പാമ്പാടി വെള്ളൂരിൽ സ്‌കൂളിലേയ്ക്കു പോകുന്നതിനിടെ ഇടവഴിയിൽ തടഞ്ഞു നിർത്തി പതിനാലുകാരിയെ പീഡിപ്പിച്ചു; പാൽക്കാരനായ മധ്യവയസ്‌കൻ പോക്‌സോ കേസിൽ പിടിയിൽ

വെള്ളൂരിൽ സ്‌കൂളിലേയ്ക്കു പോകുന്നതിനിടെ ഇടവഴിയിൽ തടഞ്ഞു നിർത്തി പീഡിപ്പിച്ച കേസിൽ മധ്യവയസ്‌കൻ പിടിയിൽ. വെള്ളൂർ നെടുങ്കുഴി കാരയ്ക്കാമറ്റംപറമ്പിൽ ഓമനക്കുട്ടനെ(52)യാണ് പാമ്പാടി സ്റ്റേഷൻ ഹൗസ് ഓഫിസർ യു.ശ്രീജിത്തിന്റെ നേതൃത്വത്തിലുള്ള സംഘം അറസ്റ്റ് ചെയ്തത്. ഇയാളെ ഇന്ന് കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്യും.
കഴിഞ്ഞ 20 നായിരുന്നു കേസിനാസ്പദമായ സംഭവം. അനുജനുമൊത്ത് സ്‌കൂളിലേയ്ക്കു നടന്നു പോകുകയായിരുന്ന ഒൻപതാം ക്ലാസ് വിദ്യാർത്ഥിയെ ഇയാൾ കടന്നു പിടിക്കുകയായിരുന്നു. സ്‌കൂളിൽ നിന്നും വീട്ടിൽ തിരികെ എത്തിയപ്പോൾ കുട്ടി അസ്വസ്ഥതകൾ പ്രകടിപ്പിക്കുന്നത് കണ്ട് അമ്മ ചോദിച്ചപ്പോഴാണ് കുട്ടി വിവരം പറഞ്ഞത്. തുടർന്നു, മാതാപിതാക്കൾ പൊലീസ് സ്റ്റേഷനിൽ എത്തി വിവരം ധരിപ്പിക്കുകയായിരുന്നു.
പിന്നീട്, പാമ്പാടി പൊലീസ് നടത്തിയ അന്വേഷണത്തിലാണ് ഇയാളെ കണ്ടെത്തിയത്. തുടർന്നു, വനിതാ എസ്.ഐയുടെ നേതൃത്വത്തിൽ കുട്ടിയുടെ മൊഴിയെടുത്ത ശേഷം കേസ് രജിസ്റ്റർ ചെയ്തു. തുടർന്ന് ഓമനക്കുട്ടനെ കസ്റ്റഡിയിൽ എടുക്കുകയായിരുന്നു. ഇയാളെ ചോദ്യം ചെയ്ത ശേഷം പൊലീസ് അറസ്റ്റ് രേഖപ്പെടുത്തി. പ്രതിയെ ഇന്ന് കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്യും.
https://www.facebook.com/Malayalivartha