അവളുടെ ആദ്യത്തെ പുഞ്ചിരി... എന്നെ മത്ത് പിടിപ്പിച്ച ചിരി... ഞാൻ ജീവിക്കുന്ന പുഞ്ചിരി... എന്നെ ജീവിപ്പിക്കുന്ന പുഞ്ചിരി.. ആരെയോ ചൊടിപ്പിക്കാൻ അമൃതയുടെ പോസ്റ്റ്.. .വെറും അഭിനയം: വൈറലായി പിറന്നാൾ ആഘോഷം

ഗായിക അമൃത സുരേഷും സംഗീത സംവിധായകൻ ഗോപി സുന്ദറും അവരുടെ പ്രണയം പരസ്യമാക്കിയത് അടുത്തിടെയായിരുന്നു. ഇപ്പോഴിതാ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത് അമൃതയുടെ മകൾ പാപ്പുവിന്റെ പിറന്നാളിൽ അമൃത പങ്കുവച്ച കുറിപ്പാണ്.
ലോകം തനിക്കെതിരെ തിരിഞ്ഞാലും... പാപ്പുവാണ് തന്റെ ജീവിതമെന്നാണ് അമൃത കുറിച്ചിരിക്കുന്നത്. ഒപ്പം മകളുടെ വളരെ കുഞ്ഞിലെ ചിത്രവും അമൃത സോഷ്യൽമീഡിയിൽ പങ്കുവെച്ചു. അവളുടെ ആദ്യത്തെ പുഞ്ചിരി... എന്നെ മത്ത് പിടിപ്പിച്ച ചിരി... ഞാൻ ജീവിക്കുന്ന പുഞ്ചിരി... എന്നെ ജീവിപ്പിക്കുന്ന പുഞ്ചിരി.. എന്റെ പാപ്പു.. കുഞ്ഞേ...
മമ്മിയുടെ ജീവിതത്തിൽ സംഭവിച്ച ഏറ്റവും നല്ല കാര്യം നീയാണ്. എന്തുതന്നെയായാലും ലോകം എനിക്കെതിരെ തിരിഞ്ഞാലും ഞാൻ നിന്നോട് വാഗ്ദാനം ചെയ്യുന്നു ഞാൻ നിന്റെ പുഞ്ചിരി ഇതുപോലെ സംരക്ഷിക്കും.' മമ്മി നിന്നെ വളരെയധികം സ്നേഹിക്കുന്നു. നീ ഏറ്റവും കരുത്തുള്ളവളാണ്. ജന്മദിനാശംസകൾ എന്റെ കൺമണി... നീയാണ് എന്റെ ജീവിതം...'എന്നായിരുന്നു അമൃത കുറിച്ചത്.
നിരവധിപ്പേർ പാപ്പുവിന് പിറന്നാൾ ആശംസകളുമായി എത്തുന്നുണ്ട്. പോസ്റ്റ് പ്രത്യക്ഷപ്പെട്ടതോടെ പതിവ് പോലെ ഹേറ്റ് കമന്റുകളും വരുന്നുണ്ട്. ആരെയോ ചൊടിപ്പിക്കാൻ വേണ്ടിയുള്ള പോസ്റ്റ്.. വെറും അഭിനയം...' എന്നൊക്കെയാണ് ചിലർ അമൃതയെ വിമർശിച്ച് കമന്റ് ചെയ്തിരിക്കുന്നത്.
https://www.facebook.com/Malayalivartha