ഞാൻ യുട്യൂബ് വരുമാനം കൊണ്ടല്ല ജീവിക്കുന്നത്; ഒരു പൊട്ടബുദ്ധിക്ക്, എനിക്ക് അങ്ങനെയാണ് തോന്നിയത്! തന്റെ പ്രവൃത്തി ബീനയെ വല്ലാതെ വേദനിപ്പിച്ചു:- അമ്മ വിളിച്ച് കരഞ്ഞു... മാപ്പ് പറഞ്ഞ് നടൻ മനോജ് കുമാർ

സീരിയലിന്റെ പ്രമോഷന് വേണ്ടി സീരിയൽ നടൻ മനോജ് കുമാർ കഴിഞ്ഞ ദിവസം സോഷ്യൽ മീഡിയയിൽ പങ്കുവെച്ചൊരു വീഡിയോ വലിയ രീതിയിൽ വൈറലായി മാറിയിരുന്നു. വളരെ നാളുകൾക്ക് ശേഷം മനോജ് പങ്കുവെച്ച വീഡിയോയിൽ ഭാര്യ ഉപേക്ഷിച്ച് പോയി എന്നായിരുന്നു ടൈറ്റിൽ നൽകിരുന്നത്. ഇതിനിടെ ടൈറ്റിൽ കണ്ട് മനോജും ഭാര്യ ബീന ആന്റണിയും പിരിഞ്ഞുവെന്ന തരത്തിൽ തെറ്റിദ്ധരിച്ചു. ഈ സംഭവത്തിന് ശേഷം മനോജിന് വലിയ രീതിയിൽ വിമർശനം നേരിടേണ്ടി വന്നു. വീഡിയോയ്ക്ക് കാഴ്ചക്കാരെ കൂട്ടാനാണ് മനോജിന്റെ ശ്രമം എന്നായിരുന്നു കമന്റുകൾ. ഇതോടെയാണ് കാര്യങ്ങൾ വിശദീകരിച്ചും മാപ്പ് പറഞ്ഞും മനോജ് രംഗത്തെത്തിയത്.
പണമുണ്ടാക്കാനും കാഴ്ചക്കാരെ കൂട്ടാനും എന്ത് തോന്ന്യാസവും ചെയ്യുന്ന ആളെന്ന നിലയിലാണ് പലരും വിമർശിച്ചത്. സീരിയലിലെ എന്റെ ഭാര്യ കഥാപാത്രം മാറുന്ന കാര്യം അറിയിക്കാനാണ് ഉദ്ദേശിച്ചത്. നടി മാറുന്നതിനാൽ സീരിയലിന്റെ സംവിധായകൻ ടെൻഷനിലായിരുന്നു. സമൂഹമാധ്യമത്തിലൂടെ ഇക്കാര്യം പരമാവധി ആളുകളെ അറിയിക്കാമോ എന്ന് ചോദിച്ചിരുന്നു. ഒരു പൊട്ടബുദ്ധിക്ക് ഇങ്ങനെയാണ് എനിക്ക് തോന്നിയത്. ആളുകളെ പറ്റിച്ച് പണമുണ്ടാക്കണമെന്ന് ഒരിക്കലും ചിന്തിച്ചില്ലെന്നും മനോജ് കുമാർ പറഞ്ഞു. വിഡിയോ ഗംഭീരമായിരുന്നുവെന്നും എന്നാൽ തലക്കെട്ട് സഹിക്കാനാവത്തതാണെന്നും പലരും വിളിച്ചു പറഞ്ഞു. തന്റെ പ്രവൃത്തി ഭാര്യയും നടിയുമായ ബീന ആന്റണിയെ വേദനിപ്പിച്ചെന്നും മനോജ് വെളിപ്പെടുത്തി. ‘മനു എന്തിനാണ് അത്തരം ടൈറ്റിൽ ഇട്ടതെന്ന്’ ബീന ചോദിച്ചു. നിരവധി മോശം കമന്റുകൾ വന്നു.
