ഗ്ലാമറസ് വേഷങ്ങളില്‍ തിളങ്ങിയ മുൻകാല നടി ജയകുമാരി ആശുപത്രിയിൽ: വൃക്കരോഗത്തെ തുടർന്ന് ഗുരുതരാവസ്ഥയിലായ നടി ചികിത്സയ്ക്ക് മതിയായ പണമില്ലാതെ സുമനസുകളുടെ സഹായം തേടുന്നു...

മുൻകാല നടി ജയകുമാരി ഗുരുതരാവസ്ഥയിൽ ആശുപത്രിയിൽ. മലയാളത്തിലടക്കം നിരവധി കഥാപാത്രങ്ങൾ അവതരിപ്പിച്ച ജയകുമാരിയെ ഗുരുതര വൃക്കരോഗത്തെ തുടർന്ന് ചെന്നൈയിലെ സർക്കാർ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. ചികിത്സയ്ക്ക് മതിയായ പണമില്ലാത്തതിനാൽ സുമനസുകളുടെ സഹായം അഭ്യർത്ഥിച്ചിരിക്കുകയാണ് നടിയിപ്പോൾ.
നേരത്തേ സൂപ്പർതാരങ്ങളായ ചിരഞ്ജീവി, രജനികാന്ത് തുടങ്ങിയവർ സഹായവുമായി എത്തിയിരുന്നു. 1967-ൽ പുറത്തിറങ്ങിയ കളക്ടർ മാലതി എന്ന മലയാളചിത്രത്തിലൂടെയാണ് അഭിനയരംഗത്തെത്തിയത്. പിന്നീട് പ്രേം നസീറിനൊപ്പം ഫുട്ബോൾ ചാമ്പ്യനിൽ അവതരിപ്പിച്ച ഇരട്ടവേഷം ഏറെ ശ്രദ്ധിക്കപ്പെട്ടു. തമിഴ്, കന്നഡ, തെലുങ്ക് സിനിമകളിലും ഹിന്ദിയിലുമടക്കം 200-ലേറെ ചിത്രങ്ങളിൽ അഭിനയിച്ചിട്ടുണ്ട്
നിക്കാഹ് കഴിഞ്ഞിട്ട് 18 വര്‍ഷം; ദമ്പതികള്‍ക്ക് ഒമ്പത് മക്കള്‍... അമ്പലത്തില്‍ വച്ച് വീണ്ടും വിവാഹംനിക്കാഹ് കഴിഞ്ഞിട്ട് 18 വര്‍ഷം; ദമ്പതികള്‍ക്ക് ഒമ്പത് മക്കള്‍... അമ്പലത്തില്‍ വച്ച് വീണ്ടും വിവാഹം, കളക്ടര്‍ മാലതി എന്ന മലയാള സിനിമയിലാണ് ജയകുമാരി ആദ്യമായി വേഷമിട്ടത്. 1967ലാണ് സിനിമ ഇറങ്ങിയത്. പിന്നീടാണ് തമിഴില്‍ അഭിനയിച്ചത്.
1971ല്‍ പുറത്തിറങ്ങിയ നൂട്ര്ക്ക് നൂറ് എന്ന തമിഴ് ചിത്രത്തിലെ നായിക ജയകുമാരി ആയിരുന്നു. ജയശങ്കറായിരുന്നു നായകന്‍. ഈ സിനിമ പിന്നീട് ഹിന്ദിയിലേക്ക് റീമേക്ക് ചെയ്തിരുന്നു. മന്നിന മഗ എന്ന കന്നഡ സിനിമയിലും നായികായിരുന്നു ജയകുമാരി. ഡോ. രാജ്കുമാറായിരുന്നു ഈ സിനിമയില്‍ നായകന്‍. രംഗേലി രാജ, കല്യാണ മണ്ഡപം, ഇന്റി ഗൗരവം തുടങ്ങിയ തെലുങ്ക് ചിത്രങ്ങളിലും ജയകുമാരി നായികാ റോളിലെത്തിയിരുന്നു.
1971ല്‍ പുറത്തിറങ്ങിയ ഹാത്തി മേരേ സാത്തി എന്ന ഹിന്ദി സിനിമയിലും നായിക ജയകുമാരി ആയിരുന്നു. ഒട്ടേറെ ഹിറ്റ് സിനിമകളില്‍ ഒരുകാലത്ത് ഭാഗമായിരുന്ന ജയകുമാരി ഇന്ന് രോഗശയ്യയിലാണ്. സഹായം തേടി അവര്‍ കൈ നീട്ടുമ്പോള്‍ താരങ്ങള്‍ എത്തുമെന്ന പ്രതീക്ഷയിലാണ്.
https://www.facebook.com/Malayalivartha