപാതകം പുറത്തു വന്നു. രണ്ടര വര്‍ഷം മുന്‍പ് അമ്മയും സഹോദരനും കൂടി ഒരു മനുഷ്യനെ കൊന്നു കുഴിച്ചുമൂടി. ഒരു പക്ഷെ ഈ സിനിമ ഇത്തരം കൊലപാതത്തിന് പ്രേരിപ്പിച്ചിരിക്കാം. സിനിമ വെറും നേരമ്ബോക്കാണന്നും ആരെയും അതു സ്വാധീനിക്കില്ല എന്നുമുള്ള വാദങ്ങള്‍ നിരര്‍ത്ഥകമാണ് . അനവധി പേരെ സിനിമ സ്വാധീനിക്കും എന്നത് പരമാര്‍ത്ഥമാണ്.
സിനിമാ പ്രേരണയാല്‍ നടത്തിയ കൊലപാതങ്ങളും കൊള്ളകളും നിരവധി റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. ഞാന്‍ ഈ അസംബ്ബന്ധ സിനിമയുടെ രണ്ടാം ഭാഗം കണ്ടിട്ടില്ല. ദൃശ്യം സിനിമ കൊലപാതകവും മറച്ചുവയ്ക്കലും ആരൊക്കെ ദുരുപയോഗം ചെയ്തിട്ടില്ല എന്ന് ആര്‍ക്കറിയാം.
NB: ആകാശദൂത് എന്ന സിനിമ വന്‍ ഹിറ്റായ നാടാണിത്. വൈരുധ്യങ്ങള്‍ അഘോഷിക്കുന്ന മനുഷ്യര്‍ ഉള്ളിടത്തോളം ഇത്തരം സിനിമകള്‍ വിജയിക്കും.
https://www.facebook.com/Malayalivartha