'ആളെ കൂട്ടാൻ വേണ്ടി സോഷ്യൽമീഡിയയിൽ മോശം തമ്പ് നെയിൽ ഇടുന്നവരുടെ തലത്തിലേക്ക് വരെ എന്നെ കൊണ്ടുപോയപ്പോൾ എനിക്ക് സങ്കടമായി. ചാനലിൽ സംപ്രേഷണം ചെയ്യുന്ന ഭാഗ്യലക്ഷ്മി എന്ന സീരിയലിലാണ് ഞാൻ അഭിനയിച്ചുകൊണ്ടിരിക്കുന്നത്. 'ഒട്ടനവധി സിനിമകളിലും സീരിയലുകളിലും അഭിനയിച്ചിട്ടുള്ള സോണിയയായിരുന്നു ടൈറ്റിൽ റോൾ ചെയ്തത്. അടുത്തിടെ ചില അസൗകര്യങ്ങൾ മൂലം സോണിയ സീരിയലിൽ നിന്നും പിന്മാറി. ടൈറ്റിൽ റോളൊക്കെ ചെയ്യുന്നവർ പെട്ടന്ന് സീരിയലിൽ നിന്നും പിന്മാറിയാൽ അത് വലിയ തോതിൽ ചിലപ്പോൾ സീരിയലിനെ ബാധിക്കും. അങ്ങനെയിരിക്കെയാണ് സംവിധായകന്റെ ആവശ്യപ്രകാരം അന്ന് രശ്മി സോമനെ കൂട്ടി വീഡിയോ ചെയ്തത്. രശ്മി സോമനാണ് ഇനി മുതൽ ഭാഗ്യലക്ഷ്മിയായി അഭിനയിക്കാൻ പോകുന്നത്. മാത്രമല്ല വെറൈറ്റിയോടെ വീഡിയോ ചെയ്യണമെന്നും പ്ലാനുണ്ടായിരുന്നു.
'അങ്ങനെയാണ് ഭാര്യ ഉപേക്ഷിച്ച് പോയി എന്ന തരത്തിൽ ഹെഡ്ഡിങ് ഇട്ടത്. കമന്റ് ബോക്സ് ഓഫാക്കിയതിനും കാരണമുണ്ട്. ചിലർ കമന്റ് ബോക്സ് വായിച്ച ശേഷം കാര്യം മനസിലാക്കി വീഡിയോ കാണാതെ പോകും. ആ സാഹചര്യം ഒഴിവാക്കണമായിരുന്നു. ഞാൻ കുറേ നാളുകളായി വീഡിയോ എന്റെ യുട്യൂബിൽ പങ്കുവെച്ചിട്ട്. അതിനാൽ തന്നെ റീച്ച് കിട്ടണമെങ്കിൽ ശ്രദ്ധിക്കപ്പെടുന്ന എന്തെങ്കിലും വേണം. അതുകൊണ്ടാണ് അന്ന് ഭാര്യ ഉപേക്ഷിച്ച് പോയി എന്നൊക്കെ ടൈറ്റിൽ ഇടേണ്ടി വന്നത്. ഞാൻ യുട്യൂബ് വരുമാനം കൊണ്ടല്ല ജീവിക്കുന്നത്.
യുട്യൂബിൽ വീഡിയോ ഇടുന്നത് ആഗ്രഹത്തിന്റെ പുറത്താണ്. ബീനയ്ക്കും ആ ടൈറ്റിൽ വലിയ സങ്കടമുണ്ടാക്കി. അവൾ വേറൊരു ലൊക്കേഷനിൽ ഷൂട്ടിങ് തിരക്കിലായിരുന്നു. അവളേയും ടൈറ്റിലാണ് വിഷമിപ്പിച്ചത്. നമ്മളെ ദൈവം ഒന്നിപ്പിച്ചതല്ലേയെന്നൊക്കെ ബീനയോട് പറഞ്ഞ് നോക്കി അവൾ അതിലൊന്നും തൃപ്തയായില്ല. ഇടയ്ക്കിടെ പരിഭവം പറയും. അമ്മയൊക്കെ വിളിച്ച് കരഞ്ഞിരുന്നു. പ്രേക്ഷകർ ഞങ്ങളെ എത്രമാത്രം സ്നേഹിക്കുന്നുവെന്ന് മനസ്സിലാക്കിയ സന്ദർഭമാണിതെന്നും എല്ലാവർക്കും നല്ലതുമാത്രം വരട്ടേയെന്നും മനോജ് പറഞ്ഞു.
https://www.facebook.com/Malayalivartha