ഇനി കൂടെവിടെയിൽ അതിഥി ടീച്ചറും ആദി സാറും രംഗത്തുവന്നെ മതിയാകൂ; റാണിയമ്മയെ വെല്ലുന്ന കുശാഗ്ര ബുദ്ധിയുമായി മിത്ര കളിക്കുമ്പോൾ മിത്രയ്ക്ക് മുന്നിൽ കോമാളിയായി ഋഷി ; പ്രേക്ഷകരെ വേദനിപ്പിക്കുന്ന എപ്പിസോഡുകളിലൂടെ കൂടെവിടെ!

കഴിഞ്ഞ എപ്പിസോഡിൽ മിത്ര സൂര്യയ്ക്ക് പാര പണിതിട്ടാണ് അതിഥി ടീച്ചറുടെ അടുത്തുനിന്നും പോകുന്നത്. ഋഷിയുടെ പേരിലും സൂര്യയ്ക്കിട്ട് മിത്ര പണി കൊടുത്തു . "ഋഷി എന്റെ കൂടെയുണ്ടായിരുന്നു. സൂര്യയെ കുറിച്ച് ഇതുപോലെയുള്ള കാര്യങ്ങൾ സംസാരിക്കുമ്പോൾ തന്റെ പ്രെസെൻസ് വച്ച് വേണ്ട എന്ന് ഋഷി തന്നെയാണ് പറഞ്ഞത്. സൂര്യയുടെ ഈ പോക്ക് ഋഷിയ്ക്കും മാനസികമായിട്ട് വളരെയധികം ബുദ്ധിമുട്ടുണ്ടാക്കുന്നുണ്ട് ആന്റീ... അതൊക്കെ തുറന്നു പറയാനായിട്ട് ഋഷിയ്ക്ക് പറ്റാത്തതുകൊണ്ടാവും എന്നെ ഋഷി നിർബന്ധിച്ചത്.... " എന്നൊക്കെ ആ മിത്ര ടീച്ചറോട് പറയുകയാണ്..
അതുവരെ കൂൾ ആയിട്ട് മിത്രയെ കേട്ടുകൊണ്ടുനിന്ന അതിഥി ടീച്ചറുടെ മുഖം ഋഷിയുടെ പേര് പറഞ്ഞപ്പോൾ ഒന്ന് മാറി... അങ്ങനെ മിത്ര അവിടുനിന്നു ഋഷിയുടെ അടുത്തേക്ക് പോയി... ഋഷിയ്ക്കും അപ്പോൾ എന്തോ പണി മണത്തിട്ടുണ്ട്. ഋഷി ടീച്ചറേയും മിത്രയെയും മാറി മാറി നോക്കുകയാണ്... ഒന്നും മനസിലായില്ലെങ്കിലും ഒരുകാര്യം ഋഷിയ്ക്ക് ബോധ്യമായി മിത്രയുടെ ഉദ്ദേശം സൂര്യയെ തന്നിൽ നിന്നും അകറ്റുക എന്നുള്ളതുതന്നെയാണ്...
പിന്നീട് ആര്യയുടെ വീട്ടിലെ കാര്യങ്ങളാണ് കാണിക്കുന്നത്. അവിടെ ശേഖരൻ വീട് വിൽക്കുന്നതിലെ കാര്യങ്ങളിൽ പെട്ട് കിടക്കുകയാണ്.. കോടികൾ വില വരുന്ന വീടിന് 65 ഒക്കെയാണ് വില പറയുന്നത്... അങ്ങനെ ആ സംസാരത്തിനിടയിലേക്ക് അവിടെയും ഒരു വലിയ പ്രശ്നം കടന്നുവരുന്നുണ്ട്...
പൂർണമായ കഥ കേൾക്കാം വീഡിയോയിലൂടെ!
https://www.facebook.com/Malayalivartha